
16600 കോടിയുടെ ലോട്ടറി സമ്മാനം സ്വന്തം: ഇത് തള്ളല്ല, പരമമായ സത്യം: പക്ഷെ ജേതാവ് മുങ്ങി
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലോട്ടറി നേടിയ ആ മഹാഭാഗ്യവാന്‍ ആരായിരിക്കുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവന്‍. ഒറ്റ രാത്രികൊണ്ട് 16600 കോടി രൂപയുടെ തകയുടെ ലോട്ടറിയാണ് കാലിഫോർണിയന്‍ സ്വദേശിക്ക് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെ അദ്ദേഹം പുറത്ത് വന്നിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയം.
അമേരിക്കയിലെ പവർ ബോള്‍ ലോട്ടറിയുടെ നവംബറില്‍ നടന്ന നറുക്കെടുപ്പിലാണ് 2.04 ബില്യണ്‍ ഡോളറിന്റെ ( ഏകദേശം 1,66,90,87,20,000 രൂപ) റെക്കോർഡ് സമ്മാനം അടിച്ചത്. അതേസമയം എല്ലായിടത്തെന്നുമോലെ ഇതില്‍ നിന്നും വലിയൊരു തുക നികുതിയായും മറ്റും സർക്കാറിലേക്ക് പോവും.

ലോട്ടറിയുടെ മൂന്നിലൊന്ന് ശതമാനത്തിലേറെ നികുതിയായി പോവുമെങ്കിലും 628 മില്യണ്‍ ഡോളർ സമ്മാന ജേതാവിന് ലഭിക്കും. അതായത് അയ്യായിരം കോടിയലധികം ഇന്ത്യന്‍ രൂപ. പ്രാഥമിക ഘട്ടത്തില്‍ 1 മില്യണ്‍ ഡോളാറാണ് സമ്മാനമെങ്കിലും ജാക്പോട്ട് വിജയിയെ ലഭിക്കും വരെ പെരുകുന്ന സമ്മാന ഘടന കാരണം ചിലപ്പോഴൊക്കെ ഉയർന്ന സമ്മാനത്തിലേക്ക് മത്സരം വഴിമാറുന്നു.
1500 ദിർഹത്തിന് ജോലി ചെയ്ത പഴയ ഖാദറല്ല ഇത്: 66 കോടിയുടെ ലോട്ടറി വിജയി, ഇനി യുഎഇയില്‍ പുതിയ ബിസിനസ്

കാലിഫോർണിയയില്‍ നിന്നുള്ളയാണ് നംവബറിലെ റെക്കോർഡ് സമ്മാനുത്തുകയുടെ ടിക്കറ്റ് എടുത്തതെന്ന് വ്യക്തമായെങ്കിലും ഇത് ആരെന്ന് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. കാലിഫോർണിയയിലെ ലോട്ടറി നിയമത്തിന്റെ പ്രത്യേകതയാണ് കാരണം അധികകാലം ഇദ്ദേഹത്തിന് ഒളിച്ചിരിക്കാന്‍ സാധിക്കില്ല. സമ്മാന തുക നേടണമെങ്കില്‍ ഇദ്ദേഹം നിശ്ചിത സമയപരിധിക്കുള്ളില്‍ ലോട്ടറി വകുപ്പ് ഓഫീസില്‍ ഹാജരാവണം.
എന്തോ തകരാറുണ്ടെന്ന ഭാവം, ബ്ലെസ്ലീ അന്ന് ഉറങ്ങിയില്ല, കണ്ണ് വെട്ടിക്കാന്‍ പാടുപെട്ടു: ശാലിനി

1992 ലാണ് അമേരിക്കയില്‍ പവർ ബോള്‍ ലോട്ടറി ആരംഭിക്കുന്നത്. അദ്യം 15 സംസ്ഥാനങ്ങള്‍ മാത്രമായിരുന്നു ലോട്ടറിയുടെ ഭാഗമായിരുന്നതെങ്കില്‍ ഇന്ന് 48 സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ സംയുക്ത സമിതിയായ മൾട്ടി സ്റ്റേറ്റ് ലോട്ടറി അസോസിയേഷൻ (എംയുഎസ്എൽ) ആണ് ലോട്ടറിയുടെ നടത്തിപ്പുകാർ. രണ്ട് ഡ്രമ്മുകളിലെ ബോളുകള്‍ ഉപയോഗിച്ചാണ് നറുക്കെടുപ്പ് നടത്തുക.
ഈ ഭാഗത്ത് അക്വേറിയം വെച്ചാല്‍ വീട്ടില്‍ കലഹം: പിന്നെ എവിടെ വെക്കണം, വാസ്തു പറയുന്നത് കേള്‍ക്കാം

