കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയെ ഞെട്ടിച്ച് അമിത് ഷായുടെ ചാണക്യതന്ത്രം; 4 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍, ബംഗാളിൽ താമര വിരിയുമോ

Google Oneindia Malayalam News

കൊല്‍ക്കത്ത: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബംഗാളില്‍ ശക്തമായ പ്രചരണമാണ് മുന്നണികള്‍ നടത്തുന്നത്. തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ഇതിനോടകം പുറത്തിറക്കി. 294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്.

മമത സര്‍ക്കാരിനെ ഇത്തവണ താഴെയിറക്കണമെന്ന പദ്ധതിയുമായാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ മൂന്നാം തവണയും താന്‍ തന്നെ ബംഗാളിന്റെ മുഖ്യമന്ത്രിയാവുമെന്ന ഉറച്ച തീരുമാനത്തിലാണ് മമത ബാനര്‍ജിയും. എന്നാല്‍ ഇപ്പോള്‍ മമതയ്ക്ക് കനത്ത തിരിച്ചടി നേരിട്ട റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

അന്താരാഷ്ട്ര വനിതാ ദിനാശംസകള്‍, ചിത്രങ്ങള്‍ കാണാം

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ആദ്യ രണ്ട് ഘട്ടങ്ങളില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. 57ഓളം സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. പ്രമുഖര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് ബിജെപി പുറത്തിറക്കിയത്.

നന്ദിഗ്രാമില്‍ ചരിത്ര പോരാട്ടം

നന്ദിഗ്രാമില്‍ ചരിത്ര പോരാട്ടം

തിരഞ്ഞെടുപ്പില്‍ താന്‍ ഒരു മണ്ഡലത്തില്‍ നിന്ന് മാത്രമേ മത്സരിക്കുന്നുവുള്ളുവെന്നും അത് നന്ദി ഗ്രാമായിരിക്കുമെന്നും മമത കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മമത നന്ദി ഗ്രാമില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ചരിത്ര പോരാട്ടത്തിനാണ് മണ്ഡലം വേദിയാകുക. നേരത്തെ ഭവാനിപൂറില്‍ നിന്നോ നന്ദി ഗ്രാമില്‍ നിന്നോ മത്സരിക്കുമെന്നായിരുന്നു മമത അറിയിച്ചത്.

നേരിടാന്‍ സുവേന്ദു

നേരിടാന്‍ സുവേന്ദു

തൃണമൂല്‍ വിട്ട് ബിജെപിയിലെത്തിയ സുവേന്ദു അധികാരിയാണ് നന്ദിഗ്രാമില്‍ മമതയ്‌ക്കെതിരെ ബിജെപി കൊട്ടിയിറക്കുന്നത്. മമതയുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു സര്‍ക്കാരിലെ ഗതാഗത-പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. 2016ല്‍ നന്ദിഗ്രാമില്‍ നിന്നാണ് സുവേന്ദു നിയമസഭയിലെത്തിയത്.

തൃണമൂല്‍ പട്ടിക

തൃണമൂല്‍ പട്ടിക

ണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പ്രഖ്യാപിച്ചത്. 291 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് മമത കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. മൂന്ന് സീറ്റ് സംഖ്യകക്ഷികള്‍ക്കും 80 വയസ് പിന്നിട്ടവരെ ഒഴിവാക്കിയുമാണ് മമത സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

പ്രമുഖരും പട്ടികയില്‍

പ്രമുഖരും പട്ടികയില്‍

സ്ഥാനാര്‍ത്ഥി പട്ടികയില്‍ 50 സ്ത്രീകളും 45 മുസ്ലീം സ്ഥാനാര്‍ത്ഥികളും 79 പട്ടികജാതി വിഭാഗക്കാരും 17 പട്ടിക ജാതിക്കാരും ഉള്‍പ്പെടുന്നു. നടിമാരായ സായന്തിക ബാനര്‍ജി, കൗശാനി മുഖര്‍ജി, ലവ്‌ലി മെയ്ത്ര, സായോനി ഘോഷ്, നടന്‍ ചിരന്‍ജിത്ത് ചക്രവര്‍ത്തി, സംവിധായകന്‍ രാജ് ചക്രവര്‍ത്തി, പ്രൊഫ ഓം പ്രകാശ് മിശ്ര, ക്രിക്കറ്റ് താരം മനോജ് തിവാരി എന്നിവരും മത്സരിക്കും.

