
പ്രവാസികൾക്ക് വീണ്ടും തിരിച്ചടി: യുഎഇയിലേക്കുള്ള നിർത്തിവെച്ച് എമിറേറ്റ്സ്, ഇളവ് ഈ വിഭാഗക്കാർക്ക് മാത്രം..
ദുബായ്: കൊവിഡ് പ്രതിസന്ധിക്കിടെ യുഎഇയിലേക്കിള്ള പ്രവാസികളുടെ മടക്കം പ്രതിസന്ധിയിൽ. അടുത്തൊരു അറിയിപ്പുണ്ടാകുന്നത് വരെയും ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്രാവിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ. കൊവിഡ് പ്രതിസന്ധിക്കിടെ നേരത്തെ ജൂലൈ ഏഴ് മുതൽ സർവ്വീസ് ആരംഭിച്ചേക്കുമെന്ന് നേരത്തെ എമിറേറ്റ്സ് തന്നെ സൂചനകൾ നൽകിയിരുന്നു. ഇതോടെ അവധിയ്ക്ക് ഇന്ത്യയിലേക്ക് വന്ന് യുഎഇയിലേക്ക് മടങ്ങാനിരുന്ന പ്രവാസികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നത്. ഇതോടെ വിദേശത്തുള്ള തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പ്രവാസികൾ.
വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം: നിലപാട് കടുപ്പിച്ച് കുവൈത്ത്, പ്രവാസികൾക്ക് തിരിച്ചടി...
യുഎഇ പൌരന്മാർ, ഗോൾഡൻ വിസയുള്ളവർ, നയതന്ത്ര പാസ്പോർട്ടുള്ളവർ എന്നിവർക്ക് യുഎഇയിലേക്ക് പ്രവേശിക്കാൻ അനുമതിയുണ്ട്. ജൂലൈ 21 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികൾ നൽകിയ അറിയിപ്പ്. 14 ദിവസത്തിനുള്ളിൽ ഇന്ത്യ സന്ദർശിച്ചവർക്കും വിലക്ക് ബാധകമായിരിക്കും. എമിറേറ്റ്സിൽ നിന്ന് ടിക്കറ്റ് എടുത്തുവെച്ചവർക്ക് ഇത് ഭാവിയിൽ ഉപയോഗിക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കീപ് യുവർ ടിക്കറ്റ് എന്ന വിഭാഗത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും.
ഇന്ത്യയിൽ കൊവിഡ് കേസുകളിൽ വർധനവുണ്ടായതോടെ ഏപ്രിൽ 24നാണ് യുഎഇ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസിന് വിലക്ക് കൊണ്ടുവരുന്നത്. അർമേനിയ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ യുഎഇയിലേക്ക് തിരിച്ചുപോകാൻ അനുമതിയുള്ളൂ.
Recommended Video
അതേ സമയം യുഎഇയിൽ അവധിക്കാലം ആരംഭിച്ചെങ്കിലും നാട്ടിലേക്ക് മടങ്ങാനാവാത്ത സ്ഥിതിയിലാണ് പ്രവാസി കുടുംബങ്ങളിൽ പലതും. കൂടാതെ യുഎഐ പൌരന്മാർ ഇന്ത്യയിലേക്കും പാകിസ്താനിലേക്കും പോകുന്നത് ഒഴിവാക്കാൻ യാത്രയ്ക്ക് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നാഷണൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവുമാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.