വീട്ടിലെ ഭക്ഷണം..യൂറോപ്യന്‍ ക്ലോസറ്റ്..മിനറല്‍ വാട്ടര്‍..ജയിലില്‍ ഇതൊക്കെ വേണം ചിന്നമ്മയ്ക്ക്..!!

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടാണെങ്കിലും ജയിലിലും പ്രതാപം വിടാന്‍ ചിന്നമ്മ ശശികല ഒരുക്കമല്ല. ചുമ്മാതങ്ങ് ജയിലില്‍ പോയി മറ്റു തടവുപുള്ളികളെപ്പോലെ കിടക്കാന്‍ ശശികലയെ കിട്ടില്ലത്രേ. ചില പ്രത്യേക ഡിമാന്‍ഡുകളൊക്കെയുണ്ട് ശശികലയ്ക്ക്.

പത്തിമടക്കി ശശികല..പരപ്പന അഗ്രഹാര കോടതിയിൽ കീഴടങ്ങി..ഇനി നാലുവർഷം അഴിയെണ്ണിക്കിടക്കാം..

ജയിലിൽ സുഖവാസം

പരപ്പന അഗ്രഹാര ജയിലിലാണ് ഇനിയുള്ള 4 വര്‍ഷം ശശികലയുടെ വാസം. ജയിലില്‍ തനിക്ക് വേണ്ട സുഖസൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ജയില്‍ അധികൃതര്‍ക്ക് കത്തയച്ച ശേഷമാണ് ശശികല കോടതിയില്‍ കീഴടങ്ങിയിരിക്കുന്നത്.

വീട്ടിലെ ഭക്ഷണം വേണം

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ജയിലില്‍ കിട്ടണമെന്നതാണ് പ്രധാന ആവശ്യം. പ്രമേഹമുള്ളതിനാല്‍ ആണേ്രത ഇത്തരമൊരു ആവശ്യം മുന്നോട്ട് വെയ്ക്കുന്നത്. മാത്രമല്ല സാധാരണ വെള്ളം കുടിക്കാനും ചിന്നയ്ക്ക് മനസ്സില്ല.

മിനിറൽ വാട്ടർ വേണം

കുടിക്കാന്‍ മിനറല്‍ വാട്ടര്‍ തന്നെ വേണം. മാത്രമല്ല് 24 മണിക്കൂറും തനിക്ക് ചൂടുവെള്ളം കിട്ടണമെന്നും പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ക്ക് അയച്ച കത്തില്‍ ചിന്നമ്മ ആവശ്യപ്പെട്ടിട്ടുണ്ടത്രേ.

യൂറോപ്യൻ ടോയ്ലറ്റ്

മറ്റൊരു പ്രധാന കാര്യം പാശ്ചാത്യ ശൈലിയിലുള്ള ടോയ്‌ലറ്റ് ജയിലില്‍ വേണമെന്നുള്ളതാണ്. ശശികലയുടെ ഇത്തരം ആവശ്യങ്ങള്‍ ജയിലധികൃതര്‍ പരിഗണിക്കാന്‍ സാധ്യതയില്ല. ഭക്ഷണം മറ്റുതടവുകാര്‍ക്ക് നല്‍കുന്നത് തന്നെയാവും ശശികലയ്ക്കും നല്‍കുക.

വിഐപി തടവുകാരി

ശശികലയ്ക്ക് ജയിലില്‍ ഉള്ള മുറിയില്‍ കട്ടിലും ടിവിയും ഉണ്ടാകും. ഒരു സഹായിയും ഉണ്ടാകും. വിഐപി തടവുകാരിയായതിനാല്‍ ശശികലയുടെ ജയിലിന് ചുറ്റും 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും.

English summary
Sasikala has requested the authorities for certain facilities at her cell in Parappana Agrahara Jail.
Please Wait while comments are loading...