ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്ത് തീപ്പൊരി ചിതറിച്ച ഇടപാടുകള്‍, 2022ല്‍ ഞെട്ടിച്ചത് അദാനിയും ടാറ്റയും!!
ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖല കൊവിഡിനിടയിലും മുന്നേറിയ വര്‍ഷം കൂടിയാണ് 2022. രാജ്യത്തിന്റെ മുന്നോട്ട് പോക്ക് അതിവേഗ വളര്‍ച്ചയിലൂടെയായിരിക്കുമെന്ന സൂചനയും ഇവര്‍ നല്‍കുന്നുണ്ട്. വമ്പന്‍മാര്‍ തന്നെയാണ് ഈ വര്‍ഷവും ഞെട്ടിച്ചത്. വമ്പന്‍ ബിസിനസ് ഗ്രൂപ്പുകളായ അദാനിയും, ടാറ്റയുമൊക്കെ വിവിധ കാര്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
17100 കോടി ഡോളര്‍ മൂല്യമുള്ള ഏറ്റെടുക്കല്‍/ലയന പ്രഖ്യാപനങ്ങളും ഇന്ത്യന്‍ കോര്‍പ്പറേറ്റ് കമ്പനികളില്‍ നിന്നുണ്ടായി അത്തരത്തില്‍ കോര്‍പ്പറേറ്റ് ലോകത്ത് നിന്ന് രാജ്യത്താകെ ചര്‍ച്ചയായ ലയനങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം...

എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം
എച്ച്ഡിഎഫ്‌സി ബാങ്ക് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക്. ഇവര്‍ ഭവന വായ് സേവനദാതാക്കളായ എച്ച്ഡിഎഫ്‌സിയും തമ്മില്‍ ലയിക്കാനായി തീരുമാനിച്ചു. ഇന്ത്യന്‍ കോര്‍പ്പറേറ്റ് ലോകത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലയനമാണിത്. 5780 കോടി ഡോളര്‍ മൂല്യമുള്ളതാണ് ഈ ഇടപാടി. 2023ല്‍ ലയന നടപടികള്‍ പൂര്‍ത്തിയാക്കും. ആര്‍ബിഐയുടെ ചില നടപടികളാണ് എച്ച്ഡിഎഫ്‌സിയെ ലയനത്തിന് പ്രേരിപ്പിച്ചത്
എയര്‍ ഇന്ത്യ ലയനം
ടാറ്റ ഗ്രൂപ്പില്‍, എയര്‍ ഇന്ത്യ 69 വര്‍ഷത്തിന് ശേഷം തിരിച്ചെത്തുന്നതിനും 2022 സാക്ഷ്യം വഹിച്ചു. കനത്ത കടബാധ്യതയെ തുടര്‍ന്ന് പ്രവര്‍ത്തനം തന്നെ നിലയ്ക്കാന്‍ പോകുന്നതിന്റെ വക്കിലായിരുന്നു എയര്‍ ഇന്ത്യ. തുടര്‍ന്ന് ലേല നടപടികളില്‍ വിജയിച്ച ടാറ്റ ഗ്രൂപ്പ്, ജനുവരിയോടെ കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കി കമ്പനിയെ സ്വന്തമാക്കി. 18000 കോടിയുടേതാണ് ഇടപാട്. ടാറ്റയുടെ കീഴിലുള്ള വിമാനക്കമ്പനികളെ എയര്‍ ഇന്ത്യ എന്ന ഒറ്റബ്രാന്‍ഡിലേക്ക് കൊണ്ടുവരാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ലയനങ്ങളില്‍ മുന്നില്‍ ടാറ്റ
ടാറ്റയ്ക്ക് വേറെയും ലയനങ്ങളുണ്ടായിരുന്നു. ടാറ്റ സ്റ്റീലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 7 ഉപകമ്പനികളെ ലയിപ്പിക്കാന്‍ സെപ്റ്റംബറില്‍ തീരുമാനിച്ചു. ടാറ്റ സ്റ്റീന്‍ ലോങ് പ്രോഡക്ടസ് അടക്കമുള്ള ഉപകമ്പനികളെയാണ് ടാറ്റ് സീറ്റിലില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രവര്‍ത്തനത്തിന്റെ വേഗതയും, വളര്‍ച്ചയും ലക്ഷ്യമിട്ടാണ് ഈ പ്രഖ്യാപനം വന്നത്.
ഇതിനൊക്കെ പുറമേ ടാറ്റ കോഫിയുടെ കീഴിലുള്ള പ്ലാന്റേഷന്‍ വിഭാഗത്തെ അതില്‍ നിന്ന് വേര്‍പ്പെടുത്തി ടിബിഎഫ്എല്‍ എന്ന പുതിയ ഉപകമ്പനി രൂപീകരിച്ച ശേഷം ടാറ്റാ കോഫിയുടെ ബിസിനസ് വിഭാഗങ്ങള്‍ എല്ലാം ടാറ്റ കണ്‍സ്യൂമറില്‍ ലയിപ്പിക്കുകയും ചെയ്തു.
അദാനിയുടെ സാമ്രാജ്യം വളരുന്നു
നിലവില്‍ ഇന്ത്യയിലെ സകല പദ്ധതികളും ഉയര്‍ന്ന് കേള്‍ക്കുന്ന പേരാണ് ഗൗതം അദാനി. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ബിസിനസ് ഗ്രൂപ്പാണ് അദാനിയുടേത്. സിമന്റ്, മീഡിയ മേഖലകളില്‍ അദാനി കമ്പനി വളര്‍ന്നു. ഇതില്‍ സിമന്റ് മേഖലയില്‍ അദാനി മുന്‍നിരയിലുമെത്തി. അംബുജ, എസിസി സിമന്റ് കമ്പനികളെ അദാനി ഗ്രൂപ്പ് സ്വിസ് കമ്പനിയില്‍ നിന്ന് ഏറ്റെടുത്തു.
Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
സിമന്റ് വ്യവസായയത്തില്‍ വന്‍ കുതിപ്പായിരുന്നു പിന്നീട്. എന്‍ഡിടിവിയിലെ ഏറ്റവും വലിയ ഓഹിര ഉടമയുമായി. പ്രണോയ് റോയിയും, രാധികയും ബാക്കി ഓഹരികള്‍ കൂടി അദാനിക്ക് കൈമാറാമെന്ന് അറിയിച്ചിട്ടുണ്ട്. മൊത്തം 65 ശതമാനം ഓഹരി അദാനിക്കുണ്ടാവും.












Click it and Unblock the Notifications