കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഞ്ചുകുഞ്ഞിന്റെ മുലക്കുപ്പിയില്‍ മദ്യം, കുട്ടി രക്ഷപ്പെട്ടു

  • By Sruthi K M
Google Oneindia Malayalam News

വിസ്‌കോണ്‍സിന്‍: ഒന്നരമാസം മാത്രം പ്രായം ഉള്ള കുഞ്ഞിന് അമ്മ നല്‍കിയത് മദ്യം. എന്നാല്‍ അമ്മ അറിയാതെയാണ് സംഭവം നടന്നിരിക്കുന്നത്. മുലക്കുപ്പിയില്‍ നിന്നും കുട്ടിക്ക് കൊടുത്ത വെള്ളത്തില്‍ വോഡ്ക കലര്‍ന്നിരുന്നതായാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില മെച്ചപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

കുഞ്ഞിനെ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ രക്തത്തില്‍ 0.294 ശതമാനം ആല്‍ക്കഹോള്‍ ഉണ്ടായിരുന്നതായാണ് പോലീസ് ഉദ്യോഗസ്ഥന്‍ ബ്രാണ്‍ഡ്‌ലെ ഹെറ്റ്‌ലെറ്റ് വ്യക്തമാക്കിയത്. അമേരിക്കയിലെ വിസ്‌കോണ്‍സിനിലാണ് സംഭവം നടക്കുന്നത്.

baby-drinking-milk

സംഭവം അന്വേഷിച്ചപ്പോള്‍ രക്ഷിതാക്കള്‍ക്ക് അബദ്ധത്തില്‍ പറ്റിയതാണെന്ന് തെളിഞ്ഞതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കുട്ടിയുടെ അമ്മ വെള്ളം നിറച്ചുവച്ച മുലക്കുപ്പിയില്‍ കുട്ടിയുടെ അച്ഛന്‍ അറിയാതെ വോഡ്ക നിറച്ചതാണ് സംഭവത്തിന് ഇടയാക്കിയത്. അടുക്കളയില്‍ നിന്ന് കുട്ടിയുടെ അമ്മ സംഭവം അറിയാതെ കുട്ടിക്ക് ആ വെള്ളം കൊടുക്കുകയാണുണ്ടായത്.

പെട്ടെന്ന് കുട്ടിയുടെ ഭാവം മാറുകയും ഭയന്നുവിറച്ച രക്ഷിതാക്കള്‍ കുഞ്ഞിനെ എടുത്ത് ആശുപ്ത്രിയിലേക്ക് ഓടുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ 22 വയസ്സുള്ള അച്ഛനും, അമ്മയ്ക്കും കുടുംബാംഗങ്ങളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ശകാരം കേള്‍ക്കേണ്ടിവന്നു.

English summary
A 6-week-old girl in Wisconsin who was mistakenly given baby formula mixed with two shots of vodka was expected to be released from a hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X