എന്തുപറ്റി അഫ്ഗാനികള്‍ക്ക്? മടിച്ചു നിന്നവരെല്ലാം തിരിച്ചുപോകുന്നു... മുന്‍ പ്രധാനമന്ത്രിയും പുറപ്പെട്ടു
കാബൂള്‍/ന്യൂഡല്‍ഹി: ആഗസ്റ്റ് 15ന് അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചതോടെ കാബൂളില്‍ നിന്ന് കൂട്ടപലായനമായിരുന്നു. കിട്ടുന്ന വിമാനത്തില്‍ കയറി സുരക്ഷിത കേന്ദ്രങ്ങള്‍ തേടുകയായിരുന്നു ജനങ്ങള്‍. വിദേശികളും അഫ്ഗാനികളുമെല്ലാം കാബൂളില്‍ നിന്ന് രക്ഷപ്പെട്ടു. പലരും ഇന്ത്യയിലെത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ അഭയം തേടിയവരും കുറവല്ല. പലരും അമേരിക്കയിലേക്ക് പോയി. ചിലര്‍ യൂറോപ്പിലേക്കും.
എന്നാല്‍ രണ്ടു മാസത്തോട് അടുക്കുമ്പോള്‍ നാടുവിട്ടവര്‍ തിരിച്ചുവരുന്നു എന്നാണ് വാര്‍ത്ത. ഇന്ത്യയില്‍ അഭയം തേടിയവരും അഫ്ഗാനനിലേക്ക് പോകാന്‍ തുടങ്ങി. മുന്‍ പ്രധാനമന്ത്രിയും ഇതില്‍പ്പെടും. ബ്രിട്ടന്‍ അഭയം നല്‍കിയവരിലും നാട്ടിലേക്ക് മടങ്ങാമെന്ന് അഭിപ്രായമുള്ളവരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇന്ത്യയില്‍ നിന്ന് 106 അഫ്ഗാനികള്‍ കഴിഞ്ഞ ദിവസം കാബൂളിലേക്ക് പോയി. അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് നാട്ടിലേക്ക് തിരിച്ചുപോകുന്നത്. ആദ്യ ബാച്ച് കഴിഞ്ഞ ദിവസം കാബൂളിലെത്തി. പ്രത്യേക വിമാനത്തില്‍ ഇറാനിലേക്കും അവിടെ നിന്ന് കാബൂളിലേക്കുമായിരുന്നു യാത്ര. ആഗസ്റ്റ് 15ന് മുമ്പ് ജോലി ആവശ്യാര്‍ഥവും ചികില്‍സയ്ക്കും വേണ്ടി ഇന്ത്യയില്‍ വന്നവരാണ് മടങ്ങിയവരില്‍ കൂടുതലും.

അഫ്ഗാന്‍ പൗരന്‍മാര്‍ വളരെ പ്രയാസത്തിലാണ്. പലരുടെയും കൈവശം പണില്ല. ഭക്ഷണത്തിനും താമസത്തിനും പണമില്ലാത്ത അവസ്ഥയാണ് എന്ന് അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ സണ്‍ഡെ എക്‌സ്പ്രസിനോട് പറഞ്ഞു. അഫ്ഗാനിലുള്ള കുടുംബങ്ങളെ ആലോചിച്ചാണ് പലരും മടങ്ങുന്നത്. ഇന്ത്യയില്‍ തങ്ങാന്‍ പണമില്ല. താലിബാന്‍ ഭരണം പിടിച്ച സാഹചര്യത്തില്‍ തിരിച്ചുചെന്നാല്‍ എന്താകുമെന്നും അറിയില്ല. ഈ അവസ്ഥയിലാണ് പൗരന്‍മാര്‍ എന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ കഴിയുന്ന അഫ്ഗാനികളില്‍ ചിലര്‍ ഡല്‍ഹിയിലെ എംബസിയെ സമീപിക്കുകയായിരുന്നു. എംബസി അധികൃതര്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടു. പൗരന്‍മാര്‍ക്ക് തിരിച്ചുപോകുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു. അഫ്ഗാന്‍ എംബസി പാകിസ്താന്‍ ഹൈക്കമ്മീഷനുമായും ബന്ധപ്പെട്ടിട്ടുണ്ട്. പാകിസ്താന്‍ വഴി അഫ്ഗാനിലെത്താനുള്ള രേഖകള്‍ ലഭിക്കാനാണിത്.

