കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭയില്‍ നേടി, നിയമസഭയില്‍ പാളി: ബംഗാളില്‍ ബിജെപിയുടെ തന്ത്രം പിഴച്ചത് ഇങ്ങനെ

Google Oneindia Malayalam News

2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി ഇത്തവണ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ വിജയിച്ച ബിജെപി നൂറിലേറെ നിയമസഭ സീറ്റുകളില്‍ മുന്നിലെത്തുകയും ചെയ്തിരുന്നു. ഇതായിരുന്നു ബംഗാളില്‍ ഭരണം പിടിക്കുകയെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചത്. എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ ബിജെപി 77 സീറ്റില്‍ ഒതുങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിലേതിന് സമാനമായി പരമ്പാരഗത ഇടതുപക്ഷ-കോണ്‍ഗ്രസ് വോട്ടുകളില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിയാതെ പോയതാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റം നല്‍കാതിരുന്നതെന്നാണ് ചില കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇടതുപക്ഷ വോട്ടർമാരിൽ

ഇടതുപക്ഷ വോട്ടർമാരിൽ

പരമ്പരാഗത ഇടതുപക്ഷ വോട്ടർമാരിൽ മൂന്നിൽ രണ്ട് ഭാഗവും പരമ്പരാഗത കോൺഗ്രസ് അനുഭാവികളിൽ മൂന്നിലൊന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി വോട്ട് ചെയ്തുവെന്നാണ് ലോക്‌നിതി-സി‌എസ്‌ഡി‌എസ് എൻ‌എസ് 2019 ലെ പോസ്റ്റ്-പോൾ ഡാറ്റ സൂചിപ്പിക്കുന്നത്. ഇത് ബിജെപിയെ അപ്രതീക്ഷിത വിജയങ്ങൾ നേടാൻ സഹായിച്ചു.

സാധ്യമായില്ല

സാധ്യമായില്ല

ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ബിജെപിക്ക് രണ്ട് കാര്യങ്ങൾ ആവശ്യമായിരുന്നു. ഒന്നുകിൽ പരമ്പരാഗത ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും അടിത്തറയിൽ ഒരു വലിയ വിള്ളല്‍ ഉണ്ടാവണം, അല്ലെങ്കിൽ നിക്ഷ്പക്ഷ വോട്ടുകളില്‍ വലിയൊരു വിഹിതം പിടിക്കാന്‍ കഴിയണം. എന്നാല്‍ ഇത് രണ്ടും ഇത്തവണ വലിയോ തോതില്‍ സാധ്യമാക്കാന്‍ കഴിഞ്ഞില്ല.

വോട്ട് നിലകള്‍

വോട്ട് നിലകള്‍

വോട്ടെടുപ്പിന് ശേഷമുള്ള കണക്കുകള്‍ അനുസരിച്ച്, പരമ്പരാഗത ഇടതുപക്ഷ വോട്ടർമാരിൽ 33% പേരും കോൺഗ്രസ് അനുകൂലികളിൽ 25% പേരും മാത്രമാണ് ഇത്തവണ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഇത് 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ യഥാക്രമം 6 മുതൽ 7 ശതമാനം വരെ കുറവാണ്. പരമ്പരാഗത ഇടത് വോട്ടര്‍മാരില്‍ പകുതിയും പരമ്പരാഗത കോൺഗ്രസ് വോട്ടർമാരിൽ അഞ്ചിൽ രണ്ട് ഭാഗവും തങ്ങളുടെ കക്ഷിക്ക് വേണ്ടി തന്നെ ഇത്തവണ ഉറച്ച് നിന്നു.

ഭരണ വിരുദ്ധ വോട്ട്

ഭരണ വിരുദ്ധ വോട്ട്

ഇടതു-കോൺഗ്രസ്-ഐ.എസ്.എഫ് സംയുക്ത സഖ്യമായിരുന്നു ഇത്തവണ ബംഗാളില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. പലരും തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ തയ്യാറായില്ലെങ്കിലും അവരുടെ പിന്തുണ മുഴവനായി ഉറപ്പിക്കാന്‍ ബിജെപിക്ക് സാധിച്ചില്ല. ഭരണ വിരുദ്ധ വോട്ടുകളുടെ നാലിൽ അഞ്ചും പിടിച്ചെടുക്കാൻ ബിജെപിക്ക് സാധിച്ചെങ്കിലും സര്‍ക്കാറിനെ പുറത്താക്കാന്‍ അത് മതിയായിരുന്നില്ല.

Recommended Video

cmsvideo
Actress Lakshmi Priya replied to criticized comments | Oneindia Malayalam
വിജയം

വിജയം

സർക്കാരിന് മറ്റൊരു അവസരം ലഭിക്കുമോ എന്ന് ഉറപ്പില്ലാത്ത 13 ശതമാനം പേര്‍ ഉണ്ടായിരുന്നു. ഇവരില്‍ പകുതിയോളം പേർ മാത്രമാണ് ബിജെപിക്ക് വോട്ട് ചെയ്തത്. മറ്റുള്ളവര്‍ തൃണമൂലിന് സംയുക്ത സഖ്യത്തിനും വോട്ട് ചെയ്തു. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 294 സീറ്റുകളില്‍ 213 സീറ്റുകള്‍ നേടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. ബിജെപി 77 സീറ്റില്‍ വിജയിച്ചു.

English summary
West Bengal Assembly Elections: This is how the BJP's strategy failed in Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X