രാജ്യമാണ് പ്രധാനം മതമല്ല, ഇസ്ലാം വിശ്വാസികള്‍ വിദേശരീതികള്‍ രാജ്യത്തേക്ക് കൊണ്ടുവരേണ്ടെന്ന് ചൈന

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ബെയ്ജിങ്: ഇസ്ലാം മതവിശ്വാസം ചൈനയില്‍ സ്വതവേ അടിച്ചമര്‍ത്തപ്പെടുന്ന മതമായിട്ടാണ് കണക്കാക്കാറുള്ളത്. നേരത്തെ റംസാന്‍ നിരോധിച്ചത് പോലുള്ള സംഗതികളൊക്കെ കമ്മ്യൂണിസ്റ്റ് ചൈനയില്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ ഇസ്ലാം വിശ്വാസികള്‍ക്ക് വീണ്ടും ഭീഷണിയുമായി ചൈന. എന്നാല്‍ ഇത്തവണ കുറച്ച് പുകഴ്ത്തിയതിന് ശേഷമാണ് ചൈന ഭീഷണി പ്രകടമാക്കിയത്. മുസ്ലീം മതവിശ്വാസികള്‍ വിദേശ സംസ്‌കാരം രാജ്യേത്തക്ക് കൊണ്ടുവരാന്‍ നോക്കേണ്ടെന്നാണ് മുതിര്‍ന്ന് ചൈനീസ് വക്താവ് പറഞ്ഞിരിക്കുന്നത്. ചൈനയിലെ പള്ളികളൊക്കെ ഇത്തരത്തില്‍ വിദേശ സ്റ്റൈലുകള്‍ ആലേഖനം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് ഇത് അനുവദിക്കില്ലെന്നും ചൈന പറയുന്നു.

ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവച്ചത് 14 കരാറുകള്‍: ചൈനയ്ക്ക് പണികൊടുക്കാന്‍ കൈകോര്‍ക്കും!!

1

രാജ്യത്ത് ആകെ 20 മില്യണ്‍ മുസ്ലീങ്ങളാണുള്ളത്. അതേസമയം രാജ്യത്ത് മതസ്വാതന്ത്ര്യം ഉണ്ടെന്നാണ് ചൈന അവകാശപ്പെടുത്തുന്നത്. എന്നാല്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ചൈന അടുത്ത കാലത്തായി കൊണ്ടുവരുന്നത്. മതതീവ്രവാദവും ആക്രമണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത്. അതേസമയം സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ചൈനീസ് ഇസ്ലാമിക് അസോസിയേഷന്റെ അധ്യക്ഷന്‍ യാങ് ഫാമിങ്ങും മുസ്ലീങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇസ്ലാം മതം ഒരിക്കലും മതനിരപേക്ഷി ജീവിതത്തില്‍ ഇടപെടരുതെന്ന് യാങ് ഫാമിങ്ങ് പറഞ്ഞു. വിദേശ രീതികള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നത് മൊത്തം സമൂഹത്തെ സ്വാധീനിക്കും. ഇത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

2

ഇസ്ലാമിന് ചൈനയില്‍ വേരോട്ടമുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ ചൈനയ്ക്ക് അനുയോജ്യമായ രീതിയിലേക്ക് മാറ്റേണ്ടതുണ്ട്. സോഷ്യലിസ്റ്റ് മൂല്യങ്ങള്‍ക്ക് അനുസരിച്ച് നിങ്ങള്‍ക്ക് വിശ്വാസത്തെ രൂപപ്പെടുത്താം. ഇതോടൊപ്പം മതതീവ്രവാദത്തെ അവഗണിക്കണം. മതപരമായ ചടങ്ങുകള്‍, സംസ്‌കാരം, കൊത്തുപണികള്‍ എന്നിവ ചൈനീസ് സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും യാങ് ഫാമിങ് പറഞ്ഞു.

ഇന്ത്യൻ സൈന്യം ചൈനീസ് ഭാഷ പഠിക്കുന്നു; ഇന്ത്യയുടെ ഭാഷാ തന്ത്രത്തെ ഭയന്ന് ചൈന

ഐസിസ് ഭീകരര്‍ മാനം കവര്‍ന്ന സ്ത്രീകളെ വീട്ടുകാര്‍ക്കും വേണ്ട.... ക്യാമ്പുകളിലുള്ളത് നിരവധി പേര്‍

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
chinese official warns against creeping islamisation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്