
ബ്രിട്ടനിലെ രാജ്ഞിയേക്കാള്‍ സമ്പന്ന ; വിവാദങ്ങളൊഴിയാതെ അക്ഷത മൂര്‍ത്തി
ലണ്ടന്‍: ബ്രിട്ടനിലെ ധനമന്ത്രി ഋഷി സുനകിന്റെ ഭാര്യയും ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തിയുടെ മകളുമായ അക്ഷത മൂര്‍ത്തി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അക്ഷത മൂര്‍ത്തി ബ്രിട്ടീഷ് രാജ്ഞിയേക്കാള്‍ സമ്പന്നയാണെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. അതോടെയാണ് അക്ഷത മൂര്‍ത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചത്.
എന്നാല്‍ ആ റിപ്പോര്‍ട്ടിന് പിന്നാലെ നിരവധി വിവാദങ്ങളാണ് അക്ഷത മൂര്‍ത്തിയെ ചുറ്റിപ്പറ്റി വരുന്നത്. ഇവരുടെ സ്വത്ത് വകകളെപ്പറ്റി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 42കാരിയായ അക്ഷതക്ക്
ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ സ്വന്തമായുണ്ടെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

കമ്പനി സ്റ്റോക് എക്‌സ്‌ചേഞ്ചുകളില്‍ നല്‍കുന്ന വിവരം അനുസരിച്ചുള്ള കണക്കുകളാണ് പുറത്തുവന്നത്.
2021ലെ സണ്‍ഡേ ടൈംസിന്റെ സമ്പന്നരുടെ പട്ടിക അനുസരിച്ച് അക്ഷത എലിസബത്ത് രാജ്ഞിയേക്കാള്‍ സമ്പന്നയാണ് അക്ഷത മൂര്‍ത്തി. 2021 ലെ റിപ്പോര്‍ട്ട് പ്രകാരം ബ്രിട്ടീഷ് രാജ്ഞിക്ക് 460 മില്യണ്‍ ഡോളറിന്റെ സമ്പത്താണുള്ളത്. ഇതിന് പിന്നാലെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.
അക്ഷത നികുതി അടക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം ഉയര്‍ന്നത്. അക്ഷതക്ക് ഇന്നും ഇന്ത്യന്‍ പൗരത്വം ആണ് ഉളളത്. ബ്രിട്ടീഷ് പൗരത്വം ഇല്ലാത്ത കാരണത്താല്‍ ഇതര രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് അക്ഷത നികുതി അടക്കേണ്ട ആവശ്യമില്ലായിരുന്നു. തുടര്‍ന്നാണ് വിദേശ വരുമാനങ്ങള്‍ക്കും നികുതി തരാന്‍ ഒരുക്കമാണെന്നും ബ്രിട്ടനിലെ നിയമപ്രകാരം നികുതി നല്‍കുമെന്നും അക്ഷത വ്യക്തമാക്കിയത്. 'എന്റെ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഭർത്താവിന് മേൽ പഴിചാരാണോ കുടുംബത്തെ ബാധിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്നും' അവർ പറഞ്ഞു.

അക്ഷതയും ഋഷി സുനക്കും വലിയ നിലയില്‍ സ്വത്തുവകകള്‍ സ്വന്തമാക്കിയിട്ടുണ്ട്. കെന്‍സിംഗ്ടണില്‍ ഏഴ് മില്യണ്‍ പൗണ്ടിന്റെ അഞ്ച് കിടപ്പുമുറികളോട് കൂടിയ വീടും കാലിഫോര്‍ണിയയിലെ സാന്താ മോണിക്കയിലുള്ള ഒരു ഫ്ളാറ്റും ഉള്‍പ്പെടെ കുറഞ്ഞത് നാല് വസ്തുവകകള്‍ ഇരുവര്‍ക്കും സ്വന്തമായിട്ടുണ്ട്. വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയായ കാറ്റമരന്‍ വെഞ്ച്വേഴ്സിന്റെ ഡയറക്ടര്‍ കൂടിയാണ് അക്ഷത. 2010 മുതല്‍ തന്നെ അക്ഷത ഫാഷന്‍സ് എന്ന സ്ഥാപനവും ഇവര്‍ നടത്തുന്നുണ്ട്.

നിലവിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെന്ന് പറയുന്നയാളാണ് ഋഷി സുനക്. അതിനാല്‍ തന്നെ തന്നെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ഋഷിയുടെ പ്രതികരണം.
'നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തി അമിത്ഷാ ജി' : പ്രതികരണവുമായി കെ ടി രാമറാവു