Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാനില്‍ രഹസ്യമായി എത്തി സിഐഎ ചീഫ്, താലിബാനുമായി രഹസ്യ ചര്‍ച്ച, യുഎസ് മടക്കം വൈകും?

വാഷിംഗ്ടണ്‍: അമേരിക്കന്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി മേധാവി രഹസ്യമായി അഫ്ഗാനിസ്ഥാനിലെത്തി. നിര്‍ണായകമായ ചര്‍ച്ച താലിബാനുമായി നടത്തിയെന്നാണ് റിപ്പോര്‍ട്ട്. യുഎസ്സിന് ഓഗസ്റ്റ് 31നകം രാജ്യം വിടാനാണ് താലിബാന്‍ ആവശ്യപ്പെടുന്നത്. എന്ത് വന്നാലും കൂടുതല്‍ സമയം നല്‍കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ സിഐഎ മേധാവി വില്യം ബേണ്‍സ് താലിബാന്‍ നേതാക്കളെ കണ്ടതിന് വലിയ പ്രാധാന്യമുണ്ട്. കാബൂളിലെത്തി താലിബാന്‍ സഹ സ്ഥാപകന്‍ മുല്ലാ അബ്ദുള്‍ ഖനി ബറാദറിനെയാണ് കണ്ടതെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ തന്നെ യുഎസ് കൂടുതല്‍ സമയം അഫ്ഗാനില്‍ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു.

1

അഫ്ഗാന്‍ പൗരന്മാരെ കൊണ്ടുപോകുന്നത് അവസാനിപ്പിക്കാനാണ് യുഎസ്സിനോട് താലിബാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സമയപരിധി കഴിഞ്ഞും തുടര്‍ന്നാല്‍ തിരിച്ചടി ഉറപ്പാണെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിഐഎ മേധാവിയുടെ വരവോടെ യുഎസിനും പാശ്ചാത്യ സൈന്യത്തിനും കൂടുതല്‍ സമയം താലിബാന്‍ നല്‍കിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കൂടിക്കാഴ്ച്ചയെന്നാണ് റിപ്പോര്‍ട്ട്. നിരവധി യുഎസ് പൗരന്മാരെ ഇനിയും നാട്ടിലേക്ക് കൊണ്ടുപോകാനുണ്ടെന്ന നിലപാടിലാണ് ബൈഡന്‍ ഭരണകൂടം. വില്യം ബേണ്‍സ് ബൈഡന്റെ വിശ്വസ്തനായ നയതന്ത്രജ്ഞന്‍ കൂടിയാണ്.

്അതേസമയം കൂടിക്കാഴ്ച്ചയെ കുറിച്ച് സ്ഥിരീകരിക്കാന്‍ താലിബാന്‍ തയ്യാറായിട്ടില്ല. തങ്ങളുടെ ഡയറക്ടറുടെ യാത്രകളെ കുറിച്ച് വെളിപ്പെടുത്താനാവില്ലെന്ന് സിഐഎ വക്താവ് പറഞ്ഞു. എന്നാല്‍ ഒഴിപ്പിക്കലിന്റെ പേരും പറഞ്ഞ് അമേരിക്ക അഫ്ഗാനില്‍ കൂടുതല്‍ നില്‍ക്കേണ്ടെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറയുന്നു. ബൈഡന്‍ ഭരണകൂടം തന്നെയാണ് ഓഗസ്റ്റ് 31 എന്ന തിയതി തിരഞ്ഞെടുത്തത്. അത് മാറ്റാന്‍ നോക്കേണ്ടത്. കൂടുതല്‍ സമയം അനുവദിക്കാനാവില്ല. അഫ്ഗാനില്‍ ജനജീവിതം സാധാരണ നിലയിലേക്ക് വന്ന് കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിമാനത്താവളത്തിലെ കൂട്ടപ്പൊരിച്ചില്‍ ഇപ്പോഴും പ്രശ്‌നമാണെന്നും മുജാഹിദ് പറഞ്ഞു.

Recommended Video

cmsvideo
    Leader Of Imran Khan's Party Says Pak Will Take Taliban's Help In Kashmir

    ജനങ്ങള്‍ അഫ്ഗാന്‍ വിട്ട് പോകാന്‍ ശ്രമിക്കുകയാണെന്ന് മുജാഹിദ് വ്യക്തമാക്കി. എന്നാല്‍ ആരും രാജ്യം വിടേണ്ട. അമേരിക്ക അവരെ കൊണ്ടുപോകുന്നത് അവസാനിപ്പിക്കണമെന്നും മുജാഹിദ് പറഞ്ഞു. അതേസമയം താലിബാനും സിഐഎ മേധാവിയും തമ്മില്‍ നടന്ന രഹസ്യ യോഗത്തെ കുറിച്ച് താനൊന്നും അറിഞ്ഞിട്ടില്ലെന്നും, അങ്ങനെയൊരു യോഗമേ നടന്നിട്ടില്ലെന്നും മുജാഹിദ് പറഞ്ഞു. എന്നാല്‍ യുഎസ്സും ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ താലിബാനെ ധിക്കരിക്കുമെന്ന് ഉറപ്പാണ്. അവസാന യുഎസ് പൗരനെയും നാട്ടിലെത്തിക്കാതെ അഫ്ഗാനില്‍ നിന്ന് മടങ്ങില്ലെന്നാണ് ബൈഡന്റെ നിലപാട്. കാബൂള്‍ നഗരത്തിലും ഗ്രാമങ്ങളിലുമായി യുഎസ് പൗരന്‍മാര്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് അമേരിക്ക കരുതുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+