കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗരോര്‍ജ്ജ വിമാനം സോളാര്‍ ഇംപള്‍സ്2 നാളെ ഇന്ത്യയില്‍

  • By Aiswarya
Google Oneindia Malayalam News

അഹമ്മദാബാദ് :സൗരോര്‍ജ്ജം ഉപയോഗിച്ച് പറക്കുന്ന ലോകത്തെ ആദ്യവിമാനമായ സോളാര്‍ ഇംപള്‍സ്2 നാളെ ഇന്ത്യയിലെത്തും.
തിങ്കളാഴ്ച പുലര്‍ച്ചെ അബുദാബിയിലെ അല്‍ ബതീന്‍ എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടില്‍ നിന്നും യാത്രയാരംഭിച്ച വിമാനം ഒമാനിലെ മസ്‌കറ്റില്‍ എത്തിയ ശേഷമാണ് ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നത്. നിര്‍മാതാക്കളായ ആന്ദ്രെ ബോര്‍ഷ്‌ബെര്‍ഗും ബര്‍ട്രാന്‍ഡ് പിക്കാര്‍ഡുമാണ് ലോകസഞ്ചാരത്തില്‍ വിമാനം നിയന്ത്രിക്കുന്നത്.

solar-plane-7-600.jpg -Properties

നേരത്തെ നല്‍കിയ വിവരമനുസരിച്ച് അഹമ്മദാബാദില്‍ ഇന്ന് ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു വിമാനം. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനത്തിന്റെ ടേക്ക് ഓഫ് നീട്ടുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ വിമാനം അഹമ്മദാബാദില്‍ എത്തും.

അഹമ്മദാബാദില്‍ രണ്ട് ദിവസം ചെലവഴിച്ച ശേഷം വാരാണസിയിലേക്ക് യാത്ര തിരിക്കും.വാരാണസിയില്‍ നിന്ന് മ്യാന്മാറിലേക്കും തുടര്‍ന്ന് ചൈനയിലെ ചൊങ് ക്വിങ്, നന്‍ജിങ് എന്നീ പട്ടണങ്ങളിലേക്കുമാണ് യാത്ര. പിന്നീട് അമേരിക്കയിലെ ഹവായ്, ഫീനിക്‌സ്, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങളിലൂടെയുള്ള യാത്രകള്‍ക്ക് ശേഷം 2015 പകുതിയോടെ അബുദാബിയില്‍ മടങ്ങിയെത്തുമെന്നാണ് വിലയിരുത്തല്‍.

English summary
Solar Impulse, claimed to be the world's only solar-powered aircraft, will make a stop over in Ahmedabad tomorrow as a part of its maiden global journey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X