കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിന് 'കെണി' ഒരുങ്ങുന്നു; ആസ്‌ത്രേലിയന്‍ യുവതികളുടെ പുതിയ നീക്കം... വസ്ത്രമഴിച്ചത് തെറ്റ്

Google Oneindia Malayalam News

ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയ സംഭവം വീണ്ടും വിവാദമാകുന്നു. 13 ആസ്‌ത്രേലിയന്‍ യുവതികള്‍ ഖത്തറിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി. ഇവരുടെ വസ്ത്രമഴിച്ച് പരിശോധന നടത്തിയതാണ് നടപടിക്ക് കാരണം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലുണ്ടായ സംഭവത്തില്‍ ഖത്തര്‍ ഭരണകൂടം നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു.

എന്നാല്‍ ഇതില്‍ തൃപ്തരാകാത്ത വനിതകളാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. വസ്ത്രമഴിച്ച് പരിശോധന നടത്തിയത് അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ആക്ഷേപം. പുതിയ ചില ആവശ്യങ്ങളും യുവതികള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് ഖത്തര്‍ ഒരുങ്ങവെയാണ് പുതിയ വിവാദം. വിശദാംശങ്ങള്‍ ഇങ്ങനെ...

സൗദിയുടെ വന്‍ പ്രഖ്യാപനം; ഇതാദ്യം!! ലോക ശ്രദ്ധ ബിന്‍ സല്‍മാനിലേക്ക്... നോണ്‍ പ്രോഫിറ്റ് നഗരംസൗദിയുടെ വന്‍ പ്രഖ്യാപനം; ഇതാദ്യം!! ലോക ശ്രദ്ധ ബിന്‍ സല്‍മാനിലേക്ക്... നോണ്‍ പ്രോഫിറ്റ് നഗരം

1

2020 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. ദോഹയിലെ ഹമദ് വിമാനത്താവളത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ആരാണ് മാതാവ് എന്ന് തിരിച്ചറിയാനാണ് പരിശോധന നടത്തിയത്. വിമാനത്തില്‍ യാത്രയ്ക്കായി കയറി ഇരിക്കുന്നവരെ ഇറക്കി കൊണ്ടുപോയി പരിശോധിക്കുകയായിരുന്നു.

2

കുഞ്ഞിനെ പ്രസവിച്ച ശേഷം കടന്നുകളയാന്‍ ആരോ ശ്രമിക്കുന്നു എന്ന സംശയത്തിലായിരുന്നു വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍. തുടര്‍ന്നാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ യാത്രയ്ക്ക് വേണ്ടി തയ്യാറാക്കി ഇരിക്കുന്ന എല്ലാ വനിതകളെയും ഇറക്കികൊണ്ടുപോയി പരിശോധിച്ചത്. വസ്ത്രമഴിച്ച് പരിശോധന നടത്തിയത് അപമാനിക്കലാണെന്ന് ആസ്‌ത്രേലിയന്‍ വനിതകള്‍ പറയുന്നു.

3

സര്‍ക്കാര്‍ അനുമതി നല്‍കിയുള്ള അതിക്രമമാണ് നടന്നതെന്ന് 13 വനിതകള്‍ പറയുന്നു. അന്ന് വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവമായിരുന്നു ഇത്. തുടര്‍ന്ന് ഖത്തര്‍ മാപ്പ് പറയുകയും വിമാനത്താവളത്തിലെ ജീവനക്കാരനെ പിടികൂടുകയും ചെയ്തിരുന്നു. ഇയാള്‍ക്ക് ജയില്‍ ശിക്ഷ പിന്നീട് വിധിക്കുകയും ചെയ്തു.

ആദ്യരാത്രിയെ കുറിച്ച് ചോദ്യം... ഞെട്ടിച്ച് നടിയുടെ മറുപടി; കൈയ്യടിച്ച് ആരാധകര്‍, കൂടെ പ്രതിഷേധവുംആദ്യരാത്രിയെ കുറിച്ച് ചോദ്യം... ഞെട്ടിച്ച് നടിയുടെ മറുപടി; കൈയ്യടിച്ച് ആരാധകര്‍, കൂടെ പ്രതിഷേധവും

4

സംഭവത്തിന് ശേഷം ആസ്‌ത്രേലിയയിലെത്തിയ യുവതികള്‍ അന്നു തന്നെ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പിന്നീട് നടപടിയെന്തുണ്ടായി എന്ന് അറിഞ്ഞില്ല. തുടര്‍ന്നാണ് ഇപ്പോള്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഖത്തര്‍ ഭരണകൂടം ഔദ്യോഗികമായി മാപ്പ് പറയണം, നഷ്ടപരിഹാരം വേണം, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പും വേണമെന്നും യുവതികള്‍ പറയുന്നു.

5

യുവതികളുടെ അനുമതിയില്ലാതെയാണ് ശരീര പരിശോധന നടത്തിയത് എന്നാണ് പരാതി. വിമാനത്തില്‍ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഇറക്കുകയായിരുന്നു. ശേഷം വിമാനത്താവളത്തിലുണ്ടായിരുന്ന ആംബുലന്‍സിയില്‍ വച്ച് വസ്ത്രമഴിച്ച് പരിശോധിച്ചു. നഴ്‌സുമാരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. എന്തിനാണ് പരിശോധന എന്ന് ഉദ്യോഗസ്ഥര്‍ ആരും പറഞ്ഞില്ലെന്നും യുവതികള്‍ പരാതിപ്പെടുന്നു.

മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍

6

അനുമതിയില്ലാതെ ശരീര പരിശോധന നടത്തുന്നത് ഭീകരമാണെന്ന് ഒരു യുവതി ബിബിസിയോട് പറഞ്ഞു. തോക്കുമായെത്തിയവരാണ് ഞങ്ങളെ വിമാനത്തില്‍ നിന്ന് ഇറക്കിയത്. കൊലപ്പെടുത്താന്‍ കൊണ്ടുപോകുകയാണോ എന്ന് സംശയിച്ചു. എന്റെ ഭര്‍ത്താവും വിമാനത്തിലുണ്ടായിരുന്നു. ജീവിതം തീരുകയാണെന്ന് കരുതി എന്നും യുവതി പറയുന്നു.

7

അഞ്ച് മിനുട്ട് മാത്രമാണ് ശരീര പരിശോധന നടന്നത്. വിമാനത്താവളത്തില്‍ കണ്ടത് ഇവരുടെ കുഞ്ഞല്ല എന്ന് ഉറപ്പാക്കിയ ശേഷം എല്ലാവരെയും വിമാനത്തില്‍ തിരിച്ചെത്തിച്ച് യാത്ര ചെയ്യാന്‍ അനുവദിച്ചു. യുവതികള്‍ ആസ്‌ത്രേലിയയില്‍ ഇറങ്ങിയ ശേഷം പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിരവധി രാജ്യങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി ഖാലിദ് ബിന്‍ ഖലീഫ അന്നു തന്നെ മാപ്പ് പറഞ്ഞു. നിയമപിന്‍ബലമില്ലാതെയാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

English summary
Australian Women to Legal Moves Against Qatar Authority Over Doha Airport Strip-Searches
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X