നിര്‍ത്താനുദ്ദേശമില്ല!!ഐസിസ് ഒളിപ്പോരിന്!!മൊസൂളിനു ശേഷം എന്ത്...?

Subscribe to Oneindia Malayalam

മൊസൂള്‍: ഒന്‍പതു മാസം നീണ്ട പോരാട്ടത്തിനു ശേഷം മൊസൂള്‍ സിറിയന്‍ സൈന്യം തിരിച്ചു പിടിച്ചതിനു പിന്നാലെ പോരാട്ടത്തിന് പുതിയ വഴികള്‍ തേടുകയാണ് ഇസ്‌ലാമിക് സ്റ്റേറ്റ്. മാസൂളില്‍ പരാജയമേറ്റു വാങ്ങിയ ഐസിസ് ഒളിപ്പോരിനായി തയ്യാറെടുക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്. ഗറില്ല യുദ്ധത്തിലേക്കായിരിക്കും സംഘം നീങ്ങുക എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന അറിയിപ്പ്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇറാഖി സേനയെ തുരത്തിയോടിച്ച് ചരിത്ര പ്രാധാന്യമുള്ള മൊസ്യൂള്‍ നഗരം ഐസിസ് ഭീകരര്‍ കൈയ്യടക്കുന്നത്. പിന്നീട് നഗരം മുഴുവന്‍ ഐസിസിന്റെ അധീനതയിലായിരുന്നു. ഒന്‍പത് മാസത്തെ പോരാട്ടത്തിനു ശേഷമാണ് മൊസൂള്‍ ഇറാഖ് സൈന്യം പിടിച്ചെടുക്കുന്നത്. ഐസിസ് ഒളിപ്പോരിനു തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത ഇറാഖി സൈന്യത്തിന് കൂടുതല്‍ തലവേദന സൃഷ്ടിച്ചേക്കും.

 xisis-11-1494487232-jpg-pagespeed-ic-1poinerfqx-21-1500616965.jpg -Properties

ഒന്‍പതു മാസം നീണ്ട പോരാട്ടത്തിനു ശേഷം ഐസിസിന്റെ അധീനതയിലായിരുന്ന മൊസൂള്‍ ഇറാഖ് സൈന്യം തിരിച്ചു പിടിച്ചെങ്കിലും കാണാതായ 39 ഇന്ത്യക്കാരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഇറാഖിന്റെ സഹായത്തോടെ ഇന്ത്യന്‍ സര്‍്ക്കാര്‍ ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തിവരികയാണ്. ഇവര്‍ കൊല്ലപ്പെട്ടെന്നും ഇറാഖിലെ ജയിലില്‍ ഉണ്ടെന്നും പല വിധത്തിലുള്ള വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

മൊസൂള്‍ ഇറാഖ് സൈന്യം തിരിച്ചു പിടിച്ചതോടെ തടവിലാക്കപ്പെട്ട ഇന്ത്യക്കാര്‍ ഉടന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബാംഗങ്ങള്‍. ഇന്ത്യക്കാരായ 39 കെട്ടിട നിര്‍മ്മാണ തൊഴിലാളികളെയാണ് 2014 ല്‍ കാണാതായത്. ഇവര്‍ ഐസിസ് തടങ്കലിലായിരുന്നു. ഇതില്‍ ഹര്‍ജിത് മാസിയ എന്നയാള്‍ രക്ഷപെട്ടിരുന്നു.

English summary
After Mosul, Islamic State digs in for guerrilla warfare
Please Wait while comments are loading...