കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന അതിര്‍ത്തിയില്‍ സൈനിക സംവിധാനം ശക്തമാക്കാന്‍ ഇന്ത്യ, എല്ലാ മുന്‍കരുതലും...

  • By Anoopa
Google Oneindia Malayalam News

Recommended Video

cmsvideo
ചൈനയെക്കാള്‍ ഒരുപടി മുന്നിലാണ് ഇന്ത്യ | Oneindia Malayalam

ദില്ലി: ഹിമാചല്‍- ഉത്തരാഖണ്ഡ് പ്രദേശത്തെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക സംവിധാനം ശക്തമാക്കാന്‍ ഇന്ത്യ. ദോക്‌ലാം സംഘര്‍ഷത്തിനു ശേഷവും ചൈനയുടെ ഭാഗത്തു നിന്നും തുടര്‍ച്ചയായി പ്രകോപനങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ചൈന അതിര്‍ത്തിയിലെ സെന്‍ട്രല്‍ സെക്ടറിലാണ് സേനയെ വിന്യസിക്കുന്നത്. സെന്‍ട്രല്‍ സെക്ടറിലെ ചുരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനും ഇന്ത്യ ലക്ഷ്യം വെക്കുന്നതായാണ് റിപ്പോര്‍ട്ട്.

ട്രംപ് വാക്കു തെറ്റിച്ചു, ഇറാനുമായുള്ള ആണവകരാറിൽ നിന്നും പിൻമാറുമെന്ന്, സമ്മർദ്ദം മുറുക്കുന്നുട്രംപ് വാക്കു തെറ്റിച്ചു, ഇറാനുമായുള്ള ആണവകരാറിൽ നിന്നും പിൻമാറുമെന്ന്, സമ്മർദ്ദം മുറുക്കുന്നു

ആധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യാം, അണ്‍ലോക്ക് ചെയ്യാം... വളരെ എളുപ്പം, ഇതാണ് ചെയ്യേണ്ടത്...ആധാര്‍ വിവരങ്ങള്‍ ലോക്ക് ചെയ്യാം, അണ്‍ലോക്ക് ചെയ്യാം... വളരെ എളുപ്പം, ഇതാണ് ചെയ്യേണ്ടത്...

സേനയെ വിന്യസിക്കുന്നതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല. ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഏറ്റഴും എളുപ്പത്തില്‍ ആക്രമിക്കപ്പെടാവുന്ന പ്രദേശമാണ് ഹിമാചല്‍-ഉത്തരാഖണ്ഡ് മേഖല. അതു കൊണ്ടു തന്നെയാണ് ഇവിടെ സൈനിക സംവിധാനം ശക്തമാക്കുന്നതും. ഇവിടുത്തെ ബാരഹോതി, പുലം സുംഡ സ്ഥലങ്ങളില്‍ ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്നെത്താറുണ്ട്. സെന്‍ട്രല്‍ സെക്ടറിലെ ചുരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിസ 2024 ഓടെ പൂര്‍ത്തിയാക്കാനാണ് ഒരുങ്ങുന്നതെന്ന് ലെഫ്.ജനറല്‍ വിജയ് സിങ്ങ് നേരത്തേ അറിയിച്ചിരുന്നു.

indian-army

ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലേയ്ക്ക് സൈന്യത്തിന് എളുപ്പം എത്തിപ്പെടുന്നതിനായി ഇന്ത്യ റോഡുനിര്‍മ്മാണം ദ്രുതഗതിയില്‍ നടത്തുകയാണ് എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ദോക്‌ലാം സംഘര്‍ഷ സ്ഥലത്തു നിന്നും 10 കിലോമീറ്റര്‍ അകലെ ചൈനയും റോഡുനിര്‍മ്മാണം ആരംഭിച്ചിരുന്നു.

English summary
With eye on China, Army to set up new operational command along Line of Actual Control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X