വണ്‍ ബെല്‍റ്റ് വണ്‍ റോഡ‍്:ഇന്ത്യയ്ക്കെതിരെ ചൈനീസ് വാര്‍ത്താ ഏജന്‍സി,സിക്കിം തര്‍ക്കത്തിലെ വൈരാഗ്യം!

  • Written By:
Subscribe to Oneindia Malayalam

ബീജിങ്: ചൈനയും പാകിസ്താനും ചേര്‍ന്ന് നടപ്പിലാക്കുന്ന വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ ഇന്ത്യയ്ക്കെതിരെ ചൈനീസ് വാര്‍ത്താ ഏജന്‍സി. സിന്‍ഹ്വാ വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച പ്രസംഗത്തിലാണ് വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഇന്ത്യ പുലര്‍ത്തുന്ന സംശത്തിനെതിരെ രംഗത്തെത്തിയിട്ടുള്ളത്.

സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഡോക് ല പ്രദേശത്തിന്‍റെ പേരില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ് ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യയുടേത് ഹൃസ്വദൃഷ്ടിയും ചൈനപ്പേടിയുമാണെന്നും വാര്‍ത്താ ഏജന്‍സി കുറ്റപ്പെടുത്തുന്നു. സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുന്നില്ലെന്നും പദ്ധതി ചൈനീസ് ഉല്‍പ്പന്നമല്ലെന്നും ചൂണ്ടിക്കാണിക്കുന്ന വാര്‍ത്താ ഏജന്‍സി ചൈനീസ് നിക്ഷേപത്തോടെ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയിലുണ്ടാവാനിടയുള്ള വളര്‍ച്ചയും മധ്യേഷ്യന്‍ രാഷ്ട്രങ്ങളും ഏഷ്യന്‍, യൂറോപ്യന്‍ രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ചും പരാമര്‍ശിക്കുന്നു.

 പരമാധികാരത്തെ ബാധിക്കില്ല

പരമാധികാരത്തെ ബാധിക്കില്ല

സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ പരമാധികാരത്തെ ബാധിക്കുന്നില്ലെന്നും പദ്ധതി ചൈനീസ് ഉല്‍പ്പന്നമല്ലെന്നും, ഈ അവസരം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുമെന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുമെന്നും സിന്‍ഹ്വാ ചൂണ്ടിക്കാണിക്കുന്നു. ഈ കൂട്ടായ്മ ലോകത്തെ അസ്ഥിരത ഇല്ലാതാക്കുമെന്നും രാഷ്ട്രീയ വിശ്വാസം കെട്ടിപ്പടുക്കുമെന്നും ഏജന്‍സി പറയുന്നു.

ചൈന- പാക് സാമ്പത്തിക ഇടനാഴി

ചൈന- പാക് സാമ്പത്തിക ഇടനാഴി

പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്ന ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയോടുള്ള എതിര്‍പ്പ് മൂലമാണ് ഇന്ത്യ മെയ് 14 ബീജിങ്ങില്‍ നടന്ന ബെല്‍റ്റ് ആന്‍‍ഡ് റോഡ് ഫോറത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നതെന്നും സിന്‍ഹ്വാ വാര്‍ത്താ ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ ഉന്നയിച്ച കാര്യങ്ങള്‍ മനസിലാക്കാവുന്നതാണെന്നും എന്നാല്‍ പദ്ധതിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ളത് ശരിയായ തീരുമാനമല്ലെന്നും സിന്‍ഹ്വാ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയ്ക്കെതിരെ ചൈനീസ് മാധ്യമങ്ങള്‍

ഇന്ത്യയ്ക്കെതിരെ ചൈനീസ് മാധ്യമങ്ങള്‍

വണ്‍ റോഡ്, വൺ ബെൽറ്റ് പദ്ധതിയോട് ഇന്ത്യ എതിർപ്പ് കാണിക്കുന്നതിനെതിരെ നേരത്തെ ചൈനീസ് മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു. വൺ ബെൽറ്റ് ആൻഡ് റോഡ് ഫോറത്തില്‍ ഇന്ത്യ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് ആഭ്യന്തര രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും ഇത് ചൈനയുടെ മേൽ സമ്മർദ്ദം ചെലുത്തി പ്രത്യേക ശ്രദ്ധ നേടുന്നതിനാണ് എന്നുമാണ് ചൈനീസ് മാധ്യമങ്ങളുടെ ആരോപണം. ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ സജീവമാക്കുന്നതിനായി ചൈന ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകുമെന്നും ഇന്ത്യ കണക്കകൂട്ടുന്നുവെന്നും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആരോപിച്ചിരുന്നു.

