Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീർഭൂമില്‍ നടന്നത് നാസി കോൺസെൻട്രേഷൻ ക്യാമ്പിനെ അനുസ്മരിപ്പിക്കുന്നത്: രൂക്ഷമായി വിമർശിച്ച് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂമിൽ എട്ട് പേരെ ചുട്ടു കൊലപ്പെടുത്തിയ സംഭവം നാസി കോൺസെൻട്രേഷൻ ക്യാമ്പിനെ അനുസ്മരിപ്പിക്കുന്നതാണെന്ന് ബിജെപി. സംസ്ഥാന മുഖ്യമന്ത്രി മമത ആരോടും മമതയും സ്നേഹവും കാണിക്കുന്നില്ല അവർ നിർമ്മം (ക്രൂരത) ആണെന്നും ബി ജെ പി നേതാക്കള്‍ ആരോപിച്ചു. ഭരണകക്ഷിയായ ടി എം സിയുടെ ബ്ലോക്ക് ഭാരവാഹിയെ കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ചൊവ്വാഴ്ച പുലർച്ചെ ബിർഭൂം ജില്ലയിലെ ബോഗ്തുയി ഗ്രാമത്തിൽ എട്ട് പേരെ ജീവനോടെ ചുട്ടെരിച്ചത്. കൊല്ലപ്പെട്ടവരില്‍ 3 പേർ സ്ത്രീകളും രണ്ട് പേർ കുട്ടികളുമാണ്.

സംഭവനത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ബി ജെ പി ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെടുന്നുണ്ട്. പശ്ചിമ ബംഗാളിലെ "മനുഷ്യത്വത്തിന്റെ മരണത്തെ" പ്രതിഫലിപ്പിക്കുന്നതാണ് ഈ സംഭവമെന്നാണ് ബി ജെ പി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടി വക്താവ് സംബിത് പത്ര, കൊല്ലപ്പെട്ടവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ഫോട്ടോകൾ കാണിച്ചുകൊണ്ട് അഭിപ്രായപ്പെട്ടത്.

mamtabjp-

തീകൊളുത്തുന്നതിന് മുമ്പ് ഇരകളെ നിഷ്കരുണം മർദ്ദിച്ചുവെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളുടെ വിശദാംശങ്ങളും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. "നടന്ന സംഭവങ്ങളെല്ലാം നാസി കോൺസെൻട്രേഷൻ ക്യാമ്പിന് സമാനമാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതികാര കൊലപാതകങ്ങളാണിവ. തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തി," ബി ജെ പി നേതാവ് പത്ര ആരോപിച്ചു.

തൃണമൂൽ കോൺഗ്രസിന്റെ അനുയായികളാൽ സംസ്ഥാനത്ത് 200ലധികം ബി ജെ പി പ്രവർത്തകരെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട അദ്ദേഹം, ഇത് രാഷ്ട്രീയ കൊലപാതകങ്ങളുടെയും പ്രതികാരത്തിന്റെയും ബംഗാൾ ഫയലുകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമത ബാനർജി മമത (സ്നേഹം) കാണിക്കുന്നില്ല, മറിച്ച് നിർമ്മം (ക്രൂരൻ) പോലെയാണ് പെരുമാറുന്നത്... അവർക്ക് ഒരു ഔൺസ് പോലും മമത ഇല്ലാത്തതിനാൽ നമ്മൾ അവളുടെ നിർമ്മം ബാനർജി എന്ന് പുനർനാമകരണം ചെയ്യണമെന്നും ബി ജെ പി നേതാവ് ആവശ്യപ്പെട്ടു.

അതേസമയം, സംഘർഷം നടന്ന ബിർഭൂമിലെ ഗ്രാമം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി സന്ദർശിച്ചു. അക്രമങ്ങള്‍ക്കും കൊലപാതങ്ങള്‍ക്കും പിന്നില്‍ എന്തോ വലിയത് ഉണ്ടെന്നെന്നായിരുന്നു കലാപഭൂമി സന്ദർശിച്ചുകൊണ്ട് മമത അഭിപ്രായപ്പെട്ടത്. അക്രമണത്തിന് ഉത്തരവാദികളായ ആളുകളെ അറസ്റ്റ് ചെയ്യണമെന്നും പോലീസുകാർ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അവരും ശിക്ഷിക്കപ്പെടണമെന്നും മമത ബാനർജി പറഞ്ഞു. ആക്രമണങ്ങളിൽ നിന്ന് സാക്ഷികൾക്ക് പോലീസ് സംരക്ഷണം നൽകണം. വീടുകൾ നഷ്ടമായവർക്ക് 2 ലക്ഷം രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്.

Recommended Video

cmsvideo
    2024ലെ വിധി കുറിച്ചു കഴിഞ്ഞുവെന്ന് മോദി | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+