കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഇനി കുടുംബമായി തങ്ങാം..അധികഫീസ് ചുമത്തില്ല..ഇഖാമയില്‍ അധിക തുക നല്‍കണം..!!

  • By അനാമിക
Google Oneindia Malayalam News

റിയാദ്: കുടുംബ വിസയില്‍ അധിക ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ നിന്നും സൗദി സര്‍ക്കാര്‍ പിന്‍മാറുന്നു. പകരം ഇഖാമയില്‍ അധിക ഫീസ് ഈടാക്കാനാണ് തീരുമാനം. വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ താമസിക്കാനുള്ള അനുമതി രേഖയായ ഇഖാമയില്‍ രണ്ട് ശതമാനമാണ് അധിക തുകയീടാക്കുക.

Read Also: അമ്മ ഉറങ്ങിയാല്‍ മകളെ തേടി വരുന്ന അച്ഛന്‍..!!എനിക്ക് പേടിയാ ടീച്ചറേ..അച്ഛന്റെ കൂടെ ഞാന്‍ കിടക്കില്ല!

Read Also: മലയാളത്തിലെ പ്രമുഖ സംവിധായകന്‍ കിടപ്പറ പങ്കിടാന്‍ ക്ഷണിച്ചു..പ്രശസ്ത നടി വെളിപ്പെടുത്തുന്നു..!!

ഇഖാമ തുക ഉയർത്തി

കുടുംബ വിസക്കാർ മാത്രമല്ല എല്ലാ വിദേശികളും ഇഖാമയുടെ രണ്ട് ശതമാനം അധികം നല്‍കേണ്ടതായി വരും. പ്രവാസികള്‍ കുടുംബാംഗങ്ങളെ നാട്ടിലേക്ക് അയയ്ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി.

അധിക സാമ്പത്തിക ബാധ്യത

ഇത് തൊഴിലാളികള്‍ക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. സ്വദേശിവത്ക്കരണം നടപ്പിലാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ കുടുംബ വിസയില്‍ എത്തുന്നവര്‍ക്ക് അധിക ഫീസ് എന്ന തീരുമാനമെടുത്തത്.

വൻ തുക പിരിവ്

ആദ്യഘട്ടത്തില്‍ വിസ അടിക്കുമ്പോള്‍ നൂറ് റിയാലും ജൂലൈ ഒന്ന് മുതല്‍ 200 റിയാല്‍ വീതവും കുടുംബ വിസക്കാരില്‍ നിന്നും പിരിച്ചെടുക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. വര്‍ഷത്തില്‍ 100 റിയാല്‍ വീതം വര്‍ധിപ്പിക്കാനും തീരുമാനിച്ചിരുന്നു.

ഒരംഗത്തിന് 400 റിയാൽ

അങ്ങനെ വന്നാല്‍ സൗദിയില്‍ കുടുംബവിസയില്‍ തങ്ങുന്ന വിദേശികള്‍ക്ക് അത് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുമായിരുന്നു. 2020 ആകുമ്പോഴേക്കും ഒരു അംഗത്തില്‍ നിന്നും 400 റിയാല്‍ പിരിച്ചെടുക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.

എടുത്താലും പുതുക്കിയാലും ഫീസ്

തീരുമാനം നടപ്പിലാക്കിയാല്‍ 5 അംഗങ്ങളുള്ള ഒരു കുടുംബം വര്‍ഷത്തില്‍ ആയിരം റിയാല്‍ അധികം നല്‍കേണ്ടതായി വരും. പുതിയ നിയമപ്രകാരം ഇഖാമ പുതുക്കുമ്പോഴും പുതിയത് എടുക്കുമ്പോഴും വര്‍ഷത്തിലൊരു തവണ ഫീസ് ഈടാക്കും.

പ്രവാസികൾക്ക് തിരിച്ചടി

കുടുംബ വിസക്കാര്‍ക്ക് അധിക നിരക്ക് ഏര്‍പ്പെടുത്തിയത് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയാണ് ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇഖാമ ഫീസ് വര്‍ധിപ്പിച്ചതും ഒട്ടും സന്തോഷകരമായ വാര്‍ത്തയല്ല.

ഇഖാമ നാലായിരം റിയാൽ വരെ

നേരത്തെ ഇഖാമ കാലാവധി രണ്ട് വര്‍ഷമായിരുന്നു. എന്നാലിപ്പോഴത് ഒരു വര്‍ഷമാക്കി കുറച്ചിരിക്കുകയാണ്. ആയിരം റിയാലായിരുന്നത് ഇപ്പോള്‍ നാലായിരം റിയാല്‍ വരെയായി വര്‍ധിച്ചിട്ടുണ്ട്. ഇതും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളായിരിക്കും സൃഷ്ടിക്കുക.

English summary
Saudi Arabia reduces higher rates in family visa fees.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X