കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാക്കിര്‍ നായിക്കിന് പിന്നില്‍ ദാവൂദ് ഇബ്രാഹിം!!എന്‍ജിഒയ്ക്ക് വരുന്ന കോടികള്‍ പാകിസ്താനില്‍ നിന്ന്!

ദാവൂദ് ഇബ്രാഹിം സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ഫണ്ട് നല്‍കിയിരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍

Google Oneindia Malayalam News

മുംബൈ: വിവാദ സലഫി പണ്ഡിതന്‍ സാക്കിര്‍ നായിക്കിനെക്കുറിച്ചുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം എത്തി നില്‍ക്കുന്നത് പാകിസ്താനില്‍. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് ഫണ്ട് നല്‍കിയിരുന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ കണ്ടെത്തല്‍.

ദാവൂദ് ഇബ്രാഹിം എന്‍ജിഒയ്ക്ക് ഫണ്ട് നല്‍കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ആമിര്‍ ഗസ്ദാറും സമ്മതിച്ചതായി സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി 16ന് മുംബൈയില്‍ നിന്ന് അറസ്റ്റിലായ സാക്കിര്‍ നായിക്കിന്റെ സഹായി ആമിര്‍ ഗസ്ദാര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലാണ്.

ഇടനിലക്കാരന്‍ വഴി എന്‍ജിഒയ്ക്ക് പണം

ഇടനിലക്കാരന്‍ വഴി എന്‍ജിഒയ്ക്ക് പണം

സുല്‍ത്താന്‍ അഹമ്മദ് എന്ന ഇടനിലക്കാരന്‍ വഴി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലേയ്ക്ക് ദാവൂദ് ഇബ്രാഹിം പണം നല്‍കിയിരുന്നുവെന്നും ആമിര്‍ ഗസ്ദാര്‍ പറയുന്നു. പണം തട്ടിപ്പ് കേസില്‍ ഫെബ്രുവരി 16നാണ് ആമിറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നത്.

ദാവൂദ് ഇബ്രാഹിമിന്റെ ഫണ്ടുകള്‍

ദാവൂദ് ഇബ്രാഹിമിന്റെ ഫണ്ടുകള്‍

സാക്കിര്‍ നായിക്കിന്റെ എന്‍ജിഒയുടെ പേരില്‍ 200 കോടിയുടെ പണമിടപാട് ആമിര്‍ നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താനുമായും പാകിസ്താനില്‍ കഴിയുന്ന മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍

ഫെബ്രുവരി 16ന് മുംബൈയില്‍ നിന്ന് അറസ്റ്റിലായ സാക്കിര്‍ നായിക്കിന്റെ സഹായി ആമിര്‍ ഗസ്ദാറിനെ ഫെബ്രുവരി 17നാണ് പണം തട്ടിപ്പ് തടയുന്നതിനുള്ള പ്രത്യേക കോടതി റിമാന്‍ഡ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടയച്ചത്.

നിയന്ത്രണം നായിക്കിന്റെ കയ്യില്‍

നിയന്ത്രണം നായിക്കിന്റെ കയ്യില്‍

ബംഗ്ലാദേശിലെ കഫേ ആക്രമണത്തിന് പിന്നാലെ ഇന്ത്യ വിട്ട് വിദേശത്ത് കഴിയുന്ന സാക്കിര്‍ നായിക്കും സഹോദരന്‍ മുഹമ്മദ് നായിക്കും തന്നെയാണ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെും അതിന് കീഴില്‍ ഇന്ത്യയിലും വിദേശത്തും പ്രവര്‍ത്തിയ്ക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതെന്നും ആമിര്‍ വെളിപ്പെടുത്തി.

