പോണ് കേസില്‍ രാജ് കുന്ദ്രയ്ക്ക് പിടിവീഴും, സ്വന്തം കമ്പനിയിലെ നാല് പേര് സാക്ഷികളാവും
മുംബൈ: പോണ് വീഡിയോ കേസില്‍ രാജ് കുന്ദ്രയ്ക്ക് കുരുക്ക് മുറുകുന്നു. അദ്ദേഹത്തിന്റെ കമ്പനിയിലെ തന്നെ നാല് തൊഴിലാളികള്‍ തന്നെ സാക്ഷികളാവുമെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ നിര്‍ണായക സാക്ഷി മൊഴികളാവും ഇവരുടേത്. രാജ് കുന്ദ്ര ജൂലായ് 19നാണ് അറസ്റ്റിലാവുന്നത്. കേസില്‍ ഇതുവരെ രാജ് കുന്ദ്രയോ ബാക്കിയുള്ള പ്രതികളോ സഹകരിക്കുന്നില്ലെന്ന് പോലീസ് പറയുന്നു. അതുകൊണ്ട് തന്നെ ഈ നാല് സാക്ഷികളും പറയുന്ന കാര്യങ്ങള്‍ കേസില്‍ വലിയ വഴിത്തിരിവുണ്ടാക്കും.

രാജ് കുന്ദ്രയുടെ ബിസിനസ് ഡീലുകള്‍, ഫിനാന്‍സ് ഡീലുകള്‍, എന്നിവയാണ് പോലീസ് ഇവരില്‍ നിന്ന് ചോദിച്ചറിയുക. പോണ് റാക്കറ്റ് എങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും പോലീസ് ഇവരോട് ചോദിച്ചറിയും. കഴിഞ്ഞ ദിവസം ഇറോട്ടിക ചിത്രങ്ങളാണ് രാജ് കുന്ദ്ര നിര്‍മിച്ചതെന്നും, അല്ലാതെ പോണ് ചിത്രങ്ങളെല്ലന്നുമായിരുന്നു നടി ശില്പ ഷെട്ടി പോലീസിനോട് പറഞ്ഞത്. എന്നാല്‍ നെറ്റ്ഫ്ളിക്സ് പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകളില്‍ ലഭിക്കുന്ന കണ്ടന്റുകളാണ് രാജ് കുന്ദ്രയുടെ കൈവശം ഉണ്ടായിരുന്നതെന്നാണ് അഭിഭാഷകന് പറഞ്ഞത്.
പോണ് റാക്കറ്റിന് പ്രവര്‍ത്തിക്കുന്നതിനായി പണം എങ്ങനെയാണ് വന്നിരുന്നതെന്നും, ശേഖരിച്ചിരുന്നതെന്നുമാണ് മുംബൈ ക്രൈംബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നുണ്ട്. പോണ് വീഡിയോകളുടെ നിര്‍മാണത്തെ കുറിച്ചും ഈ റാക്കറ്റിന്റെ പ്രവര്‍ത്തന രീതിയെ കുറിച്ചും വിശദമായി പോലീസ് അന്വേഷിക്കുന്നുണ്ട. പോണ് വീഡിയോയുടെ ആസൂത്രകനാണ് രാജ് കുന്ദ്രയെന്നാണ് പോലീസ് പറയുന്നത്. അദ്ദേഹത്തിനെതിരെ നിര്‍ണായകമായ തെളിവുകള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
Recommended Video
നാല് ജീവനക്കാരുടെയും മൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തുമെന്നാണ് സൂചന. അതേസമയം രാജ് കുന്ദ്രയുടെ അന്ധേരി വെസ്റ്റിലുള്ള വിയാന്‍ എന്ന ഓഫീസില്‍ വീണ്ടും പരിശോധന നടത്തിയിരിക്കുകയാണ് പോലീസ്. ഓഫീസില്‍ ഒളിപ്പിച്ച് വെച്ചിരുന്ന നിലയിലുള്ള ലോക്കര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരുപാട് രേഖകള്‍ ഇതിലുണ്ട്. ക്രിപ്റ്റോ കറന്‍സി ഇടപാടുകളെ കുറിച്ചും ബിസിനസിനെ കുറിച്ചുമെല്ലാമാണ് ഇതിലുള്ളത്. നേരത്തെ ഈ ലോക്കറിനായി പോലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications