ദിവസവും 5000 പേരെത്തുന്നു... തടഞ്ഞില്ലെങ്കില്‍ കൂട്ടമരണം; ഇറാന് പടുകുഴിയില്‍, മുന്നറിയിപ്പ്
ടെഹ്റാന്: ലോകം പലപ്പോഴും വലിയ കെടുതികള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. യുദ്ധങ്ങളും പ്രകൃതി ദുരന്തങ്ങളുമെല്ലാം ഇതില്‍പ്പെടും. കുറച്ച് കാലം മുമ്പ് ലോകത്ത് കൂട്ട പലായനത്തിന് ഇടയാക്കിയ സംഭവം സിറിയന്‍ യുദ്ധമായിരുന്നു. അതിന് മുമ്പ് ഇറാഖും സമാനമായ സാഹചര്യത്തിന് സാക്ഷിയായി. എന്നാല്‍ ഇപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് വരുന്നത്.
നൊര്‍വീജിയന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇറാന്. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റിന് ശേഷം ഇറാനിലേക്ക് ഓരോ ദിവസവും 5000ത്തോളം പേര് അധികമായി അതിര്‍ത്തി കടന്നുവരുന്നു. ഇത് തടഞ്ഞില്ലെങ്കില്‍ വലിയ ദുരന്തമുണ്ടാകുമെന്നാണ് നൊര്‍വീജിയന്‍ റഫ്യൂജി കൗണ്‍സില്‍ (എന്‍ആര്‍സി) പറയുന്നത്. എന്താണ് ഈ സംഭവം... വിശദീകരിക്കാം...

ഇറാനെ പ്രതിസന്ധിയിലാക്കുന്നത് അഫ്ഗാനിലെ സാഹചര്യങ്ങളാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇറാന്. അവശ്യവസ്തുക്കളുടെ ലഭ്യത നന്നേ കുറവാണിവിടെ. കൂടാതെ മരുന്നുകളും മറ്റും വേണ്ടത്ര ലഭ്യവുമല്ല. ഈ സാഹചര്യത്തില്‍ എല്ലാദിവസവും ആളുകള്‍ കൂട്ടത്തോടെ രാജ്യത്തേക്ക് വന്നാല്‍ എന്താകും അവസ്ഥ. അത് ഇറാനെ മാത്രമല്ല, മേഖലയെ മൊത്തം ബാധിക്കും.

ആഗസ്റ്റ് 15നാണ് അഫ്ഗാനില്‍ അഷറഫ് ഗനിയുടെ ഭരണം നിലംപതിച്ചത്. മെയ് അവസാന വാരത്തില്‍ പല ഗ്രാമങ്ങളും നഗരങ്ങളും പ്രവിശ്യകളും നിയന്ത്രണത്തിലാക്കിയ താലിബാന് ആഗസ്റ്റ് 15ന് ഭരണം പൂര്‍ണമായും പിടിക്കുകയായിരുന്നു. പിന്നീട് അഫ്ഗാനിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങള്‍ അടിമുടി മാറി. താലിബാനെ ഭയക്കുന്നവര്‍ രാജ്യം വിടാന്‍ തുടങ്ങി. വിദേശ രാജ്യങ്ങളുടെ സഹായം നിലച്ചതോടെ അഫ്ഗാന് വലിയ പ്രതിസന്ധിയിലുമായി.

താലിബാന് ഭരണം പിടിച്ചതോടെ അഫ്ഗാനെ അതുവരെ സഹായിച്ചിരുന്ന ലോക രാജ്യങ്ങള്‍ സഹായം നിര്‍ത്തി. മാത്രമല്ല, അഫ്ഗാന്റെ ആസ്തികളായി വിദേശത്തുണ്ടായിരുന്ന എല്ലാം അമേരിക്കയും സഖ്യകക്ഷികളും മരവിപ്പിക്കുകയും ചെയ്തു. അഫ്ഗാന്റെ പണം വിട്ടുതരണമെന്ന് താലിബാന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അമേരിക്ക തയ്യാറായിട്ടില്ല. ഇതോടെ രാജ്യം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങവെയാണ് ആളുകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത്.

