മോദി ഉത്തരം പറഞ്ഞേ പറ്റൂ; ഹിന്‍ഡന്‍ബര്‍ഗില്‍ വിദേശ സ്വരം, ആരാണ് ജോര്‍ജ് സോറോസ്?
ജോര്‍ജ് സോറോസിന്റെ പരാമര്‍ശത്തെ ഏറ്റുപിടിക്കാനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാജ്യത്തെ നവീകരിക്കുക എന്നത് പ്രതിപക്ഷ പാര്‍ട്ടികളിലും, തിരഞ്ഞെടുപ്പ് പ്രക്രിയകളിലും അധിഷ്ഠിമായിരിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി.

ദില്ലി: ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്ന് അതിശക്തമായ ശബ്ദം. ശതകോടീശ്വരനായ ജോര്‍ജ് സോറോസില്‍ നിന്നാണ് കടുത്ത വിമര്‍ശനമുയര്‍ന്നിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ വലിയ ഏറ്റുമുട്ടലായി ഇത് മാറിയിരിക്കുകയാണ്. അതേസമയം ആരാണ് സോറോസ് എന്ന ചര്‍ച്ചകളും ആരംഭിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര തലത്തില്‍ അതി പ്രശസ്തനാണ് അദ്ദേഹം. പ്രതിപക്ഷം അദാനി വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ രംഗത്ത് വന്ന സമയത്ത് തന്നെയാണ് സോറോസില്‍ നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടായിരിക്കുന്നത്.

മോദി ഉത്തരം പറയണം
മ്യൂണിക്ക് സുരക്ഷാ കോണ്‍ഫറന്‍സിന് മുമ്പായിട്ടാണ് ഇത്തരമൊരു പരാമര്‍ശം സോറോസ് നടത്തിയത്. അദാനി ഗ്രൂപ്പ് ഓഹരി കൃത്രിമം കാണിച്ചതും, ഹിന്‍ഡര്‍ബര്‍ഗ് റിപ്പോര്‍ട്ടും സോറോസ് ചൂണ്ടിക്കാണിച്ചു. ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരം പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപകരുടെയും പാര്‍ലമെന്റിന്റെയും ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കേണ്ടതുണ്ടെന്നും സോറോസ് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിന് മേലുള്ള മോദിയുടെ ശക്തമായ നിയന്ത്രണത്തെ ഇത് ദുര്‍ബലമാക്കുമെന്നും സോറോസ് പറഞ്ഞു.

ജനാധിപത്യം പുനരുജീവിപ്പിക്കും
ഇന്ത്യയില്‍ ആവശ്യമായ ഭരണപരമായ മാറ്റങ്ങള്‍ ഇതിലൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ നിഷ്ങ്കളമായി ചിന്തിക്കുന്നതാവാം. എന്നാലും ഇന്ത്യയില്‍ ജനാധിപത്യപരമായ പുനരുജീവനം പപ്രതീക്ഷിക്കുന്നതായും സോറോസ് വ്യക്തമാക്കി. അതേസമയം സോറോസിന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. ഇന്ത്യക്ക് മേലുള്ള ആക്രമണമാണിത്. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. ഇന്ത്യയുടെ ജനാധിപത്യപരമായ നടപടിക്രമങ്ങളില്‍ ഇടപെടുന്ന വിദേശ ശക്തികള്‍ക്കെതിരെ ഐക്യകണ്‌ഠ്യേന ജനങ്ങള്‍ പ്രതികരിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു.

ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമം
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
ജോര്‍ജ് സോറോസിന്റെ പരാമര്‍ശത്തെ ഏറ്റുപിടിക്കാനില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യമായി നവീകരിക്കുക എന്നത് കോണ്‍ഗ്രസിലും പ്രതിപക്ഷ പാര്‍ട്ടികളിലും, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയകളിലും അധിഷ്ഠിമായിരിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റ നെഹ്‌റുവിയന്‍ നയം ഒരിക്കലും സോറോസിനെ പോലുള്ളവരെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ അനുവദിക്കില്ലെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു. അതേസമയം സാമ്പത്തിക യുദ്ധ കുറ്റവാളിയെന്നാണ് സ്മൃതി ഇറാനി സോറോസിനെ വിശേഷിപ്പിച്ചത്.

ആരാണ് ജോര്‍ജ് സോറോസ്
ലോകത്തെ തന്നെ ഏറ്റവും ധനികരമായ ബിസിനസുകാരില്‍ ഒരാളാണ് സോറോസ്. അദ്ദേഹത്തിന്റെ കുടുംബം ഹംഗറിയില്‍ നാസികള്‍ അധിനിവേശം നടത്തിയപ്പോള്‍ രാജ്യം വിട്ടവരാണ്. തുടര്‍ന്ന് ലണ്ടനിലാണ് സോറോസ് കുടിയേറിയതും പഠിച്ചതും. പിന്നീടായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. 1956ല്‍ സോറോസ് ന്യൂയോര്‍ക്കിലേക്ക് താമസം മാറി. ഹെഡ്ജ് ഫണ്ട് 1973ല്‍ രൂപീകരിച്ച് അമ്പരപ്പിക്കുന്ന പല തീരുമാനങ്ങളും അദ്ദേഹം എടുത്തിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ തകര്‍ത്തുവെന്ന പേരും അദ്ദേഹത്തിനുണ്ട്. 8.5 ബില്യണാണ് അദ്ദേഹത്തിന്റെ ആസ്തി മൂല്യം.












Click it and Unblock the Notifications