ക്ഷീരപഥത്തില്‍ അജ്ഞാത വസ്തു, ഓരോ മണിക്കൂറില്‍ മൂന്ന് തരംഗങ്ങള്‍, ശാസ്ത്രലോകത്തിന് അമ്പരപ്പ്
സിഡ്നി: ശാസ്ത്ര ലോകം ആകെ അമ്പരപ്പിലാണ്. കറങ്ങി കൊണ്ടിരിക്കുന്ന ഒരു വസ്തുവിനെ ക്ഷീരപദത്തില്‍ കണ്ടെത്തിയിരിക്കുകയാണ് ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍. ഇതുവരെ അത്തരമൊരു പ്രതിഭാസം ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. ഭയപ്പെടുത്തുന്ന വസ്തുവാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഒരു യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയാണ് ഈ വസ്തു ആദ്യമായി കണ്ടെത്തിയത്. ഓരോ മണിക്കൂറിലും മൂന്ന് തവണ ഈ കറങ്ങി കൊണ്ടിരിക്കുന്ന വസ്തു റേഡിയോ എനര്‍ജി പുറന്തള്ളുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പതിനെട്ട് മിനുട്ട് 18 സെക്കന്‍ഡ് എന്ന കണക്കിലാണ് ഓരോ തവണയും റേഡിയോ എനര്‍ജി പുറത്തേക്ക് വരുന്നതെന്നും ശാസ്ത്ര സംഘം പറയുന്നു.

ആസ്ട്രോ ഫിസിസിസ്റ്റായ നടാഷ ഹര്‍ളി വാക്കറാണ് ഇതിനെ കുറിച്ചുള്ള കാര്യങ്ങള്‍ പഠിക്കാനുള്ള സംഘത്തിന് നേതൃത്വം നല്‍കിയത്. പശ്ചിമ ഓസ്ട്രേലിയയിലെ മുര്‍ച്ചിസണ്‍ വൈഡ്ഫീല് അരെയില് ടെലസ്കോപ്പ് ഉപോയഗിച്ചാണ് ഈ വസ്തുവിനെ നീരിക്ഷിക്കുന്നത്. പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുകയും അല്ലാതിരിക്കുകയാണ് ചെയ്യുന്ന നിരവധി വസ്തുക്കള്‍ ഉണ്ട്. നക്ഷത്രങ്ങള്‍ക്കിടയിലെ രശ്മി കേന്ദ്രങ്ങള്‍ അതുപോലുള്ളവയാണെന്ന് നടാഷ പറയുന്നു. പതിനെട്ട് മിനുട്ട് എന്ന് പറയുന്ന ഫ്രീക്വന്‍സി മുമ്പൊരിക്കലും കണ്ടെത്തിയിട്ടില്ലാത്തതാണെന്ന് നടാഷ വ്യക്തമാക്കി. ഇത് ശരിക്കും ഭയപ്പെടുത്തുന്ന ഒരു വസ്തുവാണ്. ഏതൊരു ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്കും ഇത് അത്തരമൊരു അനുവഭവമായിരിക്കുമെന്നും അവര്‍ പറയുന്നു.
ഇപ്പോള്‍ കണ്ടെത്തിയ വസ്തുവിന് സമാനമായുള്ള യാതൊന്നും ഇതിന് മുമ്പ് ദൃശ്യമായിട്ടില്ലെന്ന് ശാസ്ത്ര സംഘം പറയുന്നു. എന്താണ് തങ്ങള്‍ കണ്ടെത്തിയ വസ്തുവെന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഭൂമിയില്‍ നിന്ന് നാലായിരം പ്രകാശവര്‍ഷം അകലെയുള്ളതാണ് ഈ വസ്തു. വളരെയധികം തിളങ്ങി നില്‍ക്കുന്നതാണ് ഇതിന്റെ പ്രതലം. ഒപ്പം ശക്തമായ കാന്തികമണ്ഡലവും ഈ വസ്തുവിനുണ്ട്. എന്നാല്‍ ഒരുപാട് രഹസ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഏത് കണക്കുകള്‍ വെച്ച് നോക്കിയാലും, ഇത്രയും ശക്തമായതും ഇത്രയും അളവിലുള്ളതുമായ റേഡിയോ തരംഗങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന് നടാഷ പറയുന്നു.
20 മിനുട്ടുകള്‍ക്കുള്ളിലാണ് ഇത്രയും അളവില്‍ റേഡിയോ തരംഗങ്ങള്‍ വരുന്നത്. ഇതിന് മാത്രം പവര്‍ എവിടെ നിന്നാണ്. അത് ഒരിക്കലും സാധ്യമല്ലാത്ത കാര്യമാണെന്ന് നടാഷ ഹര്‍ലി വാക്കര്‍ പറയുന്നു. ഇത് ഇത്രയും കാലമുണ്ടെങ്കിലും ആരുടെയും കണ്ണില്‍പ്പെടാതിരുന്ന ധവള ഛിന്നഗ്രഹമാവാമെന്നും ശാസ്ത്രസംഘം പരയുന്നു. ഒന്നുമില്ലെങ്കില്‍ നക്ഷത്ര സമൂഹമാകാം. എന്നാലും അതൊരിക്കലും യുക്തിക്ക് നിരക്കുന്നതല്ല. ആകെ ഒരു ധവള ഛിന്നഗ്രഹ സമൂഹത്തെ പറ്റി മാത്രമേ നമുക്കറിയൂ.
അതൊന്നും ഇതിന്റെ ഏഴയലത്ത് വരാത്തതാണെന്ന് നടാഷ വ്യക്തമാക്കി. ഒരുപക്ഷേ പുതിയ ഗ്രഹമോ നക്ഷത്രമോ എന്തുമാകാം. അന്യഗ്രഹ ജീവികള്‍ക്ക് സമാനമായ എന്തെങ്കിലുമാണോ ഈ റേഡിയോ സിഗ്നലുകള്‍ അയക്കുന്നതെന്നാണ് ശാസ്ത്രസംഘം സംശയിക്കുന്നത്. അത് പക്ഷേ സാധ്യത കുറവാണ്. ഇത് സ്വാഭാവിക പ്രക്രിയയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്രിമമായി ഉണ്ടാക്കുന്നതല്ലെന്നും നടാഷ പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications