കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്ദേമാതരം ആലപിക്കണമെന്ന് യോഗി ആദിത്യനാഥ്; എന്തിന് എതിര്‍ക്കുന്നു, പിടികിട്ടുന്നില്ല!!

ചിലര്‍ ദേശീയ ഗീതം ആലപിക്കാന്‍ മടിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് യോഗി പറഞ്ഞത്.

  • By Ashif
Google Oneindia Malayalam News

ലക്‌നൗ: വന്ദേമോതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അതൃപ്തി. വന്ദേമാതരം ആലപിക്കണമെന്നും എന്തുകൊണ്ടാണ് എതിര്‍ക്കപ്പെടുന്നതെന്ന് മനസിലാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പല പ്രധാന ചടങ്ങുകളിലും വന്ദേമാതരം ആലപിക്കുന്നുണ്ടല്ലോ എന്നും യോഗി കൂട്ടിച്ചേര്‍ത്തു.

ചിലര്‍ ദേശീയ ഗീതം ആലപിക്കാന്‍ മടിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് യോഗി പറഞ്ഞത്. ഗവര്‍ണര്‍മാരുടെ ചുമതല സംബന്ധിച്ച് രചിക്കപ്പെട്ട പുസ്തകത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു യോഗി.

യോഗി പറയാന്‍ കാരണം

യോഗി പറയാന്‍ കാരണം

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായികിന്റെ നിയമോപദേഷ്ടാവ് എസ്എസ് ഉപാധ്യായ രചിച്ച പുസ്തകം രാജ്ഭവനില്‍ വച്ചാണ് പ്രകാശനം ചെയ്തത്. ചടങ്ങില്‍ ഗവര്‍ണറും സംബന്ധിച്ചു. ഈ സമയമാണ് മീററ്റ് കോര്‍പറേഷന്‍ ഹാളില്‍ നടന്ന വിവാദങ്ങളെ പരാമര്‍ശിച്ച് യോഗി സംസാരിച്ചത്.

ഹൈക്കോടതിയുടെ ചടങ്ങിലും വന്ദേമാതരം

ഹൈക്കോടതിയുടെ ചടങ്ങിലും വന്ദേമാതരം

അലഹാബാദ് ഹൈക്കോടതിയുടെ 150 ാം വാര്‍ഷക ചടങ്ങ് അടുത്തിടെ നടന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഖേഹര്‍ തുടങ്ങിയ പ്രമുഖരെല്ലാം പങ്കെടുത്തു. ഈ ചടങ്ങിലും വന്ദേമാതരം ആലപിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ ചിലര്‍ വന്ദേമാതരത്തെ എതിര്‍ക്കുകയാണ്. അനാവശ്യമായാണ് എതിര്‍പ്പ് ഉയരുന്നതെന്നും യോഗി പറഞ്ഞു.

നഗരസഭയിലെ പ്രശ്നം

നഗരസഭയിലെ പ്രശ്നം

മീററ്റ് കോര്‍പറേഷന്‍ യോഗത്തില്‍ ഏറെ കാലമായി വന്ദേമാതരം ചൊല്ലുന്നുണ്ട്. താല്‍പര്യമില്ലാത്തവര്‍ ഈ സമയം പുറത്തുപോവുകയാണ് പതിവ്. എന്നാല്‍ കഴിഞ്ഞാഴ്ച മുസ്ലിം അംഗങ്ങള്‍ പുറത്തുപോവുമ്പോള്‍ ബിജെപി അംഗങ്ങള്‍ ഒച്ചവച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണം

ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണം

യോഗം ആരംഭിച്ച ഉടനെ അംഗങ്ങള്‍ എഴുന്നേറ്റ് നിന്നു വന്ദേമാതരം ചൊല്ലാന്‍ തുടങ്ങി. ഈ സമയം മുസ്ലിം കൗണ്‍സിലര്‍മാര്‍ ഹാളിന് പുറത്തേക്ക് നീങ്ങാന്‍ എഴുന്നേറ്റു. എന്നാല്‍ ഒച്ച വച്ച ബിജെപി അംഗങ്ങള്‍ ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

നിര്‍ബന്ധമായി ചൊല്ലണമെന്ന് പ്രമേയം

നിര്‍ബന്ധമായി ചൊല്ലണമെന്ന് പ്രമേയം

വാഗ്വാദം ശക്തമായതിനെ തുടര്‍ന്ന് മേയര്‍ അലുവാലിയ ഇടപ്പെട്ടു. വന്ദേമാതരം നിര്‍ബന്ധമായി ചൊല്ലണമെന്ന് അദ്ദേഹം പ്രമേയം അവതരിപ്പിച്ചു. ശബ്ദ വോട്ടോടെ പ്രമേയം പാസായി. എന്നാല്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ പ്രമേയം നടപ്പാക്കാന്‍ സാധിക്കൂ.

