കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാപ്പിറ്റോൾ കലാപം; ട്രംപിന് ഫേസ്ബുക്കിൽ ഏർപ്പെടുത്തിയ വിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടി സക്കർബര്‍ഗ്

Google Oneindia Malayalam News

വാഷിംഗടണ്‍: അമേരിക്കയിലെ കാപ്പിറ്റോള്‍ മന്ദിരത്തിലുണ്ടായ സംഭവ വികാസങ്ങളെ തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയികരിക്കുന്ന വിലക്ക് അനിശ്ചിതമായി നീട്ടും. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയിലെ പ്രസിഡന്റ് അധികാരം കൈമാറ്റം ചെയ്യുന്നതുവരെ ഈ വിലക്ക് തുടരുമെന്ന് സര്‍ക്കര്‍ബെര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കി.

trump

ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് ഞങ്ങളുടെ സേവനം ലഭ്യമാക്കുന്നത് തുടര്‍ന്നാല്‍ അതിന്റെ അപകട സാധ്യത, വളരെ വലുതാണെന്ന് ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്ക് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ നിരോധനം അനിശ്ചിതകാലത്തേക്കോ, അദ്ദേഹം പ്രസിഡന്റ് അധികാരം കൈമാറ്റം നടത്തുന്നതുവരെയോ തുടരുമെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു.

ട്രംപിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൂടുതല്‍ ആക്രമ സംഭവങ്ങള്‍ നടത്താന്‍ കാരണമായേക്കുമെന്ന വിലയിരുത്തലില്‍ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ നീക്കം ചെയ്തത്. ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെതിരെ രൂക്ഷമായ കലാപം അഴിച്ചുവിടുന്നതിന് പ്രേരിപ്പിക്കാന്‍ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സക്കര്‍ബര്‍ഗ് പറയുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് ഫേസ്ബുക്ക് കടന്നത്.

'അപമാനകരം'; അമേരിക്കയ്ക്ക് നാണക്കേടായി കാപ്പിറ്റോൾ കലാപം,അപലപിച്ച് ലോക നേതാക്കൾ'അപമാനകരം'; അമേരിക്കയ്ക്ക് നാണക്കേടായി കാപ്പിറ്റോൾ കലാപം,അപലപിച്ച് ലോക നേതാക്കൾ

കോണ്‍ഫഡറേറ്റ് പതാകകള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ പാറിപറന്നപ്പോള്‍, അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യംകോണ്‍ഫഡറേറ്റ് പതാകകള്‍ കാപ്പിറ്റോള്‍ മന്ദിരത്തില്‍ പാറിപറന്നപ്പോള്‍, അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യം

ജോ ബൈഡന്‍ തന്നെ പ്രസിഡന്റെന്ന് യുഎസ് കോണ്‍ഗ്രസ്, അധികാരം കൈമാറുമെന്ന് പ്രഖ്യാപിച്ച് ട്രംപ്!!ജോ ബൈഡന്‍ തന്നെ പ്രസിഡന്റെന്ന് യുഎസ് കോണ്‍ഗ്രസ്, അധികാരം കൈമാറുമെന്ന് പ്രഖ്യാപിച്ച് ട്രംപ്!!

English summary
Capitol riots; Trump's Facebook and Instagram accounts to remain banned till end of term
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X