ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കാൻ പദ്ധതിയിട്ട് അൽ ഖ്വയ്ദ; ലക്ഷ്യം കശ്മീർ തന്നെ, വീഡിയോ പുറത്ത്

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഇന്ത്യൻ നഗരങ്ങളെ ആക്രമിക്കാൻ പദ്ധതിയിട്ട് അൽ ഖ്വയ്ദ | Oneindia Malayalam

  ശ്രീനഗർ: ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിട്ട്  ഭീകര സംഘടനയായ അൽ ഖ്വയ്ദ. ചൊവ്വാഴ്ച രാത്രിയോടെയാണ് ജിഹാദിസ്റ്റ് ഗ്രൂപ്പുകളിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അൽ ഖ്വയ്ദ ഉപഭൂഖണ്ഡത്തിലെ സെക്കൻഡ് ഇൻ കമാൻഡർ ഉസാമ മെഹ്മൂദമാണ് ഇന്ത്യയെ ആക്രമിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ദ ഇന്ത്യൻ എക്സ്പ്രസാണ് ഇത് സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

  കുൽഭൂഷന്റെ കുടുംബത്തോട് ചെയ്തത് ക്രൂരത; പാകിസ്താനോട് യുദ്ധം ചെയ്യണമെന്ന് സ്വാമി

  മറ്റു ഇന്ത്യൻ നഗരങ്ങളെ കരുവാക്കിക്കൊണ്ട് കശ്മീരിൽ വിജയം നേടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വീഡിയോയിൽ ഭീകരൻ പറയുന്നുണ്ട്. കശ്മീരിൽ സുരക്ഷയ്ക്കായി ആറു ലക്ഷത്തോളം പട്ടാളക്കാരെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളായ ദില്ലി, ബെംഗളൂരു, കൊൽക്കത്ത തുടങ്ങിയ രാജ്യങ്ങൾ ആക്രമിക്കുകയാണെങ്കിൽ കശ്മീർ സൈന്യത്തിന്റെ കണ്ണുകൾ ഇവിടേയ്ക്ക് തിരിയുമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

   പ്രസ്ഥാനം ശക്തമാക്കുക

  പ്രസ്ഥാനം ശക്തമാക്കുക

  ഇന്ത്യയിൽ ജിഹാദി പ്രസ്ഥാനം ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് വീഡിയേയിൽ ഭീകരൻ പറയുന്നുണ്ട്. കൂടാതെ പ്രദേശത്തെ മുഴുവൻ ജനങ്ങളേയും കശ്മീരി ജനതയുടെ പിന്നിൽ അണി നിരക്കണമെന്നും വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള ജനങ്ങളെ സുരക്ഷിതരാക്കാൻ അമേരിക്ക പ്രയത്നിക്കുകയാണ്. അതിനെതിരെ ലോകത്തെ യുദ്ധക്കളമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും വീഡിയോയിൽ കമാൻഡർ ഉസാമ മെഹ്മൂദ് വ്യക്തമാക്കി.

   ഇന്ത്യയുടെ സമാധാനം നശിപ്പിക്കുക

  ഇന്ത്യയുടെ സമാധാനം നശിപ്പിക്കുക

  ഇന്ത്യയിൽ ആക്രമണം നടത്തുന്നതിലൂടെ സൈന്യത്തിന്റേയും ഹിന്ദു സർക്കാരിന്റേയും സമാധാനം നശിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെഹ്മൂദ് പറയുന്നുണ്ട്. ഇന്ത്യയുടെ സമാധാന പൂർണ്ണമായ അന്തരീക്ഷം തച്ചുടച്ച് ലോകം ചോരക്കളമാക്കുമെന്നും ഉസാമ വ്യക്തമാക്കി. പുതിയ ഭീകര സംഘടനയായ അൽ ഖ്വയ്ദ ഇസ്ലാമിക് സ്റ്റേറ്റുമായി സഖ്യം പ്രഖ്യാപിച്ച അതേ ദിവസമാണ് ഇന്ത്യയെ വെല്ലുവിളിച്ചുകൊണ്ടുള്ള വീഡിയോ പുറത്തു വന്നിരിക്കുന്നത്.

  ഭീകരൻ പിടിയിൽ

  ഭീകരൻ പിടിയിൽ

  അൽ ഖ്വയ്ദയുമായി ബന്ധമുള്ള ആളെ മൂന്ന് മാസങ്ങൾക്കു മുൻപ് ദില്ലിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദില്ലിയിൽ നിന്ന് നേപ്പാളിലേയ്ക്ക് കടക്കാൻ ശ്രമിക്കവെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അൽ ഖ്വയ്ദയുടെ തന്നെ സംഘടനയായ ബംഗ്ലാദേശിലെ അൻസാർ ബംഗ്ല എന്ന സംഘടനയിൽ അംഗമായ ഇയാൾക്ക് വ്യാജ കറൻസി ഇടപാടുകൾ നടത്തുന്ന സംഘമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തിയിരുന്നു.

  കശ്മീരിന്റെ മോചനം

  കശ്മീരിന്റെ മോചനം

  ഇതിനു മുൻപ് ഇന്ത്യയെ വെല്ലുവിളിച്ച് അൽഖ്വയ്ദ രംഗത്തെത്തിയിരുന്നു. കശ്മീരി സഹോദരന്‍മാരുടെ രക്തത്തിന് ഉത്തരവാദികളായവരാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സൈനികരേയും ഹിന്ദു സംഘടനകളുടെ നേതാക്കളേയും നശിപ്പിക്കുമെന്നും വെല്ലുവിളിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യയിലെ എല്ലാ സൈനികോദ്യോഗസ്ഥരും ലക്ഷ്യങ്ങളാണ്. യുദ്ധരംഗത്തായാലും അല്ലെങ്കിലും അവധിയിലായാലും അല്ലെങ്കിലും അവരെ വെറുതെവിടില്ലെന്നും അൽഖ്വയ്ദ അറിയിച്ചിരുന്നു

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  In A video released online on jihadist forums on Tuesday night, al-Qaeda has said the key to victory in Kashmir lies in waging war on Indian cities.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്