കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; കരിഞ്ചന്തയില്‍ ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ക്കായി തിരഞ്ഞ് ചൈന
ബെയ്ജിങ്: കരിഞ്ചന്തയില്‍ ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. ചൈനയില്‍ കൊവിഡ് വ്യാപകമായി പടരുന്നതിനിടെ അവരാണ് ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ വ്യാപകമായി വാങ്ങുന്നത്. നേരത്തെ തന്നെ ചൈനയുടെ വാക്‌സിനുകള്‍ ഗുണം ചെയ്യുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പ്രതിരോധ ശേഷി കുറവാണെന്നാണ് കണ്ടെത്തല്‍.
ഈ സാഹചര്യത്തിലാണ് ഇത്തരം രീതിയില്‍ മരുന്നുകള്‍ വാങ്ങാന്‍ ചൈനക്കാര്‍ ശ്രമിക്കുന്നത്. ഫൈസറിന്റെ പാക്‌സ്ലോവിഡിനും, ജന്യൂയിന്‍ ബയോടെക്കിന്റെ ആസ്വുഡിനിനും ചൈന അനുമതി നല്‍കിയിട്ടുണ്ട്. ഇത് രണ്ടും ആന്റി വൈറല്‍ മരുന്നുകളാണ്. ഇവ കിട്ടാനില്ലാത്തത് കൊണ്ടാണ് ഇന്ത്യന്‍ മരുന്നുകളിലേക്ക് ചൈനീസ് ജനങ്ങള്‍ തിരിഞ്ഞിരിക്കുന്നത്.

നിലവില്‍ പാക്‌സ് ലോവിഡും, ആസ്വുഡിനും, തിരഞ്ഞെടുത്ത ആശുപത്രികളില്‍ മാത്രമേ ലഭിക്കൂ. അതാണ് ചൈനീസ് ജനത മറ്റ് മരുന്നുകളെ ആശ്രയിക്കാന്‍ കാരണം. കുറഞ്ഞ അളവില്‍ ലഭിക്കുന്നത് മാത്രമല്ല, വന്‍ വിലയുമാണ് ഈ മരുന്നുകള്‍ക്ക് ഈടാക്കുന്നത്. ഇതാണ് ഇന്ത്യയില്‍ നിന്നുള്ള ജനറിക് മരുന്നുകളെ ആശ്രയിക്കാന്‍ കാരണം. ഇവയ്ക്ക് വില കുറവാണ്.
എന്നാല്‍ അനധികൃതമായി ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ് ഈ മരുന്നുകള്‍. ഇന്ത്യന്‍ മരുന്നുകള്‍ കൊവിഡിനെതിരെ ഫലപ്രദമാണെന്ന് നേരത്തെ തെളിഞ്ഞതാണ്. അതേസമയം ഈ ജനറിക് മരുന്നുകള്‍ക്ക് ചൈനീസ് സര്‍ക്കാരിന്റെ അനുമതിയില്ല. അതുകൊണ്ട് മെഡിക്കല്‍ ഷോപ്പുകളില്‍ ഇവ ലഭ്യമാകില്ല.
Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!
അതേസമയം ഇന്ത്യയില്‍ നിന്നുള്ള ജനറിക് മരുന്നുകള്‍ വില്‍ക്കുന്നത് ചൈനയില്‍ കുറ്റകരമാണ്. ഇവയ്ക്ക് അനുമതി ലഭിക്കാത്തതാണ് കാരണം. ആന്റി കൊവിഡ് ഇന്ത്യന്‍ ജനറിക് മരുന്നുകള്‍ ആയിരം യുവാനാണ് വില്‍ക്കുന്നത്. ഒരു ബോക്‌സിന്റെ വിലയാണിത്. ഏകദേശം 11000 രൂപയോളം വരും ഇതിന്.
ചൈനീസ് സോഷ്യല്‍ മീഡിയയായ വെയ്‌ബോയില്‍ ഇത് ട്രെന്‍ഡിംഗാണ്. എങ്ങനെയാണ് ഈ മരുന്നുകള്‍ വാങ്ങാന്‍ ലഭിക്കുകയെന്ന് ഇവര്‍ ചാറ്റുകളിലൂടെ ചോദിക്കുന്നുണ്ട്. പ്രിമോവിര്‍, പാക്‌സിസ്റ്റ, മോല്‍നുനട്ട്, മോള്‍നാട്രിസ് എന്നീ ഇന്ത്യന്‍ മരുന്നുകളാണ് ചൈനീസ് വിപണിയില്‍ ലഭിക്കുക. ഇവ കരിഞ്ചന്തയിലാണ് വില്‍ക്കുന്നത്.
പാക്‌സ് ലോവിഡിന് 2980 യുവാനാണ് ഒരു ബോക്‌സിന് വില. 530 മുതല്‍ 1600 യുവാന്‍ വരെ ഇന്ത്യയില്‍ നിന്നുള്ള മരുന്നുകള്‍ക്ക് ഈടാക്കുന്നുണ്ട്. അതേസമയം ചൈനീസ് അനുമതിയില്ലെങ്കിലും വിദേശത്ത് നിന്നുള്ള മരുന്നുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത്തരം മരുന്നുകളുടെ വിതരണം പിഴശിക്ഷയ്ക്ക് കാരണമാകും.
കാരണം ഇത് ലൈസന്‍സില്ലാതെ ഇറക്കുമതി ചെയ്യുന്ന കുറ്റമാണ്. അതേസമയം ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് കൊണ്ട് വലിയ പ്രശ്‌നങ്ങളുണ്ടാവുമെന്ന് ആരോഗ്യ വിദ്ഗധര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. ഈ മരുന്നുകള്‍ നിയമവിരുദ്ധമായി വാങ്ങരുതെന്നും ഇവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications