Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ റോബോട്ട് വയോമിത്രയുമായി ബഹിരാകാശത്തേക്ക്; ഗഗന്‍യാന്‍ ദൗത്യം വെളിപ്പെടുത്തി മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗഗന്‍യാന്‍ മിഷനില്‍ ഒരു വനിതാ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കുന്നത് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ്. വയോമിത്ര എന്നാണ് വനിതാ റോബോട്ടിന് നല്‍കിയിരിക്കുന്ന പേര്. ഒക്ടോബര്‍ മാസത്തില്‍ ബഹിരാകാശത്തേക്ക് ഒരു ട്രയല്‍ യാത്ര നടത്തുമെന്ന് മന്ത്രി പറയുന്നു. ഒക്ടോബറിലെ ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ച്ചയിലായിരിക്കും ഇത്.

അതിന് ശേഷമുള്ള മിഷനിലാണ് വനിതാ റോബോട്ട് വയോമിത്രയെ ബഹിരാകാശത്തേക്ക് അയക്കുകയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഗഗന്‍യാന്‍ പദ്ധതി എന്തുകൊണ്ട് വൈകി എന്നതിലും മന്ത്രി വിശദീകരണം നല്‍കി. കൊവിഡ് കാരണമാണ് ഗഗന്‍യാന്‍ പദ്ധതി വൈകിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.വൈകിയ ഗഗന്‍യാന്‍ പദ്ധതിയുടെ ആദ്യ ട്രയല്‍ മിഷനാണ് ഒക്ടോബര്‍ ആദ്യ വാരമോ രണ്ടാം വാരമോ നടക്കുക.

jitendra-singh

ഷാരൂഖിന് 100 കോടി, ജവാനില്‍ നയന്‍താരയുടെ പ്രതിഫലം എത്ര? വിജയ് സേതുപതിക്ക് റെക്കോര്‍ഡ് ശമ്പളം

ബഹിരാകാശത്തേക്ക് അയക്കുന്ന ശാസ്ത്രജ്ഞരെ അതുപോലെ തന്നെ തിരിച്ചുകൊണ്ടുവരിക എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ടാമത്തെ ദൗത്യത്തിലാണ് ഒരു വനിതാ റോബോട്ടിനെ അയക്കുക. മനുഷ്യര്‍ ചെയ്യുന്ന കാര്യങ്ങളും ബഹിരാകാശത്ത് ആ റോബോട്ട് ചെയ്യും. അതില്‍ എല്ലാം കൃത്യമായി വന്നാല്‍, മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ മിഷനെ വളരെ സൂക്ഷ്മമായി ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിരുന്നു. വലിയ സമ്മര്‍ദത്തിലായിരുന്നു ഞങ്ങള്‍. അത്രയും ദിവസം നെഞ്ചിടിപ്പേറ്റുന്നതായിരുന്നു. ചന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമപഥം വിട്ടപ്പോഴായിരുന്നു ആദ്യം വലിയ ആശങ്കകളുണ്ടായത്. ചന്ദ്രനിലെ ഭ്രമണപഥത്തിലേക്ക് പോയപ്പോള്‍ അത് വലുതായി. എന്നാല്‍ ലാന്‍ഡിംഗ് വളരെ സുഗമമായിട്ടാണ് നടന്നതെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

ഇസ്രൊയുടെ ബഹിരാകാശ യാത്രയിലെ വലിയൊരു നാഴികകല്ലാണ് ചന്ദ്രയാന്‍ മൂന്നിലൂടെ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ മേഖല തുറന്നിടാന്‍ വഴിയൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2019 വരെ ശ്രീഹരിക്കോട്ടയുടെ വാതിലുകള്‍ അടഞ്ഞ് കിടക്കുകയായിരുന്നു. എന്നാല്‍ ഇത്തവണ മാധ്യമങ്ങള്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവരെയെല്ലാം ക്ഷണിച്ചിരുന്നു.

ഇത്തവണത്തെ മിഷന്‍ ജനങ്ങളുടേതായിരുന്നു. ബഹിരാകാശ പദ്ധതികള്‍ക്കുള്ള ഫണ്ടിംഗും കാര്യമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കുറഞ്ഞ ചെലവില്‍ ചന്ദ്രയാന്‍ വിക്ഷേപിച്ചതിനെയും, അത് വിജയകരമാക്കിയതിനെയും മന്ത്രി അഭിനന്ദിച്ചിരുന്നു. ഹോളിവുഡ് ചിത്രങ്ങളേക്കാള്‍ ചെലവ് കുറവാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിനെന്ന് മന്ത്രി പറഞ്ഞു.

600 കോടിയോളമാണ് ചെലവ് കുറഞ്ഞത്. ചന്ദ്രന്റെയും ഹൈഡ്രജന്റെയും, ഓക്‌സിജന്റെയും ലഭ്യതയില്‍ ശാസ്ത്രീയമായ പഠനം നടത്തിയതാണ് ചന്ദ്രയാന്‍ ദൗത്യത്തെ വ്യത്യസ്തമാക്കുന്തനെന്നും മന്ത്രി പറഞ്ഞു. ഇത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാവില്ലെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+