Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദ സഞ്ചാര മേഖലയുടെ വീണ്ടെടുപ്പിന് കേന്ദ്രബജറ്റിൽ എന്ത്? പ്രതീക്ഷകൾ

ദില്ലി; കൊവിഡ് ഏറ്റവുമധിതം ബാധിച്ച മേഖലകളിലൊന്നാണ് വിനോദ സഞ്ചാരം. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന 2022-23 കേന്ദ്ര ബജറ്റിനെ വലിയ പ്രതീക്ഷകളാടെയാണ് ടൂറിസം രംഗം കാത്തിരിക്കുന്നത്. ആഭ്യന്തര വിനോദ സഞ്ചാരം മെല്ലേ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണെങ്കിലും ഈ രംഗത്തെ വ്യവസായങ്ങള്‍ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തിന്റെ വരവ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. അതിനാല്‍ വരാനിരിക്കുന്ന ബജറ്റിന്‍റെ സഹായത്തോടെയല്ലാതെ ഈ മേഖലയെ തിരികെപ്പിടിക്കുക എന്നത് സാധ്യമല്ല.

28-1435478777-foreign-tourists-

ആഭ്യന്തര വിനോദ സഞ്ചാര മേഖല കൊവിഡ് പ്രതിസന്ധിയിൽ ഒരു പരിധി വരെ പിടിച്ച് നിന്നെങ്കിലും വിദേശ സഞ്ചാരികളുടെ വരവ് ഇപ്പോഴും പഴയനിലയിലയിലേക്ക് എത്തിയിട്ടില്ല. ദീർഘവും സുസ്ഥിരവുമായ പദ്ധതികളാണ് മേഖലയുടെ വീണ്ടെടുപ്പിന് പ്രതീക്ഷിക്കപ്പെടുന്നതെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. തായ്‌ലൻഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ നിലവിൽ പിന്തുടരുന്ന 'സാൻഡ്‌ബോക്‌സ് സ്‌കീമുകൾ' പോലെയുള്ള നൂതന സംരംഭങ്ങൾ കരുത്തുറ്റ ടൂറിസം സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാൻ ഇന്ത്യയെ സഹായിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ആഭ്യന്തര യാത്രകൾക്കും ടൂറിസം ചെലവുകൾക്കും ആദായനികുതി ഇളവ് നൽകുന്നത് വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഭ്യന്തര യാത്രകൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.ട്രാവൽ ആൻഡ് ടൂറിസം മേഖലയുടെ നിർണായക ഭാഗമായ എയർലൈൻ മേഖലയ്കക്കും നികുതി ഇളവുകൾ വേണമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

എയർലൈൻ മേഖലയ്ക്കുള്ള നികുതി ഇളവുകളും മറ്റും വ്യവസായത്തെ വേഗത്തിൽ വീണ്ടെടുക്കുന്നതിന് സഹായിക്കും. വ്യോമയാന ഇന്ധനമായ എ ടി എഫിനെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് (ഇത് നിലവിൽ ഒരു വിമാനക്കമ്പനിയുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ 40-45 ശതമാനം ഉൾക്കൊള്ളുന്നു) വ്യോമയാന മേഖലയ്ക്ക് ആശ്വാസം പകരും,ഇക്‌സിഗോ ഗ്രൂപ്പ് സിഇഒയും സഹസ്ഥാപകനുമായ അലോക് ബാജ്‌പേയ് പറഞ്ഞു.

ടൂറിസം പ്രോത്സാഹിപ്പിക്കാൻ കൂടുതൽ ട്രെയിനുകൾ എന്ന ആവശ്യവും ശക്തമാണ്.
മറ്റ് യാത്ര മാർഗങ്ങളെ അപേക്ഷിച്ച് തീവണ്ടി ഗതാഗതത്തിന് വളരെ വേഗത്തിൽ തിരിച്ചുവരാൻ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ട്രെയിൻ യാത്രക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകുന്ന മികച്ച നടപടികൾ സ്വീകരിച്ച് റെയിൽവേ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾ വരാനിരിക്കുന്ന കേന്ദ്രബജറ്റിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

റെയിൽവേ സ്റ്റേഷനിലെ ക്യൂ കുറയ്ക്കുന്നതിന് ഐആർസിടിസി, ഒടിഎ വഴി റിസർവ് ചെയ്യാത്ത ട്രെയിൻ ടിക്കറ്റുകളുടെ ഡിജിറ്റൽ വിതരണത്തിന് മുൻഗണന നൽകണമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, "ഗ്രൂപ്പ് സിപിടിഒയും സഹസ്ഥാപകനുമായ രജനീഷ് കുമാർ പറഞ്ഞു.

"സമ്പര്‍ക്ക രഹിതമായ സിസ്റ്റങ്ങൾ, ഓട്ടോമേറ്റഡ് സാനിറ്റൈസേഷൻ, വോയ്‌സ് അല്ലെങ്കിൽ മോഷൻ ആക്ടിവേറ്റഡ് ഉപകരണങ്ങൾ തുടങ്ങിയ സംരംഭങ്ങൾക്ക് ഉയർന്ന പ്രതലങ്ങളുമായുള്ള സമ്പർക്കം കുറയ്ക്കാനും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റേഷനുകളിലും സംഭവിക്കാവുന്ന ക്രോസ് അണുബാധ തടയാനും കഴിയും," അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ രണ്ട് വർഷമായി ഹോംസ്റ്റേകൾ വിനോദ സഞ്ചാരികൾക്കിടയിൽ വലിയ തോതിൽ ജനപ്രിയമായിട്ടുണ്ട്. തൊഴിലും വരുമാനവും സൃഷ്ടിക്കുന്നതിലൂടെയും പ്രാദേശിക ജനതയുടെ ജീവിത സാഹചര്യങ്ങൾ ഉയർത്തുക വഴിയും ആഭ്യന്തര വിനോദസഞ്ചാരത്തിന്റെ അവിഭാജ്യവും സുപ്രധാനവുമായ ഘടകമായി ഇത് ഉയർന്നുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ മതിയായ നിയമനിർമ്മാണവും നയപരമായ നടപടികളും നടപ്പാക്കണമെന്ന് മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

Recommended Video

cmsvideo
    കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്, കച്ചമുറുക്കി നിർമ്മല സീതാരാമന്‍

    ഹോം സ്റ്റേ വില്ല മേഖലയിലേക്ക് നോക്കുകയാണെങ്കിൽ ഇപ്പോഴും വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാനുളള പദ്ധതികളോ സഹായങ്ങളോ അവയ്ക്ക് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഇവയ്ക്ക് ബാധകമായ കൃത്യമായ നിയമങ്ങളും നികുതി സംവിധാനങ്ങളേയും കുറിച്ച് ദേശീയ തലത്തിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്നും വിസ്ത റൂംസിന്റെ സഹസ്ഥാപകനും സെയിൽസ് & മാർക്കറ്റിംഗ് മേധാവിയുമായ അമിത് ദമാനി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+