2012 ലാണ് ജാക് പോട്ട് സമ്മാനത്തുക 40 മില്യണായി ഉയർത്തുന്നത്. ഓരോ നമ്പറും തിരഞ്ഞെടുത്ത് 6 എണ്ണത്തിന്റെ സെറ്റ് നമ്പർ ആക്കുന്നതിന്റെ രീതിയിലാണ് മത്സരം. 2 ഡോളർ ആണ് ചുരുങ്ങിയ തുക. സ്വയം അല്ലെങ്കിലോ കംപ്യൂട്ടർ സഹായത്തോടെ ഈസി പിക് രീതിയിലോ തിരഞ്ഞെടുക്കാം. നറുക്കെടുപ്പില്‍ 5 വെളുത്ത ബോളുകളും ചുവന്ന ബോളുമായി പൊരുത്തപ്പെടുമ്പോഴാണ് ജാക്പോട്ട് ആയ 40 മില്യൻ ലഭിക്കുക

ജാക്പോട്ട് ജേതാവ് ഇല്ലാത്ത നറുക്കെടുപ്പിലെ തുകയോടൊപ്പം കുറഞ്ഞത് 10 മില്യൻ ചേർക്കും. അടുത്ത ജാക്ക് പോട്ട് ജേതാവിനെ കണ്ടെത്തുന്നത് വരെ ഇത് കൂടിക്കൊണ്ടിരിക്കും. അങ്ങനെയാണ് നവംബറിലെ നറുക്കെടുപ്പ് വിജയിക്ക് രണ്ട് ബില്യണിലേറെ തുക വരുന്ന സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസത്തിലെ നറുക്കെടുപ്പില്‍ വിജയിയെ കണ്ടെത്താന്‍ സാധിച്ചില്ലായിരുന്നെങ്കില്‍ സമ്മാനത്തുക വീണ്ടും ഉയർന്നേനെ.

5 വെളുത്ത ബോളുകൾ മാത്രം കൃത്യമായി ലഭിച്ചാൽ 1 മില്യണാണ് നേടാന്‍ സാധിക്കുക. നാല് വെളുത്ത ബോളും ഒരു ചുവന്ന ബോളും ആണെങ്കിൽ ഇതിന്റെ പകുതിയാണ് ലഭിക്കുക. ഇങ്ങനെ വെളുത്ത ബോളുകള്‍ കുറയുന്നതിന് അനുസരിച്ച് സമ്മാനം കുറഞ്ഞ് വരും. കേരളത്തിലേത് പോലെ ഈ ലോട്ടറിയും സമ്മാനത്തിന് അർഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിനും വലിയ തുക സമ്മാനമായി ലഭിക്കും

സമ്മാനം നേടിയ ടിക്കറ്റ് വിറ്റ ഏജന്റിന് ലഭിച്ചത് 1 മില്യൻ ഡോളർ ആണ്. ഏകദേശം 8.17 കോടിയോളം രൂപ. സിറിയയില്‍ നിന്നും വർഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ ജോസഫ് ചഹാഡ്(74) എന്നയാളാണ് ആ ഭാഗ്യശാലിയായ ഏജന്റ്. കലിഫോർണിയയിൽ ഇദ്ദേഹത്തിന്റെ കടയിൽ നിന്നാണ് അജ്ഞാതനായ ആ ഭാഗ്യവാന്‍ ലോട്ടറി എടുത്തത്

10,33,41,47,56 പവർ ബോൾ നമ്പർ 10 എന്ന ടിക്കറ്റിലൂടെയാണ് ജേതാവിന് സമ്മാനം ലഭിച്ചിരിക്കുന്നത്. കലിഫോർണിയയിലെ നിയമമനുസരിച്ച്, ലോട്ടറി നേടുന്നയാളുടെ പേരും വിവരവും പരസ്യപ്പെടുത്തണം. അതുകൊണ്ട് തന്നെ രഹസ്യമായി ഇദ്ദേഹത്തിന് സമ്മാനം വാങ്ങിക്കാന്‍ സാധിക്കില്ല. എന്നാല്‍ മറ്റ് ചില സംസ്ഥാനങ്ങളില്‍ ഈ നിയമം ഇല്ല. ഏതായാലും വിജയി ഉടന്‍ തന്നെ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.