ബംഗാളില്‍ ബിജെപിയെ അടിച്ചുപറത്തി തൃണമൂല്‍, 204 സീറ്റുകളില്‍ മുന്നില്‍, പക്ഷേ മമത പിന്നില്‍
കൊല്‍ക്കത്ത: ബംഗാളില്‍ അധികാരം പിടിക്കുമെന്ന ബിജെപി മോഹം വെറുതെയാവുന്നു. 204 സീറ്റില്‍ മുന്നിലെത്തിയിരിക്കുകയാണ് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. വെറും 84 സീറ്റിലാണ് ബിജെപിയുടെ ലീഡ്. എന്നാല്‍ മമതാ ബാനര്‍ജി നന്ദിഗ്രാമില്‍ പിന്നിലാണ്. എന്നാല്‍ പ്രവചനങ്ങളെയൊക്കെ കാറ്റില്‍ പറത്തിയാണ് തൃണമൂല്‍ ഇവിടെ കുതിപ്പ് തുടരുന്നത്. ബിജെപി അധികാരം പിടിക്കുമെന്ന് വരെ സര്‍വേകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ പ്രശാന്ത് കിഷോര്‍ തുടക്കം മുതല്‍ ബിജെപി നൂറ് കടക്കില്ലെന്നാണ് ആവര്‍ത്തിച്ചിരുന്നത്. അതേ രീതിയിലാണ് ഇപ്പോള്‍ ഫലങ്ങള്‍ വരുന്നത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

അതേസമയം ഇടതുപക്ഷവും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ഒരിടത്ത് മാത്രമാണ് അവര്‍ ഇപ്പോള്‍ ലീഡ് ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി കൊഴിഞ്ഞുപോകലുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിലുണ്ടായിരുന്നു. സുുവേന്ദു അധികാരി അടക്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും മമതയെ പിന്നോട്ടടിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. തകര്‍പ്പന്‍ പ്രചാരണമാണ് അവര്‍ നടത്തിയത്. സ്ത്രീകളുടെ വോട്ടുകള്‍ ധാരാളം മമതയ്ക്ക് ലഭിച്ചെന്നാണ് വ്യക്തമാകുന്നത്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ.. അല്ലുവിന്റെ നായിക പൂജ ഹെഗ്ഡേയുടെ ഏറ്റവും പുതിയ ഫോട്ടോകൾ
ബിജെപിയുടെ പുതിയ ബംഗാള്‍ എന്ന പ്രചാരണമെന്നാം ജനങ്ങള്‍ ഏറ്റെടുത്തില്ലെന്നും വ്യക്തമാവുകയാണ്. അതേസമയം നന്ദിഗ്രാമില്‍ കടുത്ത വെല്ലുവിളിയെ നേരിട്ട് കൊണ്ടാണ് മമത ബാനര്‍ജി മത്സരിച്ചത്. 3710 വോട്ടുകള്‍ക്ക് അവര്‍ പിന്നിലാണ്. സുവേന്ദു ഇതുവരെ 27640 വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. മമതാ ബാനര്‍ജിക്ക് 23930 വോട്ടുകള്‍ നേടാനായിട്ടുണ്ട്. അതേസമയം സിപിഎമ്മിന്റെ മീനാക്ഷി മുഖര്‍ജിക്ക് ആകെ 1614 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ഈ മണ്ഡലത്തില്‍ ത്രികോണ പോരാട്ടം നടക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പഴയ അടുപ്പക്കാരനായ സുവേന്ദു അധികാരിയുമായിട്ടാണ് മമതയുടെ കടുത്ത മത്സരം.












Click it and Unblock the Notifications