കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യതയ്ക്കുള്ള അവകാശം എന്താണ് ? സ്വകാര്യത ചോര്‍ത്തുന്നത് സര്‍ക്കാര്‍ മാത്രമല്ല...

രാജ്യത്തെ ഓരോ സാധാരണക്കാരനും സുപ്രീം കോടതി വിധി ആശ്വാസമാവും

  • By Sooraj
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സുപ്രധാനമായ ദിനങ്ങളിലൊന്നാണിത്. സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീം കോടതി വിധി രാജ്യത്തെ ഓരോ ജനങ്ങളേയുമാണ് സന്തോഷിപ്പിക്കുക. കേന്ദ്രത്തിനുള്ള കനത്ത പ്രഹരം കൂടിയാണ് സുപ്രീം കോടതി വിധി. ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് സ്വാകാര്യത മൗലിക അവകാശത്തില്‍ പെട്ടതു തന്നെയാണെന്നു വിധി പുറപ്പെടുവിച്ചത്. സ്വകാര്യതയിലേക്കുള്ള എത്തിനോട്ടം തടയണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.

1

സംസ്ഥാനങ്ങള്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് മുമ്പ് തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇപ്പോള്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ
വിവരങ്ങള്‍ ശേഖരിക്കുന്നത് സര്‍ക്കാരിന് കൂടുതല്‍ എളുപ്പമായി മാറുകയും ചെയ്തു. ഓരോ വ്യക്തിയെയും കുറിച്ചുള്ള സ്വാകാര്യ വിവരങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഭീകരവാദത്തെ ചെറുക്കണമെങ്കില്‍ ഓരോരുത്തരേയും നിരീക്ഷിക്കേണ്ടതുണ്ടെന്നും അതിനാലാണ് തങ്ങള്‍ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.

2

സര്‍ക്കാര്‍ മാത്രമല്ല ഇപ്പോള്‍ സ്വകാര്യ മേഖലയും വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയിട്ടുണ്ട്. ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള അന്താരാഷ്ട്ര ഭീമമന്‍മാര്‍ അവരുടെ കോടിക്കണക്കിനു വരുന്ന ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചു വച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചും പരസ്യങ്ങള്‍ വിറ്റുമാണ് ഇതുപോലെയുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്.

3

സ്വകാര്യമേഖലയും സര്‍ക്കാരും സ്വകാര്യത ചോര്‍ത്തുന്നത് ഒരു പോലെയായി കണക്കാക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വാട്‌സാപ്പ് കേസില്‍ സ്വകാര്യതയ്ക്കുള്ള മൗലിക അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ഭാഗമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ആധാറിന്റെ വിഷയം വന്നപ്പോള്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞു. സ്വാകാര്യത ഒരു വ്യക്തിയുടെ മൗലിക അവകാശമല്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. സ്വകാര്യതയെന്ന വിഷയം ഓരോ കേസിലും വ്യത്യസ്തമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

4

സ്വകാര്യത രാജ്യത്തെ ഓരോ വ്യക്തിക്കും പ്രധാനപ്പെട്ടതു തന്നെയാണ്. വാണിജ്യലക്ഷ്യങ്ങളോടെ തങ്ങളുടെ ഫോണ്‍ നമ്പറുകളും മറ്റു വ്യക്തിഗത വിവരങ്ങളും ശേഖരിക്കുന്നതായുള്ള പരാതി ജനങ്ങള്‍ക്കു നേരത്തേ തന്നെ പരാതിയുണ്ട്. തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് സര്‍ക്കാരോ സ്വകാര്യ കമ്പനികളോ ഉപയോഗിക്കുമെന്നതാണ് ഈ ഭയത്തിനു പിന്നില്‍. ഇപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ണായകമായ വിധി വന്നതോടെ ജനങ്ങളുടെ ഈ ആശങ്കകള്‍ക്കാണ് അന്ത്യമായിരിക്കുന്നത്.

English summary
what is right to privacy?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X