തട്ടിക്കൊണ്ടുപോയി, വളര്‍ത്തിയത് കുരങ്ങന്മാര്‍; മനുഷ്യരുടെ ഭാഷയറിയില്ല, വൈറലായി ബ്രിട്ടീഷ് യുവതി
ലണ്ടന്‍: മൗഗ്ലിയെ കുറിച്ച് കേട്ടിട്ടില്ലേ. ജംഗിള്‍ ബുക്ക് എന്ന അതിപ്രശസ്തമായ കഥാപാത്രത്തിന്റെ പേരാണിത്. ചെന്നായ്ക്കളാണ് മൗഗ്ലിയെ എടുത്ത് വളര്‍ത്തിയത്. മൗഗ്ലി പിന്നീട് മൃഗങ്ങളുടെ ഭാഷ പഠിക്കുകയായിരുന്നു. അതുപോലൊരു സംഭവമാണ് ഇപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചിരിക്കുന്നത്. ബ്രിട്ടീഷ് യുവതി കുരങ്ങന്മാര്‍ വളര്‍ത്തിയിരിക്കുകയാണ്.
ഇപ്പോള്‍ സംസാരിക്കുന്നത് പോലും മൃഗങ്ങളുടെ ഭാഷയിലാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് ഇവര്‍. തന്റെ അനുഭവങ്ങളെല്ലാം ഇപ്പോള്‍ പുസ്തകത്തിലൂടെ ലോകത്തെ അറിയിക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. എന്താണ് ഇവര്‍ക്ക് സംഭവിച്ചതെന്ന് വിശദമായി നോക്കാം....

image credit: Primates twitter
കൊളംബിയന്‍ ബ്രിട്ടീഷ് യുവതിയായ മരീന ചാപ്മാനാണ് ഈ അത്ഭുത യുവതി. ഇവര്‍ തന്റെ ജീവിതത്തിലെ ബാല്യം മുഴുവന്‍ കാട്ടിലാണ് ചെലവിട്ടത്. അതും ഒറ്റയ്ക്കായിരുന്നു. കൂട്ടിനായുള്ളത് കുരങ്ങന്മാരും, മറ്റ് വന്യമൃഗങ്ങളും. തന്നെ അഞ്ച് വയസ്സുള്ളപ്പോള്‍ ഗ്രാമത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്നും, തുടര്‍ന്ന് അവര്‍ കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ചാപ്മാന്‍ പറഞ്ഞു. തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങള്‍ തനിക്ക് കാട്ടിലാണ് ജീവിക്കേണ്ടി വന്നത്. തന്നെ വളര്‍ത്തിയത് കപൂച്ചിന്‍ കുരങ്ങന്മാരാണെന്ന് യുവതി പറഞ്ഞു.

മരീന ചാപ്മാനെ പിന്നീട് കുരങ്ങന്മാരില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് സംസാരിക്കാനൊക്കെ ഇവര്‍ ബുദ്ധിമുട്ടിയിരുന്നു. ഇപ്പോള്‍ സാധാരണ നിലയിലാണ് അവര്‍. അടുത്തിടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ അഭിമുഖത്തില്‍ ഇവര്‍ വിശദീകരിച്ചു. തന്നെ കാട്ടിലെ മൃഗങ്ങളാണ് വളര്‍ത്തിയത്. കുരങ്ങന്മാര്‍ അവരുമായി സംസാരിക്കുന്നത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചു. അതിന് ശേഷമാണ് തന്നെ രക്ഷപ്പെടുത്തിയതെന്ന് ചാപ്മാന്‍ പറഞ്ഞു. തന്നെ രണ്ട് പേര്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് ചാപ്മാന്‍ ഓര്‍ത്തെടുത്തുന്നു.

തട്ടിക്കൊണ്ടു പോയവര്‍ തന്നെ വാഹനത്തില്‍ കയറ്റിയാണ് കൊണ്ടുപോയത്. തനിക്ക് സ്വന്തം മാതാപിതാക്കളെ ചെറിയൊരു ഓര്‍മ പോലുമില്ല. പക്ഷേ ഒരു തെരുവില്‍ ഒറ്റയ്ക്ക് താമസിച്ചത് ഓര്‍മയുണ്ട്. തട്ടിക്കൊണ്ടുപോയവരുടെ കാലുകള്‍ ഓര്‍മയുണ്ട്. ഒന്ന് കറുത്തതും, മറ്റൊരു വെളുത്തയാളുമാണ്. ഇവര്‍ ഷോര്‍ട്‌സ് ധരിച്ചാണ് വന്നത്. അവരോട് ഞാന്‍ കരഞ്ഞുപറയുന്നുണ്ടായിരുന്നു. എന്നെ കാട്ടില്‍ ഉപേക്ഷിച്ച് പോകരുതെന്ന്. പക്ഷേ അവര്‍ കേട്ടില്ല. കാട്ടില്‍ കുരങ്ങന്മാര്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്നത് തന്നെ ഭയപ്പെടുത്തിയെന്നും മരീന പറഞ്ഞു.

image credit: Primates twitter
വൈകാതെ തന്നെ ഒരു കുരങ്ങന്‍ തന്റെ അടുത്തേക്ക് വന്നു. തന്നെ കൈകൊണ്ട് തട്ടി നോക്കുന്നുണ്ടായിരുന്നു ആ കുരങ്ങന്‍. പിന്നാലെ ധാരാളം കുരങ്ങന്മാരെത്തി. കുറച്ച് ആശ്വാസം അപ്പോഴാണ് തോന്നിയത്. ആരെയെങ്കിലും കാണുന്നത് ആ സമയത്ത് വലിയ ആശ്വാസമായിരുന്നു. ഞാന്‍ കരയാന്‍ പോലും മറന്ന് പോയിരുന്നു. അപ്പോഴും താന്‍ ഭയപ്പെട്ടിരിക്കുകയായിരുന്നുവെന്ന് മരീന പറഞ്ഞു. മൃഗങ്ങളുമായി പക്ഷേ അത്ര പെട്ടെന്ന് പൊരുത്തപ്പെടാനായില്ല. പല ആഴ്ച്ചകള്‍ കഴിഞ്ഞാണ് അവര്‍ എന്നെ കൂട്ടത്തിലൊരാളായി അംഗീകരിച്ചത്.

അധികം വൈകാതെ അവരുമായി സംസാരിക്കാന്‍ പഠിച്ചു. കുരങ്ങന്മാരുടെ ഭാഷയും പഠിച്ചു. ഇതെല്ലാം സുരക്ഷിതമായിരിക്കാനും, ഭക്ഷണം കണ്ടെത്താനുമൊക്കെയായിരുന്നു. അതേസമയം ഇവരെ അയല്‍വാസിയായ മരുജയാണ് രക്ഷപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിന്നീട് മരിയ എന്ന സ്ത്രീ 14ാം വയസ്സ് മുതല്‍ ഇവരെ ദത്തെടുത്ത് വളര്‍ത്തുകയായിരുന്നു. ഇവരുടെ ആത്മകഥ ദ ഗേള്‍ വിന്‍ നോ നെയിമില്‍ പൂര്‍ണമായ വിവരങ്ങളുണ്ട്. മകളാണ് ഈ പുസ്‌കതത്തിന്റെ കാര്യത്തില്‍ അവരെ സഹായിക്കുന്നത്.












Click it and Unblock the Notifications