Get Updates
Get notified of breaking news, exclusive insights, and must-see stories!

ദോസ്തമിന്റെ കൊട്ടാരം പിടിച്ചടക്കിയ താലിബാന്‍കാര്‍ അന്തംവിട്ടു; സെല്‍ഫിയെടുത്തും കാഴ്ച കണ്ടും ചിത്രങ്ങള്‍

കാബൂള്‍: അഫ്ഗാനിലെ എല്ലാ പ്രദേശങ്ങളും ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. മുന്‍ ഭരണാധികാരികളില്‍ മിക്കവരും രാജ്യം വിട്ടതോടെ അവരുടെ ബംഗ്ലാവുകളും കൊട്ടാരങ്ങളും താലിബാന്‍ തടസംകൂടാതെ പിടിച്ചടക്കി. അതിലൊന്നാണ് മുന്‍ വൈസ്പ്രസിഡന്റ് അബ്ദുറഷീദ് ദോസ്തമിന്റെ കാബൂളിലെ ബംഗ്ലാവ്. അഫ്ഗാനില്‍ ദോസ്തമിന്റെ പേര് കേട്ടാല്‍ ആബാലവൃദ്ധം ജനങ്ങള്‍ വിറയ്ക്കുന്ന ഒരു കാലമുണ്ടായിരുന്നു.

ഇന്ന് അദ്ദേഹം ക്ഷീണിതനാണ്. അതിനിടെയാണ് താലിബാന്‍ ഭരണം പിടിച്ചത്. നിരവധി താലിബാന്‍കാര്‍ ദോസ്തമിന്റെ കൊട്ടാരത്തില്‍ കയറിയപ്പോള്‍ കണ്ട കാഴ്ചകള്‍ എഎഫ്പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഏജന്‍സിയുടെ മാധ്യമപ്രവര്‍ത്തകരും കൊട്ടാരത്തിലെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ...

1

താലിബാന്‍ ഭരണം പിടിക്കുമ്പോള്‍ അഫ്ഗാന്റെ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് ആയിരുന്നു. ഇദ്ദേഹത്തിന് മുമ്പ് വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ച വ്യക്തിയാണ് ദോസ്തം. പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ട് യുഎഇയില്‍ അഭയം തേടിയതോടെ ദോസ്തം അഫ്ഗാനില്‍ നിന്ന് രക്ഷപ്പെട്ടു. അദ്ദേഹം ഉസ്‌ബെക്കിസ്താനിലേക്ക് കടന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

2

താലിബാന്റെ ശക്തനായ കമാന്റര്‍ ഖാരി സലാഹുദ്ദീന്‍ അയ്യൂബിയാണ് ദോസ്തമിന്റെ കൊട്ടാരം പിടിച്ചടക്കിയത്. ആഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചതിന് പിന്നാലെ താലിബാന്‍കാര്‍ ദോസ്തമിന്റെ കൊട്ടാരത്തിലെത്തി. അപ്പോഴേക്കും ദോസ്തം മുങ്ങിയിരുന്നു. ആഡംബരം നിറഞ്ഞതാണ് കൊട്ടാരം. ഇസ്ലാം ആഡംബരത്തെ പ്രോല്‍സാഹിപ്പിക്കുന്നില്ലെന്ന് സലാഹുദ്ദീന്‍ അയ്യൂബി പറയുന്നു. മരണ ശേഷം സ്വര്‍ഗത്തിലാണ് മുസ്ലിങ്ങളുടെ ആഡംബര ജീവിതമെന്നും അദ്ദേഹം പറഞ്ഞു.

3

വലിയ മുറികള്‍, വിശാലമായ വരാന്തകള്‍, നീന്തല്‍കുളങ്ങള്‍, തിളക്കമുള്ള ടൈലുകള്‍ വിരിച്ച മുറികള്‍, പച്ചപ്പ് നിറഞ്ഞ തോട്ടങ്ങള്‍, തുര്‍ക്കിയിലെ മാതൃകയിലുള്ള സ്റ്റീം ബാത്ത് കേന്ദ്രങ്ങള്‍, ജിംനേഷ്യം എന്നിവ ഉള്‍പ്പെടുന്നതാണ് ദോസ്തമിന്റെ കൊട്ടാരം. പഴയ രാഷ്ട്രീയ നേതാക്കളുടെ അഴിമതിയുടെ തെളിവാണിതെന്ന് താലിബാന്‍ പറയുന്നു. ഇവിടെതാമസിക്കാനോ പ്രതികാരം ചെയ്യാനോ ഇനി ഉദ്ദേശിക്കുന്നില്ലെന്ന് സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.

