ബംഗ്ലാദേശില്‍ മതഭ്രാന്തന്‍മാര്‍ വെട്ടിക്കൊന്ന അവിജിത്ത് റോയിയുടെ മകള്‍ എഴുതുന്നു.
വാഷിങ്ടണ്‍: ബംഗ്ലാദേശില്‍ മതഭ്രാന്തന്‍മാര്‍ വെട്ടിക്കൊന്ന ബ്ലോഗറും എഴുത്തുകാരനും ആയ അവിജിത് റോയിയെ ലോകം ഒരിക്കലും മറക്കരുത്. അദ്ദേഹം മുന്നോട്ട് വച്ച ആശയങ്ങളും മറന്ന് പോകരുത്. അവിജിത്തിന്റെ മരണം ബംഗ്ലാദേശില്‍ മാത്ര വാര്‍ത്ത ആയാല്‍ പോര, അമേരിക്കയിലും വാര്‍ത്തയാകണം...
പറയുന്നത് മറ്റാരുമല്ല, അവിജിത് റോയിയുടെ മകള്‍ തൃഷ അഹമ്മദ്. അല്ലെങ്കില്‍, നമുക്കിവളെ അവിജിത്ത് റോയിയുടെ ഭാര്യയുടെ മകള്‍ എന്ന് വിശേഷിപ്പിക്കാം.

തന്റെ പിതാവ് കൂടുതല്‍ മെച്ചപ്പെട്ട ഒരു ലോകത്തിന് വേണ്ടിയായിരുന്നു വാദിച്ചിരുന്നത് എന്ന് തൃഷ പറയുന്നു. തനിക്ക് ആറ് വയസ്സ് പ്രായമുള്ളപ്പോഴാണ് അമ്മ റഫീദ അഹമ്മദുമായി അവിജിത്തിന്റെ ബന്ധം തുടങ്ങുന്നതെന്നും തൃഷയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കത്തില്‍ പറയുന്നു.
തന്റെ പിതാവ് തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ താന്‍ തുടര്‍ന്ന് കൊണ്ടുപോകും. ലോകത്തെ കൂടുതല്‍ നന്നാക്കാനുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ ഒരു കാരണവും താന്‍ കാണുന്നില്ല- തൃഷ പറയുന്നു.
തന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനായാണ് അവിജിത്തും ഭാര്യ റഫീദ അഹമ്മദും ധാക്കയിലെ പുസ്തകോത്സവത്തിന് എത്തിയത്. ധാക്കയില്‍ എത്തി 15 മണിക്കൂറുകള്‍ക്കം അവിജിത്തിനെ ഒരു കൂട്ടം അക്രമികള്‍ ക്രൂരമായി വെട്ടിക്കൊന്നു. ഇറച്ചിവെട്ടുന്ന കത്തികൊണ്ടായിരുന്നു ആക്രമണം. റഫീദക്കും ക്രൂരമായ ആക്രമണം നേരിടേണ്ടിവന്നു.
റഫീദ ഇപ്പോഴും അത്യാസന്ന നില തരണം ചെയ്തിട്ടില്ല. ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകരാണ് അവിജിത്തിനെ വധിച്ചതെന്നാണ് ആക്ഷേപം.












Click it and Unblock the Notifications