പുതിയ സിം കാർഡ് എടുക്കുമ്പോൾ ശ്രദ്ധിക്കുക; ഇക്കാര്യങ്ങൾ നിർബന്ധം

  • Posted By:
Subscribe to Oneindia Malayalam

ബാങ്കോക്ക്: സിം കാർഡു എടുക്കുന്നതിന് പുതിയ നിബന്ധനകളുമായി തായിലൻഡ് സർക്കാർ. ഇനിമുതൽ സിം കാർഡ് എടുക്കുമ്പോൾ ഉപഭോക്താവിന്റെ ഫിംഗർ പ്രിന്റോ ഫെയ്സ് സ്കാനിങ്ങോ നിർബന്ധമാക്കും. ഡിസംബർ മുതൽ ഇത് നിർബന്ധമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇലക്ട്രോണിക് മാർഗമുള്ള തട്ടിപ്പ് തടയുന്നതിനും  വേണ്ടിയും സാമ്പത്തിക ഇടപാട് മൊബൈൽ ഫോൺ കേന്ദീകരിച്ച് നടത്തുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലുളള ഒരു സംവിധാനം ഏർപ്പെടുത്തത്. സമയം ലാഭം , വളരെ വേഗത്തിൽ ഇടപാടുകൾ നടക്കും ഇതൊക്കെയാണ് മൊബൈൽ ബാങ്കിന്റെ ഗുണങ്ങൾ.

കാണുന്നത് ആശുപത്രിയിൽ വെച്ച്, പച്ചമാംസം ഉരുകുന്ന വേദന അയാളുടെ സന്ദർശനമില്ലാതാക്കി, പ്രണയകഥ ഇങ്ങനെ

sim

തായിലന്റിനെ കൂടാതെ ബംഗ്ലാദേശ്, സൗദി അറേബ്യ, പാകിസ്താന്‍ എന്നിവിടങ്ങളിലും സമാനമായ ബയോമെട്രിക് സംവിധാനം ആരംഭിക്കും. ഡിസംബർ 15 മുതൽ ഇതു പ്രാവർത്തികമാക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഡിജിറ്റല്‍ യുഗത്തില്‍ പ്രവേശിക്കുന്നതിനാല്‍ പണമിടപാടുകള്‍ മൊബൈല്‍ സേവനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.അതുകൊണ്ട് തന്നെ ഇത് ചെയ്താല്‍ മൊബൈല്‍ ബാങ്കിങ് അല്ലെങ്കില്‍ പെയ്‌മെന്റ് സംവിധാനങ്ങളുടെ വിശ്വാസം മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് നാഷണല്‍ ബ്രോഡ്കാസ്റ്റിങ് ആന്റ് ടെലികമ്യൂണിക്കേഷന്‍സ് കമ്മീഷന്‍ (എന്‍ബിടിസി) സെക്രട്ടറി ജനറല്‍ ടാക്കണ്‍ തന്തസിത് പറഞ്ഞു. '

പത്മാവതി വിവാദത്തിൽ സ്മൃതി ഇറാനിയും, മോദി മന്ത്രിയെ താക്കീത് ചെയ്യണം, ഇല്ലെങ്കിൽ..
പുതിയ സിം കാർഡുകൾ രജിസ്റ്റർ ചെയ്യുന്നതിനായി വ്യാജ ഐഡി കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. ഇതു പലപ്പോളും രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. വ്യാജ ഐഡി കാർഡുകൾ ഉപയോഗിച്ച് ഒന്നിൽ കൂടുതൽ സിം കാർഡുകൾ എടുക്കുന്നുണ്ട്. ബയോമെട്രിക് സംവിധാനം കൊണ്ടു വരുന്നതിലൂടെ ഇത്തരം പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും. അതുകൊണ്ടാണ് ഇത്തരം ഒരു സംവിധാനം നിലവില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതെന്നും എന്‍ബിടിസി) സെക്രട്ടറി ജനറല്‍ ടാക്കണ്‍ തന്തസിത് പറഞ്ഞു

English summary
Tourists wanting to buy a phone SIM card in Thailand will soon need to have a face-scan and their fingerprints taken before being issued one.The new biometric system, which follows similar requirements in Bangladesh, Saudi Arabia and Pakistan, will begin on December 15 according to the Thai telecoms regulator.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്