കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നിറഞ്ഞ് നിന്ന വര്‍ഷം പിണറായിക്ക് നേട്ടം ചെങ്ങന്നൂര്‍; 2018 ലെ പ്രധാന 10 രാഷ്ട്രീയ സംഭവങ്ങള്‍

Google Oneindia Malayalam News

Recommended Video

cmsvideo
പ്രധാനപ്പെട്ട 10 രാഷ്ട്രീയ സംഭവങ്ങള്‍ | Oneindia Malayalam

ശബരിമലയിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ 2018 ല്‍ കേരളത്തിലെ രാഷ്ട്രീയ മണ്ഡലം ഏറെക്കുറെ വലിയ മാറ്റങ്ങളില്ലാതെ തുടര്‍ന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകള്‍ മാറ്റിനിര്‍ത്തിയാല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മാത്രമായിരുന്നു ഈ വര്‍ഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തങ്ങളുടെ ശക്തി എത്രത്തോളമെന്ന് തെളിയിക്കാന്‍ ലഭിച്ച ഏക അവസരം.

പിണറായി മന്ത്രിസഭയില്‍ നിന്ന് രണ്ട് മന്ത്രിമാര്‍ രാജിവെച്ചൊഴിഞ്ഞ ഈ വര്‍ഷം ഏതാനും ചില ചെറുകക്ഷികളുടെ മുന്നണിമാറ്റങ്ങളും ഉണ്ടായി. ശബരിമല വിഷയത്തോടെ കേരളത്തില്‍ ബിജെപി തങ്ങളുടെ സാധ്യതകള്‍ ശക്തിമാക്കുന്നതും ഈ വര്‍ഷം കണ്ടു.. ഇത്തരത്തില്‍ ഈ വര്‍ഷം സംസ്ഥാന രാഷ്ട്രീയത്തിലെ സംഭവിവികാസങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കുകയാണ് ഇവിടെ..

1-ശബരിമല

1-ശബരിമല

പ്രളയവും അതേതുടര്‍ന്ന് ഉയര്‍ന്നു വന്ന രാഷ്ട്രീയ പ്രത്യാരോപണങ്ങളും കൂടുതല്‍ ശക്തമായത് ശബരിമല സ്ത്രീപ്രവേശന വിധിയോട് അനുബന്ധിച്ചാണ്. കോടതി വിധിയെ സര്‍ക്കാറും ഇടതുപക്ഷ പാര്‍ട്ടികളും സ്വാഗതം ചെയ്തപ്പോള്‍ കോണ്‍ഗ്രസ്സും ബിജെപിയും കോടതി വിധിയെ എതിര്‍ത്തു രംഗത്ത് വന്നു.

സര്‍ക്കാറും ബിജെപിയും നേര്‍ക്കുനേര്‍

സര്‍ക്കാറും ബിജെപിയും നേര്‍ക്കുനേര്‍

കോടതി വിധിയെ തുടര്‍ന്നുള്ള നാളുകളില്‍ ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന രീതിയിലായിരുന്നു കേരളം. കെപി ശശികലയുടേയും സുരേന്ദ്രന്റേയും അറസ്റ്റില്‍ കലാശിച്ച ശബരിമല സമരത്തിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. കോണ്‍ഗ്രസ്സിനെ പിന്തള്ളി സര്‍ക്കാറും ബിജെപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന പോര്‍മുഖം തുറക്കാന്‍ ബിജെപിക്ക് സാധിച്ചു.

2-പിസി ജോര്‍ജ്ജ് ബിജെപി പാളയത്തില്‍

2-പിസി ജോര്‍ജ്ജ് ബിജെപി പാളയത്തില്‍

ശബരിമല സമരത്തിന്റെ ഭാഗമായി തന്നെയാണ് പൂഞ്ഞാര്‍ എംഎല്‍എയായ പിസി ജോര്‍ജ്ജ് ബിജെപിയോട് അടുക്കുന്നത്. ശബരിമല വിഷയത്തില്‍ ആത്മാര്‍ത്ഥപരമായ സമീപനം സ്വീകരിച്ചത് ബിജെപിയാണെന്ന് വ്യക്തമാക്കിയായിരുന്നു പിസി ജോര്‍ജ്ജ് ബിജെപി പാളയത്തില്‍ എത്തിയത്. നിയമസഭയിലും ബിജെപി ബന്ധം പിസി ജോര്‍ജ്ജ് തുടര്‍ന്നു.

3-രാമന്‍ നായര്‍ ബിജെപിയില്‍

3-രാമന്‍ നായര്‍ ബിജെപിയില്‍

ശബരിമല സമരത്തെ തുടര്‍ന്ന് ബിജെപിക്കുണ്ടായ മറ്റൊരു നേട്ടമാണ് രാമന്‍ നായര്‍. തിരുവിതാകംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കെപിസിസി അംഗവുമായ ശബരിമല സമരത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിയില്‍ ചേരുകയായിരുന്നു. പാര്‍ട്ടിയില്‍ എത്തിയ രാമന്‍നാരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു.

4-ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്

4-ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്

സിപിഎം എംഎല്‍എയായിരുന്ന കെകെ രാമചന്ദ്രന്റെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ കെ കെ രാമചന്ദ്രന്‍ നായരേയും ബിജെപിയുടെ ശ്രീധരന്‍പിള്ളയേയും മറികടന്ന് ഇരുപതിനായിത്തിനടുത്ത് ഭൂരിപക്ഷം നേടിയായിരുന്നു സിപിഎം സ്ഥാനാര്‍ത്ഥിയായ സജി ചെറിയാന്‍ വിജയിച്ചത്. ഈ വര്‍ഷം സംസ്ഥാന കണ്ട ഏക രാഷ്ട്രീയ പോരാട്ടത്തിലെ മികച്ച വിജയം പിണറായി സര്‍ക്കാറിനും ആശ്വാസം പകര്‍ന്നു.

5-മന്ത്രിമാരുടെ രാജി

5-മന്ത്രിമാരുടെ രാജി

പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്ന് രണ്ട് മന്ത്രിമാരാണ് ഈ വര്‍ഷം രാജിവെച്ച് സ്ഥാനമൊഴിഞ്ഞത്. കായല്‍ കയ്യേറ്റ ആരോപണങ്ങളെ തുടര്‍ന്ന് കുട്ടനാട് എംഎല്‍എയും എന്‍സിപിയില്‍ നിന്നുള്ള മന്ത്രിയുമായ തോമസ് ചാണ്ടിയായിരുന്നു ആദ്യം രാജിവെച്ചൊഴിഞ്ഞത്.

മാത്യൂടി തോമസ് രാജി

മാത്യൂടി തോമസ് രാജി

ജലവിഭവ വകുപ്പ് മന്ത്രിയായ മാത്യൂ ടി തോമസായിരുന്നു മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചൊഴിഞ്ഞ രണ്ടാമന്‍. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു മാത്യൂ ടി തോമസ് രാജിവെച്ചത്. തുടര്‍ന്ന് ജെഡിഎസില്‍ നിന്ന് തന്നെയുള്ള ചിറ്റൂര്‍ എംഎല്‍എ കൃഷ്ണന്‍കുട്ടി മന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തും.

6-മന്ത്രിസഭയിലേക്ക് മടക്കം

6-മന്ത്രിസഭയിലേക്ക് മടക്കം

നേരത്തെ രാജിവെച്ചൊഴിഞ്ഞ രണ്ട് പേര്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നതും ഈ വര്‍ഷം കാണാന്‍ കഴിഞ്ഞു. ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എകെ ശശീന്ദ്രനും ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെച്ച ഇപി ജയരാജനുമായിരുന്നു മന്ത്രിസഭയിലേക്ക് തിരിച്ചെത്തിയത്. കേസുകളില്‍ കുറ്റവിമുക്തമായതിനെ തുടര്‍ന്നായിരുന്നു ഇരുവരും മന്ത്രി സഭയിലേക്ക് തിരിച്ചെത്തിയത്.

7-വീരേന്ദ്രകുമാര്‍ എല്‍ഡിഎഫില്‍

7-വീരേന്ദ്രകുമാര്‍ എല്‍ഡിഎഫില്‍

2009 ല്‍ ലോക്‌സഭാ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് എല്‍ഡിഎഫ് വിട്ട വീരേന്ദ്രകുമാറും പാര്‍ട്ടിയും 2018 ല്‍ തിരികെ ഇടതുപാളയത്തിലെത്തി. യുഡിഎഫില്‍ നിന്ന് ലഭിച്ച രാജ്യസഭാ സീറ്റ് രാജിവെച്ച് വന്ന വീരേന്ദ്ര കുമാറിനെ അതേ സീറ്റില്‍ എല്‍ഡിഎഫ് വിജയിപ്പിക്കുകയും ചെയ്തു.

8-എന്‍ഡിഎ വിട്ട് സികെ ജാനു

8-എന്‍ഡിഎ വിട്ട് സികെ ജാനു

മുന്നണിയില്‍ നിരന്തരമായി തുടരുന്ന അവഗണനയെ തുടര്‍ന്നായിരുന്നു ആദിവാസി നേതാവും സികെ ജാനു എന്‍ഡിഎ വിട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു ജനാധിപത്യ രാഷ്ട്രീയ സഭ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച സികെ ജാനു എന്‍ഡിഎയില്‍ എത്തിയത്. എന്‍ഡിഎ വിട്ട സികെ ജാനു ഇടത് മുന്നണയില്‍ ചേക്കേറിയേക്കും.

9-ശ്രീധരന്‍പിള്ള ബിജെപി പ്രസിഡന്റ്

9-ശ്രീധരന്‍പിള്ള ബിജെപി പ്രസിഡന്റ്

കുമ്മനം രാജശേഖര്‍ മിസോറാം ഗവര്‍ണറായി നിയമിതനായതിനെ തുടര്‍ന്ന് മാസങ്ങളോളമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞു കിടന്നത്. സ്ഥാനത്തിനായി വി മുരളീധര-കൃഷ്ണദാസ് പക്ഷങ്ങള്‍ പിടിമുറുക്കിയതോടെ സമവായം എന്ന നിലയില്‍ കേന്ദ്ര നേതൃത്വം ശ്രീധരന്‍പിള്ളയെ പ്രസിഡന്റായി നിയമിക്കുകയായിരുന്നു.

കെപിസിസിയില്‍ മുല്ലപ്പള്ളി

കെപിസിസിയില്‍ മുല്ലപ്പള്ളി

വിഎം സുധീരന്‍ രാജിവെച്ചൊഴിഞ്ഞതിനെ തുടര്‍ന്ന് കെപിസസിസി പ്രസിഡന്റ് സ്ഥാനവും മാസങ്ങളോളം അനാഥമായി കിടന്നു. ഒടുവില്‍ കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വടകര എംപിയായ മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിച്ചത്. കെ സുരേന്ദ്രന്‍, കെ മുരളീധരന്‍, എംഐ ഷാനവാസ് എന്നിവരെ ഹൈക്കമാന്‍ഡ് വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കുകയും ചെയ്തു.

English summary
Year end stories; Top 10 Political developments in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X