മേയര്‍ ചോദിക്കുന്നത്

മേയര്‍ ചോദിക്കുന്നത്

നഗരസഭയ്ക്ക് മുസ്ലിം മേയര്‍ ആയിരുന്ന കാലത്തും വന്ദേമാതരം ആലപിച്ചിട്ടുണ്ടെന്ന് മേയര്‍ ഹരികാന്ത് അലുവാലിയ പറയുന്നു. പിന്നെ എന്താണ് ഇപ്പോള്‍ മുസ്ലിം അംഗങ്ങള്‍ക്ക് ആലപിച്ചാലെന്നും അദ്ദേഹം ചോദിച്ചു.

മുസ്ലിം അംഗങ്ങള്‍ പറയുന്നത്

മുസ്ലിം അംഗങ്ങള്‍ പറയുന്നത്

80 അംഗ നഗരസഭാ കൗണ്‍സിലില്‍ 45 അംഗങ്ങളാണ് ബിജെപിക്കുള്ളത്. 25 മുസ്ലിം അംഗങ്ങളുമുണ്ട് കൗണ്‍സിലില്‍. ആരോടും ചൊല്ലരുതെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ ആലപിക്കുമ്പോള്‍ സമാധാനപരമായി പുറത്തേക്ക് പോകുകയായിരുന്നുവെന്നും മുസ്ലിം കൗണ്‍സിലറായ ദിവാന്‍ ശരീഫ് പറയുന്നു. തങ്ങളുടെ പൂര്‍വികരും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരാണെന്നും ശരീഫ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ വര്‍ഗീയത തിളച്ചുമറയുന്നു

ഉത്തര്‍പ്രദേശില്‍ വര്‍ഗീയത തിളച്ചുമറയുന്നു

ബിജെപി അധികാരത്തിലെത്തിയതോടെ ഉത്തര്‍ പ്രദേശില്‍ വര്‍ഗീയ വിദ്വേഷമുണ്ടാവുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ബിജെപിക്ക് സ്വാധീനമുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും മുസ്ലിം വിരുദ്ധ നടപടികളാണുണ്ടാവുന്നത്.

സുപ്രീംകോടതി ഉത്തരവ്

സുപ്രീംകോടതി ഉത്തരവ്

വന്ദേമാതരം നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്ന് മീററ്റ് കൗണ്‍സിലിലെ മുസ്ലിം അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ചൊല്ലുന്നവര്‍ മാത്രം നഗരസഭാ ഹാളില്‍ കയറിയാല്‍ മതിയെന്നാണ് ബിജെപി അംഗങ്ങള്‍ പറയുന്നത്. ഒടുവില്‍ മേയര്‍ വന്ദേമാതരം നിര്‍ബന്ധമാക്കി പ്രമേയം പാസാക്കിയതോടെ യോഗം അലങ്കോലമാവുകയായിരുന്നു.

ഉത്തര്‍ പ്രദേശിലെ മാറ്റങ്ങള്‍

ഉത്തര്‍ പ്രദേശിലെ മാറ്റങ്ങള്‍

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന മീററ്റ് നഗരസഭയുടെ ആദ്യ യോഗത്തിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. നേരത്തെ എല്ലാ മുസ്ലിംകളും നാട് വിടണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മറ്റൊരിടത്ത് ബാങ്ക് വിളി ഒഴിവാക്കണമെന്ന് ലഘുലേഖ കണ്ടിരുന്നു. പള്ളിക്ക് മുകളില്‍ ബിജെപി കൊടി നാട്ടാന്‍ ശ്രമിച്ചതും വിവാദമായിരുന്നു. ഇതിനിടെ കന്നുകാലി അറവ് കേന്ദ്രങ്ങള്‍ വ്യാപകമായി അടച്ചുപൂട്ടുകയാണ്. ലൈസന്‍സ് ഉള്ള സ്ഥാപനങ്ങള്‍ക്ക് പ്രശ്‌നമില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും എല്ലാ അറവ് കേന്ദ്രങ്ങളും പൂട്ടിക്കുകയാണെന്നാണ് വ്യാപാരികളുടെ ആരോപണം.

English summary
Amid the ongoing row over the singing of 'Vande Mataram', Uttar Pradesh chief minister Yogi Adityanath said on Saturday that an opposition to sing the national song by some people is a "matter of grave concern".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X