കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രയേൽ അധിനിവേശ പാലസ്തീൻ പ്രദേശങ്ങളിൽ വിൽപ്പന നിർത്തി പ്രമുഖ ഐസ്ക്രീം ബ്രാൻഡായ ബെൻ ആൻഡ് ജെറി; കാരണമിതാണ്...

ഇസ്രയേൽ അധിനിവേശ പാലസ്തീൻ പ്രദേശങ്ങളിൽ വിൽപ്പന നിർത്തി പ്രമുഖ ഐസ്ക്രീം ബ്രാൻഡായ ബെൻ ആൻഡ് ജെറി; കാരണം...

Google Oneindia Malayalam News

യുഎസ് ആസ്ഥാനമായുള്ള ഐസ്ക്രീം ബ്രാൻഡായ ബെൻ ആൻഡ് ജെറി ഇസ്രായേൽ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. നയതന്ത്രത്തിൽ ഐസ്ക്രീമിനം വലിയ പ്രാധാന്യമില്ലെങ്കിലും ഈ വിഷയം പല തരത്തിലുള്ള ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇസ്രായേൽ അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളായ കിഴക്കൻ ജറുസലേമിലെയും വെസ്റ്റ് ബാങ്കിലെയും ജൂത ജനവാസ കേന്ദ്രങ്ങളിലാണ് വിൽപ്പന വേണ്ടെന്ന കമ്പനിയുടെ തീരുമാനം. ഇത് ഇസ്രയേലിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ടോക്കിയോ ഒളിംപിക്‌സിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Ben and Jerry

കമ്പനിയുടെ നടപടിയിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകുകയാണ് ഇസ്രയേലി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇസ്രയേലിനെതിരായ ബഹിഷ്കരണം ഒരു തരത്തിലുള്ള ഭീകരവാദമാണ്, സാമ്പത്തിക ഭീകരവാദമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിക്കെതിരെ നടപടി വേണമെന്ന് അമേരിക്കൻ സർക്കാരിനോടും ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്ലാക്ക് ലൈവ്സ് മാറ്റർ പോലുള്ള വിഷയങ്ങൾ ഏറ്റെടുത്ത് മുൻപും ശ്രദ്ധ നേടിയ ബെൻ ആൻഡ് ജെറി "ഞങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല" എന്ന കാരണമാണ് ഇസ്രയേലിൽ വിൽപ്പന നിർത്തുന്നതായി പറയുന്ന പ്രസ്താവനയിൽ ചൂണ്ടികാണിക്കുന്നത്. "1967 ലെ യുദ്ധത്തിൽ വെസ്റ്റ് ബാങ്കും കിഴക്കൻ ജറുസലേമും ഇസ്രായേൽ പിടിച്ചെടുക്കുകയും 1970 കൾ മുതൽ പ്രദേശങ്ങളിൽ ജൂത കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നിലവിൽ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും 140 ഓളം ഇസ്രായേലി വാസസ്ഥലങ്ങളുണ്ട്, അവിടെ 6,00,000 ജൂതന്മാർ താമസിക്കുന്നു." കമ്പനി വ്യക്തമാക്കി.

1970ൽ സ്ഥാപിതമായ അമേരിക്കൻ ഐസ്ക്രീം കമ്പനിയായ ബെൻ ആൻഡ് ജെറിയുടെ ഇസ്രയേൽ കമ്പനിയുടെ ലൈസൻസ് അടുത്ത വർഷം അവസാനിക്കാനിരിക്കെയാണ് കമ്പനി നടപടി. ലൈസൻസ് പുതുക്കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഐസ്ക്രീമുകൾ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഇസ്രായേലിന്റെ അതിർത്തിക്കുള്ളിൽ വിൽക്കാൻ മറ്റൊരു സംവിധാനം തേടുമെന്നും അവർ കൂട്ടിച്ചേർത്തു. ഇസ്രായേലി സാധനങ്ങൾ ബഹിഷ്‌കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പലസ്തീൻ സോളിഡാരിറ്റി കാമ്പെയ്ൻ, ബെൻ, ജെറിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

English summary
American Icecream brand Ben and Jerry decided to stop selling its products Israeli-occupied Palestine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X