30 ബില്യണ്‍ സൂര്യന്മാരെ ഒറ്റയടിക്ക് വീഴുങ്ങും, ഭീമാകാരന്‍; തമോഗര്‍ത്തം കൊണ്ട് സംഭവിക്കുക ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍: ശാസ്ത്രലോകം പുതിയൊരു അപകട പ്രതിഭാസത്തെ കണ്ട് അമ്പരന്നിരിക്കുകയാണ്. ഒരു പുതിയ ഭീമാകാരനായ തമോഗര്‍ത്തമാണിത്. ഒരു നക്ഷത്രം അതിന്റെ നാശത്തിന്റെ വക്കിലെത്തി, ജീവിതചക്രം അവസാനിക്കുമ്പോഴാണ് തമോഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത്. പ്രപഞ്ചത്തിലെ വില്ലന്മാരായിട്ടാണ് ഇവ അറിയപ്പെടുന്നത്.
ഒരു പ്രകാശത്തെ പോലും ഇതിലൂടെ കടന്നുപോകാന്‍ തമോഗര്‍ത്തങ്ങള്‍ അനുവദിക്കില്ല.എന്തിനെയും അത് വിഴുങ്ങി കളയും. അത്തരമൊരു ഭീമാകാരനായ തമോഗര്‍ത്തത്തെയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. നമ്മുടെ പ്രപഞ്ചത്തിലെ കോടാനുകോടി സൂര്യന്മാരെ ഒന്നിച്ച് വിഴുങ്ങാന്‍ ശേഷിയുള്ളതാണ് ഈ തമോഗര്‍ത്തം.

വാനശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ തമോഗര്‍ത്തമാണിത്. സൂര്യന്റെ പിണ്ഡത്തേക്കാള്‍ 30 മില്യണ്‍ മടങ്ങ് അധികമാണ് ഇതിന്റെ പിണ്ഡം. സൂര്യനെ മാത്രമല്ല മുന്നില്‍ വരുന്ന എന്തിനെയും വിഴുങ്ങാന്‍ ഇതിന് സാധിക്കും. 30 ദശകോടി സൂര്യന്‍മാരെ ഇതിന് ഒന്നാകെ വിഴുങ്ങാന്‍ സാധിക്കും. ഒരുപ്രകാശം പോലും ഇതിലൂടെ പുറത്തുപോവില്ല.
അടുത്ത കാലത്ത് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുള്ള ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം കൂടിയാണിത്. ഗ്രാവിറ്റേഷനല്‍ ലെന്‍സിംഗ് ഉപയോഗിച്ചാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്. ഇവ റോയല്‍ ആസ്ട്രണോമിക്കല്‍ സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഒരു നക്ഷത്രത്തിന്റെ അന്ത്യത്തോടെ രൂപപ്പെടുന്ന തമോഗര്‍ത്തത്തില്‍ അതിശക്തമായ ഗുരുത്വാകര്‍ഷണ മണ്ഡലമുണ്ടാകും. ഒരു ചെറിയ ഇടത്തിലാണ് അതുണ്ടാവുക. തീര്‍ത്തും നശിച്ച ഒരു നക്ഷത്രത്തിന്റെ പ്രകാശത്ത് ഇത് ഈ ഗുരുത്വാകര്‍ഷണം കൊണ്ട് പിടിച്ച് നിര്‍ത്തും.
അത്രയ്ക്ക് ശക്തമായിരിക്കും ഗുരുത്വാകര്‍ഷണം. അതിനാല്‍ ഒരുപ്രകാശ കണിക പോലും ഇതിന് പുറത്തേക്ക് പോകാനാവില്ല. ആളുകള്‍ക്ക് തമോഗര്‍ത്തങ്ങളെ കാണാനാവില്ല. രണ്ട് വിഭാഗത്തില്‍ വരുന്ന തമോഗര്‍ത്തങ്ങളെയാണ് നാസ നിരീക്ഷിച്ച് വരുന്നത്. സ്‌റ്റെല്ലാര്‍ മാസ് വിഭാഗത്തില്‍ വരുന്നതാണ് ആദ്യത്തേത്ത്. സൂപ്പര്‍ മാസീവ് മോണ്‍സ്‌റ്റേഴ്‌സ് എന്നതാണ് രണ്ടാമത്തേത്. ഇത് വലിയ ഗ്യാലക്‌സികളിലാണ് കണ്ടുവരുന്നത്.
സൂപ്പര്‍ മാസീവ് വിഭാഗത്തില്‍ വരുന്നവ സൂര്യ പ്രകാശത്തെ വരെ പിടിച്ചെടുക്കും. എന്നാല്‍ ഇതിലൂടെ ആ പ്രകാശം കടന്നുപോകില്ല. അത്തരത്തില്‍ കോടിക്കണക്കിന് പ്രകാശങ്ങളെയാണ് ഇത് വിഴുങ്ങുക. രണ്ട് ദശാബ്ദങ്ങള്‍ നീണ്ട കഠിനാധ്വാനത്തിനൊടുവിലാണ് ഈ തമോഗര്‍ത്തത്തെ കണ്ടെത്തിയത്. ദര്‍ഹം യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അലസ്റ്റര്‍ എഡ്ജാണ് ഇതിനെ ആദ്യം നിരീക്ഷിക്കാന്‍ തുടങ്ങിയത്.
കൂടുതല്‍ മികവേറി ടെലസ്‌കോപ്പുകളിലൂടെ ഇത്തരം കണ്ടെത്തലുകള്‍ ഇനിയും സാധ്യമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കൂടുതല്‍ ദൂരത്തില്‍ നിന്നുള്ള പ്രകാശത്തെ ഇത് പിടിച്ചെടുത്ത് തമോഗര്‍ത്തത്തിനുള്ളിലേക്ക് ആകര്‍ഷിക്കും. അതിനുള്ള കരുത്ത് ഈ തമോഗര്‍ത്തത്തിനുണ്ട്.
ഇവിടെ പോകണോ: എജ്ജാതി സ്ഥലങ്ങളാണ്, റിസ്‌കാണ് കാര്യങ്ങള്‍, എല്ലാം ഇന്ത്യയില്‍












Click it and Unblock the Notifications