അഫ്ഗാന്‍ സൈന്യം തകരും, താലിബാന്‍ അധികാരം പിടിക്കും, യുഎസ് നേരത്തെ മുന്നറിയിപ്പ് നല്‍കി
കാബൂള്‍: അമേരിക്ക അഫ്ഗാന്‍ വിടുന്നത് കൊണ്ടുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്. ഇത്ര പെട്ടെന്ന് അധികാരം താലിബാന്‍ പിടിച്ചതിലാണ് എല്ലാവരടെയും വിമര്‍ശനം. എന്നാല്‍ അമേരിക്ക ഇത് നേരത്തെ മുന്‍കൂട്ടി കണ്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൃത്യമായ ഇന്റലിജന്‍സ് വിവരങ്ങളും നല്‍കിയിരുന്നു. താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിക്കുമെന്ന് നേരത്തെ തന്നെ യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഒന്ന് പൊരുതാനുള്ള താല്‍പര്യം പോലും അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരോ സൈന്യമോ കാണിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. അഫ്ഗാന്‍ സൈന്യം തകര്‍ന്ന് തരിപ്പണമാകുമെന്ന മുന്നറിയിപ്പും യുഎസ് നല്‍കിയിരുന്നു.

അച്ഛൻ ശ്രീനീഷിനും അമ്മൂമ്മയ്ക്കുമൊപ്പം കുഞ്ഞ് നില, മാമോദീസ ചിത്രം വൈറലാകുന്നു
ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന റിപ്പോര്‍ട്ടില്‍ നിര്‍ണായക വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനകള്‍ക്ക് ലഭിച്ചിരുന്നുവെന്ന് പറയുന്നുണ്ട്. അതേസമയം ജോ ബൈഡനും മറ്റ് അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥരും താലിബാന്‍ പെട്ടെന്ന് അധികാരം പിടിക്കില്ല എന്നായിരുന്നു വാദിച്ചിരുന്നു. എന്നാല്‍ അഫ്ഗാനിസ്ഥാന്റെ സുരക്ഷാ സേനയെ കുറിച്ച് ഗൗരവമേറിയ സംശയങ്ങള്‍ യുഎസ്സിനുണ്ടായിരുന്നു. താലിബാനെതിരെ അവര്‍ കടുത്ത പ്രതിരോധമൊന്നും നടത്തില്ലെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാബൂളില്‍ അധിക കാലം പിടിച്ച് നില്‍ക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിനും സാധിക്കില്ലെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം ഇത്രയൊക്കെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് അമേരിക്ക അതിനെ നേരിടുന്നതിന് സജ്ജമായിരുന്നില്ല എന്ന ചോദ്യമാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. താലിബാനെ നേരിടാന്‍ എന്താണ് യുഎസ് ചെയ്തതെന്നും ഇവര്‍ ചോദിക്കുന്നു. കാബൂളിലെ വിമാനത്താവളത്തിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലും സാധിച്ചില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. കാബൂളിലേക്കുള്ള റോഡുകളുടെ നിയന്ത്രണം അഫ്ഗാന്‍ സുരക്ഷാ സേനയ്ക്കും സര്‍ക്കാരിനും നഷ്ടമായതായി ജൂലായില്‍ സിഐഎ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഈ അവസരത്തില്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം താളം തെറ്റും. അവരെ ആര്‍ക്കും ആശ്രയിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും റിസര്‍ച്ച് ഡിവിഷനും അടക്കം മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അഫ്ഗാന്‍ സേനയുടെ കീഴടങ്ങല്‍ ഇവര്‍ നേരത്തെ മുന്‍കൂട്ടി കണ്ടിരുന്നു. സുരക്ഷാ സാഹചര്യങ്ങള്‍ മോശമാകുന്നത് അഫ്ഗാന്‍ സര്‍ക്കാരിന്റെ പതനത്തിന് വഴിയൊരുക്കുമെന്നും യുെസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം താലിബാന്‍ എന്ന് അധികാരം പിടിക്കുമെന്ന കാര്യം ഈ ഇന്റലിജന്‍സ് വിഭാഗത്തിനറിയില്ലായിരുന്നു. അഫ്ഗാന്‍ സര്‍ക്കാര്‍ ഓഗസ്റ്റ് പതിനഞ്ചിന് വീഴുമെന്നും ഇതില്‍ പറയുന്നില്ല. യുഎസ്സിനെ കുറ്റം പറയുന്നതില്‍ ഉപരി, അഫ്ഗാന്‍ സൈന്യത്തിന്റെയും സര്‍ക്കാരിന്റെയും വീഴ്ച്ചകളായി ഇതിനെ കാണേണ്ടതുണ്ട്. സ്വയം പ്രതിരോധിക്കാനും അതിലൂടെ ഭരണം നിലനിര്‍ത്തുന്നതിലും അവര്‍ക്ക് കഴിവുകേട് ഉണ്ടെന്നും യുഎസ് പറയുന്നു.
ഹോട്ട് ആന്‍ഡ് ഗ്ലാമറസ് ലുക്കില്‍ വീണ്ടും സംയുക്ത; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്
സൈനികമായി താലിബാന്‍ തന്നെ വിജയിക്കുമെന്നും, അവര്‍ക്ക് ആത്മവിശ്വാസം കൂടുതലാണെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. വിവിധ ജില്ലകളും അതിന്റെ തലസ്ഥാന നഗരികളും താലിബാന്‍ പിടിക്കുമ്പോള്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് യുഎസ് പറയുന്നു. കാബൂളിന് ഭീഷണിയാകുമെന്ന് ഉറപ്പായിട്ടും താലിബാന്‍ ആക്രമണത്തിന് അവര്‍ തയ്യാറെടുത്തിരുന്നില്ല. ജൂലായ് മാസത്തിന് മുമ്പ് ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതിയിരുന്നത് രണ്ട് വര്‍ഷത്തോളം അഫ്ഗാന്‍ സര്‍ക്കാരിന് താലിബാന് മുന്നില്‍ പിടിച്ച് നില്‍ക്കാനാവുമെന്നാണ്. എന്നാല്‍ കാബൂളില്‍ നിന്ന് അമേരിക്ക പോകാന്‍ ഒരുങ്ങുമ്പോള്‍ എല്ലാ ഇന്റലിജന്‍സ് ഏജന്‍സികളും പഞ്ഞത് 18 മാസമെങ്കിലും അഫ്ഗാന്‍ സൈന്യം പിടിച്ചുനില്‍ക്കുമെന്നായിരുന്നു.
Recommended Video
ജൂലായില്‍ തന്നെ താലിബാന്റെ വിജയം അമേരിക്ക ഉറപ്പിച്ചിരുന്നു. പക്ഷേ കൃത്യമായ പ്രവചനം അപ്പോഴും യുഎസ് ഇന്റലിജന്‍സിന് സാധ്യമായിരുന്നില്ല. പെട്ടെന്നുള്ള വിജയം താലിബാന് ഉണ്ടാവില്ലെന്നായിരുന്നു കരുതിയത്. അതേസമയം നേതാക്കള്‍ കൂട്ടത്തോടെ നാടുവിടുമെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു. സമാന കാര്യങ്ങള്‍ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് സലേ മാത്രമാണ് രാജ്യത്ത് തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി ചാക്കുകണക്കിന് പണവുമായി നാടുവിട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. എന്നാല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് ഗനി ഇതിനെ ന്യായീകരിച്ചത്.












Click it and Unblock the Notifications