'രാജ്ഭവനില്‍ പോവന്‍ ഭയക്കുന്നു'; മമതയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ് ബോസ്
കൊല്‍ക്കത്ത: മമത ബാനര്‍ജിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ സിവി ആനന്ദ് ബോസ്. കല്‍ക്കത്ത ഹൈക്കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. രാജ്ഭവനില്‍ നടക്കുന്ന കാര്യങ്ങള്‍ കാരണം തനിക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ ഭയം തോന്നുന്നുവെന്ന് ഒരു സ്ത്രീ പരാതി പറഞ്ഞുവെന്ന് നേരത്തെ മമത പറഞ്ഞിരുന്നു.ഇതാണ് മാനനഷ്ടക്കേസ് നല്‍കാന്‍ കാരണം.
ഈ പരാമര്‍ശത്തിനെതിരെ നേരത്തെ ആനന്ദ ബോസ് രംഗത്ത് വന്നിരുന്നു. പൊതുജന പ്രതിനിധികള്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയാന്‍ പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് മമത ബാനര്‍ജി തന്നോട് സ്ത്രീ ഇത്തരത്തില്‍ പരാതി പറഞ്ഞതായി വ്യക്തമാക്കിയത്.

മമതയ്‌ക്കെതിരെയും തൃണമൂല്‍ നേതാക്കള്‍ക്കെതിരെയുമാണ് ഗവര്‍ണര്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയത്. അതേസമയം മെയ് രണ്ടിന് രാജ്ഭവനിലെ ജീവനക്കാരി ആനന്ദബോസ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് കൊല്‍ക്കത്ത പോലീസ് ഇതില്‍ അന്വേഷണം തുടങ്ങിയിയിരുന്നു.
അതേസമയം ഈ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തുമായി ആലോചിക്കാതെ ചര്‍ച്ചത ചെയ്യാനാവില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപി ഡോല സെന്‍ എന്‍ഡിടിവിയോട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് പാര്‍ട്ടി നേതൃത്വവുമായി ചോദിച്ച് അറിയണം. ഇത് വളരെ വൈകാരികമായ വിഷയമാണെന്നും ഡോല സെന്‍ പറഞ്ഞു. ഗവര്‍ണര്‍ ആനന്ദ ബോസ് ശരിയായ നടപടിയാണ് എടുത്തതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രാഹുല്‍ സിംഹ പറഞ്ഞു.
ഗവര്‍ണര്‍ മുമ്പേ തന്നെ ഇത്തരം നടപടികള്‍ക്ക് തയ്യാറാവണമായിരുന്നു. അദ്ദേഹത്തിന് എല്ലാവിധ പിന്തുണയും അറിയിക്കുന്നുവെന്നും രാഹുല്‍ സിംഹ പറഞ്ഞു. ഗവര്‍ണര്‍ ആനന്ദബോസും മമത ബാനര്‍ജിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ സംസ്ഥാനത്തെ സഹായിക്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് സുജന്‍ ചക്രവര്‍ത്തി പറഞ്ഞു.
സംസ്ഥാനത്തെ പിന്നോട്ട് നയിക്കുന്നതാണ് ഈ പോര്. ഭരണഘടനാപരമായ ബാധ്യതകള്‍ ഇരുവരും മറന്നുപോയിരിക്കുന്നത്. പശ്ചിമബംഗാളിന്റെ പ്രതിച്ഛായക്കാണ് മമതയുടെയും ഗവര്‍ണറുടെയും പോര് ദേശീയ തലത്തില്‍ തന്നെ മങ്ങലേല്‍പ്പിച്ചുവെന്നും ചക്രവര്‍ത്തി പറഞ്ഞു.












Click it and Unblock the Notifications