4

കൊട്ടാരത്തിലെ അക്വേറിയങ്ങള്‍ കാണുകയാണ് താലിബാന്‍കാര്‍, ചിലര്‍ വലിയ മുറികളില്‍ ഒരുക്കിയ സോഫകളില്‍ ഇരിക്കുന്നു, പലരും സെല്‍ഫി എടുക്കുന്ന തിരക്കിലാണ്. ചിലര്‍ കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നു... ഇത്തരം ചിത്രങ്ങളാണ് എഎഫ്പി പുറത്തുവിട്ടിരിക്കുന്നത്. 67കാരനായ ദോസ്തം കഴിഞ്ഞ വര്‍ഷം വരെ വൈസ് പ്രസിഡന്റായി അഫ്ഗാനില്‍ തിളങ്ങി നിന്ന നേതാവാണ്. കൂറുമാറ്റം ഇദ്ദേഹത്തിന്റെ പതിവായിരുന്നു.

ഡേറ്റിങ് ആപ്പിലൂടെ പരിചയം; പിന്നീട് പ്രണയം... നടി വിദ്യുലേഖയും സഞ്ജയും ഒന്നിച്ചു... വിവാഹ ചിത്രങ്ങള്‍

5

താലിബാന്‍ കാബൂളിലേക്ക് മുന്നേറ്റം തുടങ്ങിയ വേളയില്‍ തന്നെ ദോസ്തം അഫ്ഗാന്‍ വിട്ടിരുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അതല്ല താലിബാന്‍ കാബൂളിലെത്തിയ വേളയിലാണ് അദ്ദേഹം രക്ഷപ്പെട്ടത് എന്നും വാര്‍ത്തകളുണ്ട്. 2000ത്തിലധികം താലിബാന്‍കാരെ കണ്ടെയ്‌നറുകളില്‍ നിറച്ച് മരുഭൂമിയിലെത്തിച്ച് കൊടുംചൂടില്‍ കൊലപ്പെടുത്തിയ വ്യക്തിയാണ് ദോസ്തം. 2001ലെ ഈ സംഭവം വലിയ വിവാദമായിരുന്നു.

6

കഴിഞ്ഞ കുറച്ച് നാളുകളായി അനാരോഗ്യം കാരണം അദ്ദേഹം ക്ഷീണിതനായിരുന്നുവത്രെ. തുടര്‍ന്ന് ഇടയ്ക്കിടെ തുര്‍ക്കിയില്‍ ചികില്‍സയ്ക്ക് പോകാറുണ്ട്. താലിബാന്‍ കാബൂളിലേക്ക് മുന്നേറ്റം തുടങ്ങുന്ന വേളയില്‍ ദോസ്തം തുര്‍ക്കിയിലായിരുന്നു. ഇദ്ദേഹത്തെ തിരിച്ചെത്തിച്ച് അഷ്‌റഫ് ഗനി പ്രതിരോധത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ കാര്യമായ പ്രതിരോധം തീര്‍ക്കാന്‍ ദോസ്തമിന് സാധിച്ചില്ല. ഉസ്‌ബെക് വംശജനായ ദോസ്തം അഫ്ഗാവിലെ ജൗസാന്‍ പ്രവിശ്യയില്‍ നിന്നുള്ള നേതാവാണ്.

7

വടക്കന്‍ സഖ്യത്തിനൊപ്പമായിരുന്നു നേരത്തെ ദോസ്തം. ഇദ്ദേഹത്തിന്റെ ദോസ്തം കി ഹവേലി എന്ന കാബൂളിലെ കൊട്ടാരത്തില്‍ ഇപ്പോള്‍ 150 താലിബാന്‍കാരാണ് താമസിക്കുന്നത്. അഫ്ഗാനിലെ ഗ്രാമങ്ങളില്‍ കഴിഞ്ഞിരുന്നവരാണിവര്‍. കൊട്ടാരം ഇവരെ ശരിക്കും അമ്പരപ്പിച്ചു എന്നാണ് എഎഫ്പി റിപ്പോര്‍ട്ട്. നേരത്തെ നജീബുല്ലയ്‌ക്കൊപ്പമായിരുന്നു ദോസ്തം. പിന്നീട് കാലുമാറി അഹമ്മദ് ഷാ മസൂദിനൊപ്പം ചേര്‍ന്നു. മസൂദ്, ഗുല്‍ബുദ്ദീന്‍ ഹിക്മത്യാര്‍, മുഹമ്മദ് അത്താ നൂര്‍, ഇസ്മായീല്‍ ഖാന്‍ തുടങ്ങി നിരവധി യുദ്ധ പ്രഭുക്കന്‍മാരാണ് ഒരുകാലത്ത് അഫ്ഗാന്‍ നിയന്ത്രിച്ചിരുന്നത്. ഇപ്പോള്‍ പലരും ജീവിച്ചിരിപ്പില്ല. ബാക്കിയുള്ളവര്‍ താലിബാന്റെ വരവോടെ രാജ്യംവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+