Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബില്‍ വോട്ടിംഗ് കുറഞ്ഞു, 65 ശതമാനം പോളിംഗ്, ഉത്തര്‍പ്രദേശില്‍ 60.46 %

ദില്ലി: ഉത്തര്‍പ്രദേശില്‍ മൂന്നാം ഘട്ടവും, പഞ്ചാബിലെ ഒറ്റത്തവണ വോട്ടിംഗും അവസാനിച്ചു. യുപിയില്‍ 60.46 ശതമാനം വോട്ടിംഗാണ് മൂന്നാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. പഞ്ചാബില്‍ 65.32 ശതമാനമാണ് വോട്ടിംഗ്. അതേസമയം പഞ്ചാബില്‍ ഇത്തവണ വോട്ടിംഗ് കുറയുകയാണ് ചെയ്തത്. പന്ത്രണ്ട് ശതമാനത്തോളമാണ് 2017നെ അപേക്ഷിച്ച് വോട്ടിംഗ് കുറഞ്ഞത്. പഞ്ചാബില്‍ 77.40 ശതമാനം വോട്ടിംഗാണ് രേഖപ്പെടുത്തിയത്. അതേസമയം വോട്ടിംഗ് കുറഞ്ഞതോടെ പഞ്ചാബിലെ സ്ഥിരം പാര്‍ട്ടികള്‍ തമ്മില്‍ ധാരണയുണ്ടാക്കിയെന്ന സംശയം ശക്തമായിരിക്കുകയാണ്. വോട്ടിംഗ് വളരെ പതുക്കെയായിരുന്നു പഞ്ചാബില്‍. വൈകീട്ടാവുമ്പോഴേക്കാണ് ശക്തമായത്. മൂന്ന് മണി വരെ 57.58 ശതമാനമായിരുന്നു പോളിംഗ്.

1

അതേസമയം നഗര മേഖലയില്‍ ഇത്തവണ വോട്ടിംഗ് കുറയുന്നതാണ് കണ്ടത്. ഇത് അമ്പരപ്പിക്കുന്ന കാഴ്ച്ചയായിരുന്നു. ഗ്രാമീണ മേഖലയില്‍ വോട്ടിംഗ് മുന്നിട്ട് നില്‍ക്കുകയും ചെയ്തു. പഞ്ചാബ് ഇത്തവണ ത്രികോണ പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ് ഭരണം കൈവിടാതിരിക്കാനുള്ള ശ്രമത്തിലാണ്. ആംആദ്മി പാര്‍ട്ടി, അകാലിദള്‍-ബിഎസ്പി സഖ്യം, ബിജെപി-പഞ്ചാബ് ലോക് കോണ്‍ഗ്രസ് സഖ്യം എന്നിവരാണ് ഇത്തവണ മത്സരത്തിനായി കളത്തിലുള്ളത്. വന്‍ പ്രചാരണങ്ങളാണ് ഇത്തവണ നടന്നത്. മയക്കുമരുന്ന് ഉപയോഗത്തെ നിയന്ത്രിക്കുന്നത് വലിയ വിഷയമായി മാറിയിരുന്നു. ഒപ്പം തൊഴിലില്ലായ്മയും അഴിമതിയും വന്‍ ചര്‍ച്ചാ വിഷയമായി മാറി.

ഉത്തര്‍പ്രദേശില്‍ 16 ജില്ലകളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. 59 മണ്ഡലങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. അതേസമയം അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അജയ് കുമാര്‍ ശുക്ല പറഞ്ഞു. ഇത്തവണ തിരഞ്ഞെടുപ്പ് ശതമാനം വര്‍ധിക്കുമെന്നും അദ്ദേഹം. തിരഞ്ഞെടുപ്പ് ദിനം ഒരു വൈറല്‍ വീഡിയോയും പുറത്തുവന്നിരുന്നു. പഞ്ചാബില്‍ നിന്നായിരുന്നു വിവാദം. ബിജെപി പ്രസിഡന്റ് അശ്വനി ശര്‍മ എഎപിക്കെതിരെ രംഗത്ത് വന്നിരുന്നു. എഎപിക്ക് വോട്ട് ചെയ്താല്‍ പഞ്ചാബ് നശിക്കുമെന്ന് ശര്‍മ പറഞ്ഞു. നിങ്ങള്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ വോട്ട് ചെയ്തില്ലെങ്കില്‍ അതാണ് സംഭവിക്കാന്‍ പോകുന്നത്. എന്നാല്‍ എഎപി രാജ്യത്തെ തന്നെ ചതിക്കുന്നവരാണെന്നും അശ്വനി പറഞ്ഞു.

കോണ്‍ഗ്രസിന് വേണ്ടി വോട്ട് ചോദിച്ചത് വിവാദമായതോടെ, ഈ വീഡിയോ കെട്ടിച്ചമച്ചതാണെന്ന് ശുക്ല കുറ്റപ്പെടുത്തി. ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസും ബിജെപിയും അകാലിദളും അടക്കമുള്ളവര്‍ പല മണ്ഡലങ്ങളിലും നേരത്തെ തന്നെ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചില മണ്ഡലങ്ങളില്‍ വോട്ട് ശതമാനം ഉയര്‍ന്ന് നില്‍ക്കുകയും, ചിലയിടത്ത് തീരെ കുറഞ്ഞ് നില്‍ക്കുകയും ചെയ്യുന്നത് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഏതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമായി ഒരു തരംഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+