• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മരണാനന്തരം ജീവിതമുണ്ടോ ?

മരണത്തിന് ശേഷം ജീവിതമുണ്ടോ...മരണവും മരണാനന്തരജീവിതവുമെല്ലാം എന്നും ഉത്തരംകിട്ടാത്ത ചോദ്യങ്ങളാണ്. എന്നാല്‍ പുതിയൊരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് യു.കെ. ആസ്ഥാനമായുളള ഗവേഷകരുടെ ഒരു കൂട്ടായ്മ. ഹൃദയാഘാതത്തെുടര്‍ന്ന് വൈദ്യശാസ്ത്രപരമായി മരിച്ചുവെന്ന് വിധിയെഴുതി ജീവിതത്തിലേക്ക് അദ്ഭുതകരമായി മടങ്ങിയെത്തിയ രോഗികളില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച ശേഷവും 20 -30 സെക്കന്റുകളോളം മസ്തിഷ്‌ക്കത്തിന് പ്രവര്‍ത്തിക്കാനാകുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ 40 ശതമാനത്തോളം ആളുകളും ഇക്കാര്യം ശരിവയ്ക്കുകയുണ്ടായി. ' ക്ലിനിക്കലി ഡെഡ്' എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ശേഷവും ഒരു പ്രത്യേക രീതിയിലുളള തിരിച്ചറിവുകള്‍ രോഗികളില്‍ കാണാനായി. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച രോഗികളില്‍പ്പലര്‍ക്കും മൂന്ന് മിനിറ്റോളം ജീവിതത്തിലെ നിമിഷങ്ങള്‍ അറിയാനാകുന്നുണ്ടായിരുന്നു. അബോധാവസ്ഥയില്‍ നിന്ന് ഉണര്‍ന്നശേഷം ഇക്കാര്യം അവര്‍ക്ക് ഓര്‍ത്തെടുക്കാനുമായി. മതിഭ്രമം ഉളവാക്കുന്ന സംഭവങ്ങളാണ് രോഗികളില്‍പ്പലരും ഓര്‍ത്തെടുത്തതെന്ന ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ അസി. പ്രൊഫസര്‍ ഡോ. സാം പാര്‍ണിയ പറയുന്നു.

'' ആശുപത്രിക്കിടക്കയില്‍ നിന്ന് പുനര്‍ജീവിച്ച ശേഷം സതാംപ്ടണ്‍ സ്വദേശിയും 57 കാരുമായ ഒരാള്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത് ഏറെ വിസ്മയത്തോടെയാണ് ഞങ്ങള്‍ കേട്ടറിഞ്ഞത്. പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ തീര്‍ത്തും വിശ്വസനീയം തന്നെയായിരുന്നു. മരണത്തോടു മല്ലിടുമ്പോഴും ജീവിതത്തിലേക്കുളള തിരിച്ചുവരവിന്റെ നിമിഷങ്ങള്‍ തനിക്ക് നിരീക്ഷിക്കാനായതായി അയാള്‍ പറഞ്ഞു. അര്‍ദ്ധബോധാവസ്ഥയിലെ തിരിച്ചറിവുകള്‍ മൂന്നു മിനിട്ടോളം നീണ്ടുനിന്നിരിക്കാം. തന്റെ മുറിയില്‍ സംഭവിച്ച കാര്യങ്ങളെല്ലാം അയാള്‍ക്ക് ഓര്‍ത്തെടുക്കാനായി. പ്രത്യേകിച്ചും മൂന്ന് മിനിട്ടിനുളളില്‍ കേട്ട ബീപ് ശബ്ദം. അയാള്‍ പറഞ്ഞതൊക്കെ സത്യം തന്നെയായിരുന്നു. '' - ഡോ. പര്‍ണിയയുടെ വാക്കുകള്‍.

യു.കെ., യു.എസ്., ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഹോസ്പിറ്റലുകളില്‍ നിന്നായി 2060 രോഗികളെയാണ് പഠനവിധേയമാക്കിയത്. പുനരുജ്ജീവനത്തെക്കുറിച്ച് പുറത്തിറക്കിയ ജേര്‍ണലില്‍ ഇക്കാര്യം പ്രതിപാദിച്ചിട്ടുണ്ട്. 46 ശതമാനത്തോളം പേര്‍ക്ക് മനസ്സിലെ ചിന്തകള്‍ ഓര്‍ത്തെടുക്കാന്‍ സാധിച്ചപ്പോള്‍ ഒമ്പത് ശതമാനത്തോളം പേര്‍ ഓര്‍ത്തെടുത്തത് മരണത്തെ മുഖാമുഖം കണ്ടതിനെയാണ്. കണ്ടതും കേട്ടതുമായ സംഭവങ്ങള്‍ രണ്ടുശതമാനം പേര്‍ പങ്കുവച്ചു. മരണത്തെ ചുറ്റിപ്പറ്റിയുളള ഈ ഓര്‍ത്തെടുക്കലുകളെക്കുറിച്ച് ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് ഡോ. പര്‍ണിയയുടെ പക്ഷം. മരണശേഷം എന്തൊക്കെ സംഭവിച്ചേക്കാം എന്ന ചിന്തകളിലേക്കുളള വാതില്‍ തുറന്നുതരാന്‍ ഈ പഠനത്തിന് സാധിച്ചേക്കുമെന്ന് പറയുകയാണ് പ്രബന്ധം പ്രസിദ്ധീകരിച്ച ജേര്‍ണലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ആയ ഡോ. ജെറി നോളന്‍.

English summary
A medical study carried out on the subject says that life can continue after death. A team based in the UK has spent the last four years seeking out cardiac arrest patients to analyse their experiences. they found that the survivors described some form ofawareness at a time when they were declared clinically dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more