വലിയ താരങ്ങളാകാനല്ല,ഫുട്‌ബോള്‍ പഠിക്കുന്നത് ബാലവിവാഹത്തെ ചെറുക്കാന്‍!!!

Subscribe to Oneindia Malayalam

ബീഹാര്‍: ഇവര്‍ ഫുട്‌ബോള്‍ പഠിക്കുന്നത് വളര്‍ന്ന് വലിയ താരങ്ങളാകാനല്ല, കാല്‍പന്തുകളി ഒരു പ്രതിരോധ മാര്‍ഗ്ഗമാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടു കൂടിയാണ്. പതിനാലും പതിനാറും വയസ്സുള്ള പെണ്‍കുട്ടികള്‍ പന്തു തട്ടുന്നത് നേരത്തേയെത്തുന്ന വിവാഹത്തില്‍ നിന്ന് ഒരു മോചനം പ്രതീക്ഷിച്ചു കൊണ്ടാണ്. ബീഹാറിലെ ചമ്പാരന്‍ ജില്ലയിലുള്ള ഉള്‍ഗ്രാമങ്ങളിലെ അവസ്ഥയാണിത്. ബീഹാറിലെ സുകന്യ ക്ലബ്ബ് ആണ് പെണ്‍കുട്ടികളെ ഫുട്‌ബോള്‍ അഭ്യസിപ്പിക്കുന്നത്.

ഒരു കായിക വിനോദം എന്നതിനപ്പുറമായി പെണ്‍കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുവാനും സ്വന്തം നിലപാടുകള്‍ രൂപപ്പെടുത്തുവാനും സഹായിക്കുക, അവരുടെയുടയില്‍ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് പെണ്‍കുട്ടികളിലെ ഫുട്‌ബോള്‍ പരിശീലിപ്പിക്കുന്നതിലൂടെ സുകന്യ ക്ലബ് ലക്ഷ്യം വെയ്ക്കുന്നത്.

32 കളിയിൽ ഇന്ത്യയ്ക്ക് 26 ജയം.. പക്ഷേ അത് പണ്ട്, അവസാനത്തെ 5 കളിയിൽ ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിച്ചു!!

 football-

പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പേ നടക്കുന്ന വിവാഹത്തില്‍ നിന്ന് രക്ഷപെട്ട് സമപ്രായക്കാരായ മറ്റു പെണ്‍കുട്ടികളോടൊപ്പം കളിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ചമ്പാരനിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലുള്ള പെണ്‍കുട്ടികള്‍. പഞ്ചായത്ത് അധികൃതരും ഗ്രാമത്തിലെ വിദ്യാസമ്പന്നരായ ആളുകളും മുന്‍കൈയെടുത്താണ് ഈ പരിശീലന പദ്ധതി നടത്തുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പാതിവഴിയില്‍ വെച്ച് പഠനം ഉപേക്ഷിക്കേണ്ടി വന്നവരുമെല്ലാം പരിശീലനപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

English summary
Young girls are joining football clubs in rural Bihar to resist child marriage
Please Wait while comments are loading...