കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വുഹാന്‍ നഗരം നടുങ്ങുന്നു; ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കൊവിഡ്, 1.1 കോടി പേര്‍ക്ക് പരിശോധന

Google Oneindia Malayalam News

വുഹാന്‍: ലോക ജനത ഒരിക്കലും മറക്കാത്ത നഗരമാണ് ചൈനയിലെ വുഹാന്‍. ലോകത്തെ പ്രതിസന്ധിയിലാക്കിയ കൊറോണ വൈറസ് ഉത്ഭവിച്ച നഗരം എന്ന പേരിലാണ് വുഹാനിനെ ഇപ്പോള്‍ ലോകം ഒര്‍ക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ വുഹാനില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത ഏവരെയും വീണ്ടും ഞെട്ടിക്കും. നഗരത്തില്‍ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ഇതേ തുടര്‍ന്ന് നഗരത്തിലെ ജനസംഖ്യ മുഴുവന്‍ കൊവിഡ് പരിശോധന്ക്ക് വിധേയമാകണമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പ്രദേശിക ഭരണകൂടമാണ് ഇപ്പോള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

covid

'അന്ന് എനിക്ക് വേണ്ടി ബിഗ് ബോസ് ഷോ സംഘാടകരോട് കലഹിച്ചത് നിങ്ങൾ കല്ലെറിയുന്ന സാബുമോനാണ്';അഞ്ജലി'അന്ന് എനിക്ക് വേണ്ടി ബിഗ് ബോസ് ഷോ സംഘാടകരോട് കലഹിച്ചത് നിങ്ങൾ കല്ലെറിയുന്ന സാബുമോനാണ്';അഞ്ജലി

നഗരത്തില്‍ ഏഴ് പേര്‍ക്ക് വീണ്ടും കൊവിഡ് പോസിറ്റീവായ പശ്ചാത്തലത്തിലാണ് നടപടി. പരിശോധന എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. 1.1 കോടിയോളം ജനങ്ങള്‍ വസിക്കുന്ന നഗരമാണ് വുഹാന്‍. 2019ല്‍ ലോകത്ത് ആദ്യമായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത നഗരമാണ് വുഹാന്‍. ഇവിടുത്തെ ഇറച്ചി മാര്‍ക്കറ്റില്‍ എത്തിയവര്‍ക്കാണ് ആദ്യം രോഗം തിരിച്ചറിഞ്ഞത്.

പിന്നീട് ലോകത്താകമാനം പടര്‍ന്നുപിടിച്ച വൈറസ് കാരണം ലക്ഷക്കണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതിനിടെ കൊറോണ വൈറസ് വുഹാനിലെ വൈറോളജി ലാബില്‍ നിന്ന് പുറത്തുവിട്ടതാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

പ്രൊഫസറും പിള്ളേരും തിരിച്ചെത്തുന്നു. മണി ഹീസ്റ്റ് അഞ്ചാം സീസണിന്റെ ട്രെയ്‌ലര്‍ പുറത്ത്‌

അതേസമയം, വുഹാന്‍ നഗരവുമായി ബന്ധപ്പെട്ട് ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം യുഎസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി രൂപീകരിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡിന്റെ ഉത്ഭവം ചൈനീസ് ലാബില്‍ നിന്നാണെന്ന സിദ്ധാന്തത്തിന് പുതിയ റിപ്പോര്‍ട്ട് ആക്കം കൂട്ടിയിരിക്കുകയാണ്. എന്നാല്‍ കൊവിഡിന്റെ പുതിയ വകഭേദം വുഹാനില്‍ നിന്നാണ് ചോര്‍ന്നതെന്ന വാദത്തെ ചൈന നിഷേധിച്ചു.

കൊവിഡ് വൈറസ് ചോര്‍ന്നതിന് രണ്ട് കാരണങ്ങളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നോട്ടുവയ്ക്കുന്നത്. വുഹാനിലെ ലാബിന് സമീപത്തുള്ള മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് പടര്‍ന്നതാവാം, അല്ലെങ്കില്‍ മനപ്പൂര്‍വ്വമല്ലാതെ ലബോറട്ടറിയില്‍ നിന്ന് പടര്‍ന്നതാവാമെന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വുഹാനില്‍ കൊവിഡ് കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് .

ദില്ലി വീണ്ടും ഞെട്ടലിൽ; ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ദഹിപ്പിച്ചു, അറസ്റ്റ്ദില്ലി വീണ്ടും ഞെട്ടലിൽ; ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം ദഹിപ്പിച്ചു, അറസ്റ്റ്

Recommended Video

cmsvideo
Anthony Fauci's emails have reignited covid 19 wuhan lab leak theory | Oneindia Malayalam

English summary
Covid 19 back in Wuhan a year later; Authorities Ready to test entire population
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X