മമതയ്ക്ക് അപ്രതീക്ഷിത തിരിച്ചടി

മമതയ്ക്ക് അപ്രതീക്ഷിത തിരിച്ചടി

എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ അപ്രതീക്ഷിതമായ ഒരു തിരിച്ചടിയാണ് മമത ഇപ്പോള്‍ നേരിട്ടിരിക്കുന്നത്. സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്ന നാല് സിറ്റിംഗ് എംഎല്‍എമാര്‍ ഇപ്പോള്‍ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇത് മമതയ്ക്ക് കനത്ത പ്രഹരമാണ്.

എംഎല്‍എമാര്‍ ആരൊക്കെ

എംഎല്‍എമാര്‍ ആരൊക്കെ

സോണാലി ഗുഹ, ദീപേന്ദു ബിശ്വാസ്, രവീന്ദ്രനാഥ ഭട്ടാചാര്യ, ജതു ലാഹിരി എന്നിവരാണ് ഇപ്പോള്‍ ബിജെപിയില്‍ ചേര്‍ന്ന സിറ്റിംഗ് എംഎല്‍എമാര്‍. പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്, ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ്, പാര്‍ട്ടി നേതാവ് സുവേന്ദു അധികാരി, എംപി ലോക്കറ്റ് ചാറ്റര്‍ജി എന്നിവരാണ് ടിഎംസി നേതാക്കളെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.

മമതയ്ക്ക് തിരിച്ചടിയാകുമോ

മമതയ്ക്ക് തിരിച്ചടിയാകുമോ

ഇടയ്ക്കിടെയുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് മമതയെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ മുന്നേറ്റം തൃണമൂലിന് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇനിയും നേതാക്കള്‍ കൊഴിഞ്ഞുപോയാല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ സാധ്യതയും ബംഗാളില്‍ കാണുന്നുണ്ട്.

ഇടുക്കിയിൽ പൊടിപാറും..റോഷി അഗസ്റ്റിനെ തളയ്ക്കാനുറച്ച് യുഡിഎഫ്..ഫ്രാൻസിസ് ജോർജ് ഇറങ്ങും..കോട്ട തുണയ്ക്കും?ഇടുക്കിയിൽ പൊടിപാറും..റോഷി അഗസ്റ്റിനെ തളയ്ക്കാനുറച്ച് യുഡിഎഫ്..ഫ്രാൻസിസ് ജോർജ് ഇറങ്ങും..കോട്ട തുണയ്ക്കും?

എംഎല്‍എ അല്ലെങ്കില്‍ നിന്‍റെയൊക്കെ അവസാനമാണെന്ന് ഓര്‍ത്തോ; 35000 വോട്ടിന് ജയിക്കും: പിസി ജോര്‍ജ്എംഎല്‍എ അല്ലെങ്കില്‍ നിന്‍റെയൊക്കെ അവസാനമാണെന്ന് ഓര്‍ത്തോ; 35000 വോട്ടിന് ജയിക്കും: പിസി ജോര്‍ജ്

Recommended Video

cmsvideo
Actor Mithun Chakraborty joins BJP | Oneindia Malayalam

കളികള്‍ മാറുന്നു; ബിഗ് ബോസില്‍ കളി കളിക്കാതെ പുതിയ ക്യാപ്റ്റന്‍; ഗെയിമില്ലാതേയും സമ്മതം!കളികള്‍ മാറുന്നു; ബിഗ് ബോസില്‍ കളി കളിക്കാതെ പുതിയ ക്യാപ്റ്റന്‍; ഗെയിമില്ലാതേയും സമ്മതം!

വനിതാ സംരംഭങ്ങൾക്ക് പ്രോത്സാഹനം; കേരളത്തിൽ നിന്ന് കുടുംബ ശ്രീ ചിരട്ടവിളക്ക് വാങ്ങി മോദിവനിതാ സംരംഭങ്ങൾക്ക് പ്രോത്സാഹനം; കേരളത്തിൽ നിന്ന് കുടുംബ ശ്രീ ചിരട്ടവിളക്ക് വാങ്ങി മോദി

കാതറിന്‍ ട്രിസയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

English summary
West Bengal Assembly Election 2021: Four TMC MLAs join BJP who were denied tickets in Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X