മുഹമ്മദ് ബിന്‍ സല്‍മാന്‍ പുടിനോട് പറഞ്ഞത് എന്ത്? എണ്ണ വില വീണ്ടും കുതിക്കുമോ? നിർണ്ണായക ചർച്ച
റിയാദ്: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന്‍റെ യു എ ഇ, സൗദി സന്ദർശ വേളില്‍ നിർണ്ണായക ചർച്ചകള്‍ നടന്നതായി റിപ്പോർട്ട്. ഒപെക് അംഗങ്ങൾ എന്ന നിലയിൽ ബുധനാഴ്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും എണ്ണ വിലയിൽ കൂടുതൽ സഹകരണം ചർച്ച ചെയ്തുവെന്നും റഷ്യന്‍ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
യു എ ഇ സന്ദർശിച്ചതിന് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യന്‍ കിരീടാവകാശിയുമായി ചർച്ച നടത്തിയത്. ക്രൂഡ് ഓയില്‍ വില സ്ഥിരപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങള്‍ ഇരുവരും ചർച്ച ചെയ്തു. വില ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ഇരു രാജ്യങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൂഡ് ഓയില്‍ ഉത്പാദനം വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്.

ക്രൂഡ് ഓയില്‍ ഉത്പാദനത്തിലെ വെട്ടിക്കുറവ് അടുത്ത വർഷവും തുടരാന്‍ ഇരു രാജ്യങ്ങളും ധാരണയായെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഉത്പാദന വെട്ടിക്കുറവ് തുടരുമ്പോഴും എണ്ണ വിലയിലെ ഇടിവ് തുടരുന്നത് ഇരു രാജ്യങ്ങള്‍ക്കും വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ എന്ത് പ്രതിവിധിയെന്ന ചർച്ചകളും നടന്നുവെന്നാണ് സൂചന.
"ഒപെക്കിലെ സഹകരണത്തെക്കുറിച്ച് ഞങ്ങള്‍ കൂടുതലായി ചർച്ച ചെയ്തു. അന്താരാഷ്ട്ര ഊർജ വിപണിയെ ശരിയായ തലത്തിൽ, സുസ്ഥിരവും പ്രവചിക്കാവുന്നതുമായ അവസ്ഥയിൽ നിലനിർത്തുന്നതിന് നമ്മുടെ രാജ്യങ്ങൾ ഇടപെടുന്നതിന് വലിയ ഉത്തരവാദിത്തം വഹിക്കുന്നുണ്ടെന്ന് നേതാക്കള്‍ സമ്മതിക്കുന്നു."- റഷ്യന്‍ വക്താവ് പറഞ്ഞു.
2022 ഫെബ്രുവരിയിൽ ഉക്രെയ്നിലേക്ക് സൈന്യത്തെ അയച്ചതിനുശേഷം അപൂർവ്വമായി മാത്രം ലോകസന്ദർശനം നടത്തുന്ന പുടിന്‍ സൌദി സന്ദർശനത്തിനിടെ ഉക്രെയ്നെക്കുറിച്ചും ഗാസയിലെ സംഘർഷത്തെക്കുറിച്ചും ചർച്ച ചെയ്തതായും പ്രതീക്ഷിച്ചിരുന്നു. "റഷ്യ, സൗദി അറേബ്യ, മിഡിൽ ഈസ്റ്റ്, ലോകം എന്നിവയുടെ പ്രയോജനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാവുന്ന നിരവധി താൽപ്പര്യങ്ങളും നിരവധി ഫയലുകളും ഞങ്ങൾക്ക് ഇരുവർക്കുമുണ്ട" എന്ന് കിരീടാവകാശിയെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസിയും പറഞ്ഞു.
അതേസമയം, വ്യാഴാഴ്ച മോസ്‌കോയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്‌സിക്കിനെ പുടിൻ സ്വാഗതം ചെയ്യും. ഇതിന് പിന്നലാെ വെള്ളി, ശനി ദിവസങ്ങളിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും റഷ്യ സന്ദർശിക്കുകയും ചെയ്യും. ഗള്‍ഫ് മേഖലയില്‍ പുടിന്‍ നടത്തുന്ന സന്ദർശനങ്ങളെ പശ്ചാത്യ ലോകവും അതീവ ശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്.
ഉക്രേനിയൻ കുട്ടികളെ നാടുകടത്തിയതായി ആരോപിച്ച് മാർച്ചിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷമാണ് പുടിന്‍ അന്താരാഷ്ട്ര യാത്രകൾ കുറച്ചത്. യുഎഇയോ സൗദി അറേബ്യയോ ഐസിസിയുടെ സ്ഥാപക ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടില്ല. അതുകൊണ്ട് തന്നെ പുടിന്‍ അവരുടെ പ്രദേശങ്ങളിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യാൻ ബാധ്യസ്ഥരുമല്ല.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications