പശ്ചിമ ബംഗാൾ ട്രെയിനപകടം; മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ട്രെയിൻ അപകടത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. അപകടത്തിൽ സാരമായി പരിക്കേറ്റവർക്ക് സഹായധനമായി രണ്ടര ലക്ഷം രൂപ വീതം നൽകുമെന്നും, ചെറിയ രീതിയിൽ പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് റെയിൽവേ മന്ത്രി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിൽ ലഭിച്ച വിവരപ്രകാരം അപകടത്തിൽ 9 പേർക്കാണ് ജീവൻ നഷ്‌ടമായത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് റെയിൽവേ മന്ത്രിയും ഇപ്പോൾ ധനസഹായം പ്രഖ്യാപിച്ചത്.

അതിനിടെ അപകടത്തിൽ പ്രമുഖ ദേശീയ നേതാക്കൾ ദുഃഖം രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രി അമിത് ഷാ, രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവരാണ് അപകടത്തിൽ ദുഃഖമറിയിച്ചത്. സംഭവത്തിൽ റെയിൽവേ സമഗ്രമായ അന്വേഷണം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
പ്രാഥമിക അന്വേഷണത്തിൽ ഗുഡ്‌സ് ട്രെയിൻ സിഗ്‌നൽ മറികടന്നുവെന്നാണ് കണ്ടത്തിയത്. ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റും കാഞ്ചൻജംഗ എക്‌സ്പ്രസിന്റെ ഗാർഡും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നാണ് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ ജയ വർമ്മ സിൻഹ എഎൻഐയോട് പറഞ്ഞത്. രക്ഷാപ്രവർത്തനം പൂർത്തിയതായും അവർ അറിയിച്ചു.
അതേസമയം, അപകടത്തിന് പിന്നാലെ മോദി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് വന്നു. കഴിഞ്ഞ 10 വർഷമായി റെയിൽവേ മന്ത്രാലയത്തിൽ കെടുകാര്യസ്ഥതയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു. റെയിൽവേ മന്ത്രാലയത്തെ സ്വയം പ്രമോഷന്റെ വേദിയാക്കി മാറ്റിയെന്നും, ഈ അപകടത്തിൻ്റെ ഉത്തരവാദി മോദി സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് രാവിലെയോടെയാണ് പശ്ചിമ ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിച്ച് അപകടമുണ്ടായത്. അസമിലെ സിൽച്ചാറിൽ നിന്ന് കൊൽക്കത്തയിലെ സീൽദയിലേക്ക് പോകുകയായിരുന്ന കാഞ്ചൻജംഗ എക്‌സ്‌പ്രസിനെ ന്യൂ ജൽപായ്ഗുരിക്ക് സമീപമുള്ള രംഗപാണി സ്‌റ്റേഷന് അടുത്ത് വച്ച് പിന്നിൽ നിന്ന് വന്ന ഗുഡ്‌സ് ട്രെയിൻ ഇടിച്ചത്.
അപകടത്തിൽപെട്ട കാഞ്ചൻജംഗ എക്‌സ്‌പ്രസിന്റെ പിൻഭാഗം കാർഗോ വാനും ഗാർഡ് കോച്ചും പാസഞ്ചർ കംപാർട്ട്‌മെൻ്റുകളും അടങ്ങുന്നതായിരുന്നു. 9 പേരോളം അപകടത്തിൽ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. അറുപതിൽ അധികം പേർക്കാണ് പരിക്കേറ്റത്. ഇവരിൽ എത്ര പേരുടെ നില ഗുരുതരമാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
ബംഗാളിനെ വടക്കുകിഴക്കൻ നഗരങ്ങളായ സിൽച്ചാർ, അഗർത്തല എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രതിദിന ട്രെയിനാണ് കാഞ്ചൻജംഗ എക്‌സ്പ്രസ്. ഇതാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇവിടേക്ക് ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ എത്തിയിരുന്നു. നിലവിൽ രക്ഷാപ്രവർത്തനം അവസാനിച്ചുവെന്നാണ് വിവരം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications