Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന്

പശ്ചിമേഷ്യയില്‍ യുദ്ധം രണ്ടാമത്തെ ആഴ്ചയിലും അവസാനിക്കില്ലെന്ന് ബോധ്യമായതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ കുതിക്കാന്‍ തുടങ്ങി. വില കുതിച്ച് 150 ഡോളര്‍ വരെ എത്തുമെന്ന ആശങ്ക ഖത്തര്‍ പങ്കുവച്ചിരുന്നു. നിലവില്‍ കാര്യങ്ങള്‍ അതേവഴിയാണ് പോകുന്നത്. ബ്രെന്റ് ക്രൂഡ് ബാരലിന് 115 ഡോളറിലെത്തിയിരിക്കുന്നു വില. ആണവ ഭീഷണി ഇല്ലാതാക്കാന്‍ അല്‍പ്പം വില കൊടുക്കേണ്ടി വരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.

ഏഷ്യയിലെ ഓഹരി വിപണികളെല്ലാം തളരുകയാണ്. ഡോളര്‍ കരുത്ത് കൂടുന്നുണ്ട്. സ്വര്‍ണവിലയും വെള്ളി വിലയും വീഴുന്നു. വിപണിയില്‍ ക്രൂഡ് ഓയില്‍ കിട്ടാത്ത അവസ്ഥ വരുമോ എന്നാണ് ആശങ്ക. അമേരിക്കയും ഇറാനും ഇസ്രായേലും കൂടുതല്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പരസ്പരം പ്രയോഗിക്കുന്നതിന്റെ പ്രതിഫലനം കൂടിയാണ് വിപണിയിലെ മാറ്റങ്ങള്‍.

crude oil price rise gold rate down

ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ബ്രെന്റ് ക്രൂഡ് ആണ്. ഇതിന്റെ വിലയാണ് ബാരലിന് 115 ഡോളറില്‍ എത്തിയിരിക്കുന്നത്. അതേസമയം, യുഎഇയുടെ മര്‍ബണ്‍ ക്രൂഡ് ഓയില്‍ ബാരലിന് 120 ഡോളറിലെത്തി. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് ബാരല്‍ വില 113 ഡോളറുമായി. നാല് വര്‍ഷത്തിന് ശേഷമാണ് ക്രൂഡ് ഓയില്‍ വില ഇത്രയും കുതിച്ചിരിക്കുന്നത്.

ഹോര്‍മുസ് കടലിടുക്ക് പാതയില്‍ ഇറാന്‍ നിയന്ത്രണം പ്രഖ്യാപിച്ചതാണ് പുതിയ മാറ്റത്തിന് കാരണം. ഇതിലൂടെ എണ്ണയോ മറ്റു ചരക്കുകളോ കൊണ്ടുപോകാന്‍ ഇറാന്‍ അനുവദിക്കുന്നില്ല. അതുകൊണ്ടുതന്നെ ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം വെട്ടിക്കുറച്ചു. വിതരണം ചെയ്യാന്‍ സാധിക്കാതെ എന്തിന് കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നു എന്നാണ് അവരുടെ ചോദ്യം.

ഇനിയും മാസങ്ങളോളം യുദ്ധം ചെയ്യാനുള്ള ശേഷിയുണ്ട് എന്നാണ് ഇറാന്റെ പ്രതികരണം. പുതിയ പരമോന്നത നേതാവിനെ അവര്‍ തിരഞ്ഞെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഇനിയും യുദ്ധം ശക്തിപ്പെട്ടേക്കുമെന്ന് കരുതുന്നു. ഇറാന് ശക്തമായ തിരിച്ചടി വരാനിരിക്കുന്നതേയുള്ളൂ എന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. പുതിയ നേതാവിനെയും കൊലപ്പെടുത്തുമെന്ന് ഇസ്രായേല്‍ ഭീഷണി മുഴക്കുകയും ചെയ്തു.

സ്വര്‍ണം, രൂപ ഇടിയുന്നു

ഈ സാഹചര്യത്തിലാണ് ക്രൂഡ് ഓയില്‍ വില ഉയരാന്‍ തുടങ്ങിയത്. അതേസമയം, സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറയുകയാണ്. ക്രൂഡ് വില കൂടുമ്പോള്‍ പണപ്പെരുപ്പം ഉയരുമെന്നും അവ നിയന്ത്രിക്കാന്‍ പലിശ നിരക്ക് ബാങ്കുകള്‍ കൂട്ടുമെന്നുമാണ് നിക്ഷേപകരുടെ പ്രതീക്ഷ. മിക്ക നിക്ഷേപകരും സ്വര്‍ണം വിട്ട് ബാങ്ക്-ബോണ്ട് നിക്ഷേപത്തിലേക്ക് മാറുകയാണ്. ഇതോടെ സ്വര്‍ണവില കുറയുന്നുണ്ട്.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ വലിയ പ്രതിസന്ധിയിലാകുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. കാരണം, ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇറക്കുമതി വസ്തുക്കള്‍ക്ക് വില കൂടിയാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കും. രൂപയുടെ മൂല്യം തകരും. കൂടുതല്‍ ഡോളര്‍ കണ്ടെത്തേണ്ടി വരും. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടിയേക്കും. വിമാന ഇന്ധന വിലയും കൂടും. ഇതോടെ യാത്രകളും ചരക്കു കടത്തും ചെലവേറും. വലിയ പ്രതിസന്ധിയിലേക്ക് വിപണി എത്തും. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ-വാതകം വരവ് നിലച്ചതിനാല്‍ റഷ്യയെ കൂടുതല്‍ ആശ്രയിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+