പ്രതിഷേധം ഫലം കണ്ടു; വിവാദ നിയമഭേദഗതിയില്‍ നിന്ന് പിന്‍വാങ്ങി നെതന്യാഹു
ജറുസലേം: ഇസ്രായേലില്‍ കനത്ത പ്രതിഷേധത്തിന് വഴിവെച്ച നിയമ ഭേദഗതിയില്‍ നിന്ന് പിന്‍മാറി ബെഞ്ചമിന്‍ നെതന്യാഹു. കോടതി വിധികളെ മറികടക്കുന്ന നിയമം നെതന്യാഹു സര്‍ക്കാര്‍ പാസാക്കിയതിന് പിന്നാലെയാണ് ഇസ്രായേലില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധം അരങ്ങേറിയത്. ദേശീയ പതാകയുമായി ജനങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് ഒടുവില്‍ നെതന്യാഹു തീരുമാനം പിന്‍വലിക്കുകയായിരുന്നു.
അതേസമയം ആഭ്യന്തര യുദ്ധം ചര്‍ച്ചകളിലൂടെ ഒഴിവാക്കാനുള്ള അവസരമുള്ളപ്പോള്‍ അത് വിനിയോഗിക്കണമെന്ന് ഭേദഗതി മരവിപ്പിച്ച് കൊണ്ട് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അതേസമയം നിയമഭേദഗതി സ്ഥിരമായി പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ദിവസങ്ങള്‍ കഴിയുന്തോറും ശക്തിപ്പെട്ടതിനാല്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോവുകയല്ലാതെ നെതന്യാഹുവിന് വഴിയില്ലായിരുന്നു.

ജഡ്ജിമാരെ നിയമിക്കുന്ന കമ്മിറ്റിയുടെ നിയന്ത്രണം സര്‍ക്കാരില്‍ അധിഷ്ഠിതമാക്കുന്ന നിയമഭേദഗതിയാണ് നെതന്യാഹു കൊണ്ടുവന്നത്. സുപ്രീം കോടതി വിധികളെ മറികടക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കുന്ന പരിഷ്‌കാരങ്ങള്‍ ആയിരുന്നു ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. അഴിമതിയുടെ പേരില്‍ വിചാരണ നേരിടുന്ന നെതന്യാഹു സ്വന്തം സുരക്ഷക്കായി കൊണ്ടുവന്ന നിയമഭേദഗതിയാണ് ഇത് എന്നായിരുന്നു വിമര്‍ശനം.
നെതന്യാഹു മൂന്ന് കേസുകളില്‍ കൈക്കൂലി, വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി വിചാരണ നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ ആണ് പുതിയ നിയമ ഭേദഗതിയ്‌ക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങിയത്. നീതിന്യായ വ്യവസ്ഥയെ തളച്ചിടുന്ന ഇത്തരം നീക്കങ്ങള്‍ അനുവദിക്കാനാവില്ല എന്നാണ് പ്രതിപക്ഷം പറഞ്ഞത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി എന്നാണ് പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡ് ഇതിനെ വിശേഷിപ്പിച്ചത്.
അതിനിടെ നീതിന്യായ വ്യവസ്ഥയെ മാറ്റിമറിക്കാനുള്ള വിവാദ പദ്ധതികള്‍ക്കെതിരെ സംസാരിച്ച പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ നെതന്യാഹു പുറത്താക്കിയിരുന്നു. ഇതോടെ പ്രതിഷേധം ഉച്ഛസ്ഥായിയിലായി. കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയന്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജ്യം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു.
Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം
വ്യാപാര സ്ഥാപനങ്ങളും ആശുപത്രികളും വിമാനത്താവളങ്ങളും അടക്കം സേവനം നിര്‍ത്തി പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതാണ് തീരുമാനത്തില്‍ നിന്ന് നെതന്യാഹുവിനെ പിന്‍വലിയാന്‍ പ്രേരിപ്പിച്ചത്. അതേസമയം നിയമഭേദഗതി പിന്‍വലിക്കാനുള്ള തീരുമാനം പ്രതിപക്ഷം സ്വാഗതം ചെയ്തു. പ്രതിഷേധം അവസാനിപ്പിക്കുന്നതിന് വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കും എന്നും പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications