ദിനേഷ് കാര്‍ത്തിക്കിന്റെ ഭാര്യ ദീപികയ്ക്ക് വെസ്റ്റിന്‍ഡീസില്‍ സ്വന്തമായി റിസോര്‍ട്ടോ? പാണ്ഡ്യ നല്‍കിയ മറുപടി

  • Posted By:
Subscribe to Oneindia Malayalam

ആന്റിഗ്വ: ലോകത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് കരീബിയന്‍ ദ്വീപുകള്‍. ഇവിടെ ക്രിക്കറ്റ് പരമ്പരയ്ക്കായെത്തിയ ഇന്ത്യന്‍ ടീം തങ്ങളുടെ ഒഴിവു വേളകള്‍ വിനിയോഗിക്കുന്നത് ബീച്ചുകളിലും റിസോര്‍ട്ടുകളിലുമാണ്. ആരും കൊതിക്കുന്ന കാഴ്ചകളുള്ള ഇവിടെ താരങ്ങളുടെ ഭാര്യമാരും ചുറ്റിയടിക്കാനെത്തിയിട്ടുണ്ട്.

പ്രശസ്ത സ്‌ക്വാഷ് താരവും ഇന്ത്യന്‍താരം ദിനേഷ് കാര്‍ത്തിക്കിന്റെ ഭാര്യയുമായ ദീപിക പള്ളിക്കലിന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ സംസാരവിഷയം. ഒരു നീന്തല്‍ക്കുളത്തില്‍നിന്നുള്ള ചിത്രമാണ് ദീപിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇത് എവിടെയാണെന്ന് ഉടന്‍ വന്നു മറ്റൊരുതാരം ഹര്‍ദിക് പാണ്ഡ്യയുടെ ചോദ്യം.

hardik

ഇവിടെ തനിക്കൊരു പ്രൈവറ്റ് നീന്തല്‍ക്കുളവും വില്ലയുമുണ്ടെന്നും വന്നാല്‍ സത്കരിക്കാമെന്നുമാണ് ദീപികയുടെ മറുപടി. വരാമെന്ന് പാണ്ഡ്യ മറുപടിയും നല്‍കി. ഞായറാഴ്ച നാലാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും രണ്ടും മൂന്നും മത്സരത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ അപരാജിത ലീഡ് നേടിക്കഴിഞ്ഞു. നാലാം മത്സരം ജയിച്ച് സീരീസ് സ്വന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം.

English summary
Dipika Pallikal’s private pool leaves Hardik Pandya astounded
Please Wait while comments are loading...