കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനാപകടം, സല്‍മാന്‍ ഖാനെതിരെയുള്ള മൊഴി വിശ്വസനീയമല്ലെന്ന് കോടതി

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: 2002ലുണ്ടായ വാഹനാപകട കേസില്‍ പ്രശസ്ത ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെയുള്ള സാക്ഷി മൊഴി പൂര്‍ണമായി വിശ്വസിക്കാനാവില്ലെന്ന് മുംബൈ ഹൈക്കോടതി. 2002ല്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം നടക്കുന്നത്. സല്‍മാന്‍ ഖാന്‍ ഓടിച്ചുവെന്ന് പറയുന്ന എസ്‌യുവി കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ ഉറങ്ങിക്കിടന്നവരുടെ മുകളില്‍ പാഞ്ഞ് കയറുകയും ഒരാള്‍ മരിക്കുകയുമായിരുന്നു.

എന്നാല്‍,സല്‍മാന്‍ ഖാന്‍ വാഹനം ഓടിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. സല്‍മാന്‍ ഖാന്റെ അംഗരക്ഷകന്‍ രവീന്ദ്ര പാട്ടീലാണ് താരത്തിനെതിരെ മൊഴി നല്‍കിയത്. സല്‍മാന്‍ ഖാന്‍ മദ്യപിച്ചെന്നും താന്‍ പറയുന്നത് കേള്‍ക്കാതെ വാഹനമോടിച്ചെന്നുമാണ് പാട്ടീല്‍ മൊഴി നല്‍കിയത്.

salman

അതേസമയം, പാട്ടീലിന്റെ സാക്ഷി മൊഴി പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. രവീന്ദ്ര പാട്ടീല്‍ അല്ലാതെ മറ്റൊരാളും സല്‍മാന്‍ ഖാനെതിരെ ഇതുവരെ മൊഴി നല്‍കിയിട്ടില്ല. മറ്റ് തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ വിശ്വസനീയമാകുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി.

സാക്ഷിയുടെ മൊഴി സ്വീകരിച്ച സെഷന്‍സ് കോടതിക്ക് തെറ്റ് പറ്റിയതായും ഹൈക്കോടതി വ്യക്തമാക്കി. സല്‍മാന്‍ ഖാന്റെ സുഹൃത്തും ഗായകനുമായ കമാല്‍ ഖാനും വാഹനാപകടം ഉണ്ടായപ്പോള്‍ കാറിലുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന കമാല്‍ ഖാനെ വിസ്തരിക്കണമെന്നും കോടതി പറഞ്ഞു.

English summary
A witness who said that actor Salman Khan was driving when his SUV ran over people sleeping on a pavement in Mumbai in 2002 is 'not wholly reliable' the mumbai high court said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X