ജീവിതം പച്ചപിടിക്കാന്‍ കൊതിച്ച് അഫ്ഗാന് വിടുന്നവരാണ് കൂടുതല്‍. പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ അവര്‍ അയല്‍രാജ്യങ്ങളിലേക്ക് കുടിയേറുകയാണ്. പാകിസ്താന്, ഇറാന് എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ പേരും പോകുന്നത്. പാകിസ്താനേക്കാള്‍ കൂടുതല്‍ പേര്‍ക്കും താല്‍പ്പര്യം ഇറാനെയാണ്. അതുവഴി യൂറോപ്പും ഗള്‍ഫും ചിലര്‍ സ്വപ്നം കാണുന്നു. എന്നാല്‍ ഇത് ഇറാനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ആഗസ്റ്റിന് ശേഷം ഇറാനിലേക്ക് അഫ്ഗാനില്‍ നിന്ന് ദിനംപ്രതി 5000ത്തോളം പേര് എത്തുന്നു എന്നാണ് എന്‍ആര്‍സി പറയുന്നത്. ഇതുവരെ 30 ലക്ഷം പേര് എത്തിയിട്ടുണ്ടെന്നും നൊര്‍വീജിയന്‍ സംഘടന പറയുന്നു. ഈ വേളയില്‍ അഫ്ഗാന് മാത്രമല്ല ഇറാനും പ്രതിസന്ധിയിലായി. ലോക രാഷ്ട്രങ്ങള്‍ ഈ രണ്ട് രാജ്യങ്ങളെയും സഹായിച്ചില്ലെങ്കില്‍ വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നല്കുന്നു.
മുത്തം നല്കി കൂടെ കൂട്ടി!! ചന്ദ്ര ലക്ഷ്മണ് ഇനി ടോഷിന്റെ 'സ്വന്തം സുജാത'... വിവാഹ ചിത്രങ്ങള്‍

കൂടുതല്‍ പേര്‍ക്ക് അഭയം നല്കാന് ഇറാന് സാധിക്കില്ല. ലോക രാജ്യങ്ങള്‍ ഇക്കാര്യം ഗൗരവത്തിലെടുക്കണം. ഇനി ശൈത്യകാലമാണ് വരുന്നത്. അഫ്ഗാന് അഭയാര്‍ഥികള്‍ താമസിക്കുന്നത് താല്‍ക്കാലിക സൗകര്യങ്ങളിലാണ്. കൊടും തണുപ്പില്‍ കൂട്ടമരണത്തിന് സാധ്യതയുണ്ട്. അതൊഴിവാക്കാന് പ്രത്യേക ശ്രദ്ധ ലോകം പതിപ്പിക്കണമെന്നും എന്‍ആര്‍സി സെക്രട്ടറി ജനറല്‍ ജന്‍ ഇംഗ്ലണ്ട് പ്രസ്താവനയില്‍ പറയുന്നു.

കൂടുതല്‍ പ്രതിസന്ധിയിലായത് കുട്ടികളും സ്ത്രീകളുമാണ്. അഫ്ഗാനില്‍ താമസിച്ചാല്‍ ഇനി രക്ഷയില്ല എന്ന തോന്നല്‍ ജനങ്ങളിലുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ അത്രയും മോശമായി. ഈ സാഹചര്യത്തിലാണ് പലായനം. 2015ല്‍ സിറിയയില്‍ നടന്നതിന് സമാനമായ അവസ്ഥയാണുള്ളത്. അഫ്ഗാനില്‍ നിന്ന് ഇതുവരെ 50 ലക്ഷത്തോളം പേര് പുറംതള്ളപ്പെട്ടു എന്നാണ് കണക്ക്. ഇതില്‍ 90 ശതമാനവും താമസിക്കുന്നത് ഇറാനിലും പാകിസ്താനിലുമാണ്. എത്ര പേര് അഭയാര്‍ഥികളായി എന്ന കൃത്യമായ കണക്ക് ലഭ്യമല്ലെന്നും സന്നദ്ധ സംഘടനകള്‍ പറയുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു











Click it and Unblock the Notifications