ഡല്‍ഹിയിലെ ഇറാന്‍ എംബിസിയുമായും അഫ്ഗാന്‍ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. ഇറാന്റെ മഹന്‍ വിമാനത്തില്‍ അഫ്ഗാന്‍കാരെ നാട്ടിലെത്താക്കാനുള്ള വഴി ഒരുക്കി. ഇവര്‍ ആദ്യം പോയത് ഇറാനിലേക്കാണ്. ശേഷമാണ് കാബൂളിലേക്ക് എത്തിയത്. ഇന്ത്യയിലുള്ള 1000ത്തോളം അഫ്ഗാന്‍ പൗരന്‍മാര്‍ തിരിച്ച് പോകാന്‍ തയ്യാറായിട്ടുണ്ട്. എത്രയും വേഗം അവര്‍ക്ക് സൗകര്യം ഒരുക്കുമെന്ന് അഫ്ഗാന്‍ എംബസി അറിയിച്ചു.

അതിനിടെ അഫ്ഗാന്റെ മുന്‍ പ്രധാനമന്ത്രി അഹമ്മദ് ഷാ അഹമ്മദ്‌സായിയും കുടുംബവും ഇന്ത്യയില്‍ നിന്ന് അഫ്ഗാനിലേക്ക് പുറപ്പെട്ടു. പാകിസ്താന്‍ വഴിയാണ് ഇവരുടെ യാത്ര. 1992 മുതല്‍ 1994 വരെ അഫ്ഗാനിലെ ഭരണത്തില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അഹമ്മദ് സായി. 1995-96 കാലത്ത് ഇദ്ദേഹമായിരുന്നു പ്രധാനമന്ത്രി. 1996ല്‍ താലിബാന്‍ ഭരണം പിടിച്ചതോടെയാണ് അഹമ്മദ് സായി പുറത്തായത്.

അഹമ്മദ് സായിയുടെ ആണ്‍മക്കളും മറ്റു ബന്ധുക്കളും ആംബുലന്‍സിലും മറ്റൊരു വാഹനത്തിലുമാണ് അട്ടാരി അതിര്‍ത്തി കടന്നതെന്ന് പ്രോട്ടോകോള്‍ ഓഫീസര്‍ അരുണ്‍ പാല്‍ പറഞ്ഞു. അഹമ്മദ് സായി ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മൂന്ന് മാസത്തെ ചികില്‍സയ്ക്ക് ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. അഫ്ഗാനില്‍ നിന്ന് പുറപ്പെടുമ്പോഴുള്ള രാഷ്ട്രീയ സാഹചര്യമില്ല തിരിച്ചെത്തുമ്പോള്‍ എന്നതാണ് എടുത്തുപറയേണ്ടത്.
ഉണ്ണി മുകുന്ദനെ കണ്ട് മീര ജാസ്മിന്‍; വീണ്ടും നിറയുന്ന പുഞ്ചിരി... ദുബായിലെ ചിത്രങ്ങള്‍ വൈറല്‍

അതേസമയം, ബ്രിട്ടന്‍ രക്ഷപ്പെടുത്തിയ അഫ്ഗാനികള്‍ തിരിച്ചു കാബൂളിലേക്ക് പോകാന്‍ സാധ്യതയുണ്ട് എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്. ഇവര്‍ക്ക് മതിയായ തൗമസ സൗകര്യം ഒരുക്കിയില്ല എന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ തിരിച്ച് നാട്ടിലേക്ക് പോകാമെന്ന് അഭയാര്‍ഥികള്‍ പറയാന്‍ തുടങ്ങി. സൗകര്യം ലഭിക്കുമ്പോള്‍ പുതിയ വീടുകൡലേക്ക് മാറാമെന്ന് ബ്രിട്ടീഷ് ഭരണകൂടം അറിയിച്ചിരുന്നു. രണ്ട് മാസത്തോളം ആയിട്ടും താമസം മാറാന്‍ അവസരം ലഭിക്കാത്ത പശ്ചാത്തലത്തിലാണ് തിരിച്ചുപോകാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതത്രെ.












Click it and Unblock the Notifications