 ഇന്ത്യയില്ലെങ്കില്‍ ​എന്തുസംഭവിക്കും

ഇന്ത്യയില്ലെങ്കില്‍ ​എന്തുസംഭവിക്കും

ബെൽറ്റ് ആൻഡ് റോഡ് ഫോറത്തില്‍ ഇന്ത്യ പങ്കെടുക്കാൻ വിസമ്മതിക്കുന്നത് ആഭ്യന്തര രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്നും ഇത് ചൈനയുടെ മേൽ സമ്മർദ്ദം ചെലുത്തി പ്രത്യേക ശ്രദ്ധ നേടുന്നതിനാണ് എന്നും ആരോപിക്കുന്ന ചൈനീസ് മാധ്യമങ്ങൾ ഫോറത്തിൽ ഇന്ത്യയുടെ അഭാവം ചൈനയുടെ ഫോറത്തെ തെല്ലും ബാധിക്കില്ലെന്നും അവകാശപ്പെടുന്നു. ഇത് ലോകത്തെ വളർച്ചയിലും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും സൃഷ്ടിക്കില്ലെന്നും മാധ്യമങ്ങൾ ഇന്ത്യയ്ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരുന്നു.

പരമാധികാരം സംരക്ഷിക്കണം

പരമാധികാരം സംരക്ഷിക്കണം

50 ബില്യൺ ഡോളർ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴി ഉയർന്നുന്ന പരമാധികാര പ്രശ്നങ്ങളെ തുടർന്നാണ് ഇന്ത്യ മെയ് മാസത്തില്‍ നടന്ന ചൈനയിൽ നടന്ന ചൈനീസ് ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്നത്.

എതിർപ്പ് സാമ്പത്തിക ഇടനാഴിയോട്

എതിർപ്പ് സാമ്പത്തിക ഇടനാഴിയോട്

ചൈന-പാക് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ടാണ് ഇന്ത്യയ്ക്ക് എതിര്‍പ്പുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്‍റെ പരമാധികാരം അടിയറവ് വെച്ചുകൊണ്ടുള്ള പദ്ധതികൾക്ക് ഒന്നും തന്നെ ഇന്ത്യ അനുമതി നൽകില്ലെന്നും വാർത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. പാകിസ്താനുമായി സഹകരിച്ച് ചൈന- പാക് സാമ്പത്തിക ഇടനാഴിയ്ക്ക് പുറമേ ഏഷ്യയുടെ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളും പരിഗണനയിലുണ്ട്. തുറമുഖങ്ങൾ, റെയിൽവേ ലൈനുകൾ, വൈദ്യുതി ലൈനുകൾ എന്നിവ നിർമിക്കുന്നതും പരിഗണനയിലുണ്ട്.

പദ്ധതി പ്രഖ്യാപനം 2013ൽ

പദ്ധതി പ്രഖ്യാപനം 2013ൽ

2013ൽ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങാണ് വൺ ബെല്‍റ്റ്, വൺ റോഡ് പദ്ധതി പ്രഖ്യാപിക്കുന്നത്. പൗരാണിക പാതയായ സിൽക്ക് റൂട്ട് പുനരുജ്ജീവിപ്പിക്കുകയും മധ്യ, പശ്ചിമ, ദക്ഷിണേഷ്യന്‍, രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നീ രാഷ്ട്രങ്ങളിൽ റെയിൽലേ ലൈൻ, ഊർജ്ജനിലയങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് നിക്ഷേപം നടത്തുകയാണ് ലക്ഷ്യം. ഇതിന് പുറമേ പ്രകൃതിവാതക പൈപ്പ്ലൈൻ, എണ്ണ പൈപ്പ്ലൈൻ, റെയിൽപാത, ചൈനീസ് നിക്ഷേപത്തോടെയുള്ള തുറമുഖങ്ങൾ എന്നിവയും പദ്ധതികൊണ്ട് ചൈന ലക്ഷ്യമിടുന്നു.

സിക്കിം അതിര്‍ത്തി തര്‍ക്കം

സിക്കിം അതിര്‍ത്തി തര്‍ക്കം

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഡോക് ലയില്‍ ചൈന റോഡ് നിര്‍മാണം ആരംഭിച്ചതാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലേല്‍പ്പിച്ചത്. ഇന്ത്യന്‍ സൈന്യം ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നാണ് ചൈനയുടെ വാദം ഇതാണ് നാഥുലാ ചുരം വഴിയുള്ള കൈലാസ്- മാനസസരോവര്‍ യാത്ര ത‍ടഞ്ഞതെന്നും ചൈന ആരോപിക്കുന്നു. 47 അംഗ സംഘത്തേയാണ് നാഥുല ചുരത്തില്‍ വച്ച് ചൈനീസ് സൈന്യം രണ്ട് തവണ തടഞ്ഞത്. ഒടുവില്‍ നാഥുലാ ചുരം വഴിയുള്ള തീര്‍ത്ഥാടനം ഇന്ത്യ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

English summary
China's official news agency on Sunday slammed India's "strategic myopia" and "suspicions" towards China over staying away from the "One Belt, One Road" (OBOR) project.
Please Wait while comments are loading...