ഫണ്ടുകള്‍ വ്യാജ കമ്പനികള്‍ക്ക്

ഫണ്ടുകള്‍ വ്യാജ കമ്പനികള്‍ക്ക്

വിവാദ മതപ്രഭാഷണങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പണം സമ്പാദിക്കുന്നതിനുമായി സാക്കിര്‍ നായിക്ക് നിരവധി കമ്പനികള്‍ വ്യാജപ്പേരുകളില്‍ രജിസ്്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ ആറ് കമ്പനികളുടെ ഡയറക്ടര്‍ സ്ഥാനം തനിക്കുണ്ടെന്നും ആമിര്‍ വെളിപ്പെടുത്തി. യൂണിവേഴ്‌സല്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍, ബ്രിട്ടനിലുള്ള ലോര്‍ഡ്‌സ് പ്രൊഡക്ഷന്‍, ഹാര്‍മണി മീഡിയ, മുംബൈയിലുള്ള ലോംഗ് ലാസ്റ്റ് കണ്‍ലസ്ട്രക്ഷന്‍സ്, മജെസ്റ്റിക് പെര്‍ഫ്യൂംസ് ആന്‍ഡ് ആല്‍ഫ ലൂബ്രിക്കന്‍സ്, എന്നിവയും ഇത്തരത്തില്‍ വിദേശ ഫണ്ടുകളുടെ വരവ് പുറത്തറിയാതിരിക്കാന്‍ നായിക് സ്ഥാപിച്ചതാണ്.

 ഇന്ത്യയില്‍ ഹവാല റാക്കറ്റ്

ഇന്ത്യയില്‍ ഹവാല റാക്കറ്റ്

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും പാകിസ്താനില്‍ കഴിയുന്നതുമായ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി ഇന്ത്യയില്‍ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ മറവില്‍ ഹവാല റാക്കറ്റ് നടത്തിവരികയാണെന്നും എന്‍ഫോഴ്‌സ്‌മെന്റിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതോടെ കറാച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ചില ബിസിനസുകാരെ കേന്ദ്രീകരിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തിവരുന്നുണ്ട്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനിലേയ്ക്ക് ഭീമമായ തുക നിക്ഷേപം നടത്തിയവരാണ് നിരീക്ഷണത്തിലുള്ളത്.

 ഉറവിടങ്ങള്‍ നിരീക്ഷണത്തില്‍

ഉറവിടങ്ങള്‍ നിരീക്ഷണത്തില്‍

2012ല്‍ ദുബായില്‍ വച്ച് ദാവൂദിന്റെ ഇടനിലക്കാരനായ സുല്‍ത്താന്‍ അഹമ്മദിനെ നായിക്ക് കണ്ടിരുന്നുവെന്നും തുടര്‍ന്ന് സാക്കിര്‍ നായിക് വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ബ്രിട്ടന്‍ ചില ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ എന്നിവയില്‍ നിന്ന് വിദേശ ഫണ്ടുകള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് ബ്യൂറോയും എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ അന്വേഷണത്തിലാണ് കശ്മീരില്‍ കഴിയുന്ന സുല്‍ത്താന്‍ നായിക്കിനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവരുന്നത്.

സൗദിയിലും വേരുകള്‍

സൗദിയിലും വേരുകള്‍

സൗദി അറേബ്യയില്‍ സാക്കിര്‍ നായിക്കുമായി ബന്ധം പുലര്‍ത്തുന്ന സ്വാധീനമുള്ള വ്യക്തികളെക്കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച് വരുന്നുണ്ട്. ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രചാരണത്തിനുള്ള നോട്ടീസുകളും മറ്റും പ്രസിദ്ധീകരിക്കുന്ന റിയാദിലുള്ള ദാറുസ്സലാം പബ്ലിക്കേഷന്‍സും നിരീക്ഷണത്തിലാണ്.

English summary
Was the controversial preacher a part of the hawala racket being masterminded from Karachi?Security agencies monitoring Karachi-based businessmen close to D-Company and a terror outfit masquerading as charitable and social organisation' for funding Mumbai-based IRF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X